Education Kerala

പുതിയ തലമുറയ്ക്ക് മികച്ച വിദ്യാഭ്യാസം നൽകുകയാണ് സർക്കാർ നയം: മന്ത്രി മുഹമ്മദ് റിയാസ്

പുതിയ തലമുറയ്ക്ക് മികച്ച വിദ്യാഭ്യാസം നൽകുക എന്നതിനാണ് സർക്കാർ പ്രാധാന്യം നൽകുന്നതെന്ന് പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കരിങ്കല്ലായ് ജി.എൽ.പി സ്കൂൾ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനവും തൊണ്ണൂറ്റിയെട്ടാം വാർഷികാഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സർക്കാർ സ്കൂളുകൾ മാറിക്കൊണ്ടിരിക്കുകയാണ്.  973 സ്കൂളുകൾ കിഫ്ബി ഫണ്ടോടുകൂടി നവീകരിക്കുകയാണ് അതിൽ 459 സ്കൂളുകളുടെ പ്രവൃത്തി പൂർത്തിയായി. പൊതു വിദ്യാഭ്യാസം ശക്തിപ്പെടുത്താനാവശ്യമായ പ്രവർത്തനങ്ങൾ കൂടുതൽ ഐക്യത്തോടെ ചെയ്യണം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയല്ല അവ ഏറ്റെടുക്കുകയാണ് സർക്കാർ നയം. Read More…

Kerala

കൊക്കാത്തോട്ടില്‍ ഒരുങ്ങുന്നത് ആധുനികസൗകര്യങ്ങളോടുകൂടിയ പ്രാഥമികാരോഗ്യകേന്ദ്രം: അഡ്വ. കെ.യു ജനീഷ്‌കുമാര്‍ എംഎല്‍എ

പത്തനംതിട്ട: കൊക്കാത്തോട്ടില്‍ ഒരുങ്ങുന്നത് ആധുനികസൗകര്യങ്ങളോടുകൂടിയ പ്രാഥമികാരോഗ്യകേന്ദ്രമാണെന്ന് അഡ്വ. കെ.യു ജനീഷ്‌കുമാര്‍ എംഎല്‍എ പറഞ്ഞു. അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ  കൊക്കാത്തോട് പ്രാഥമികാരോഗ്യത്തിനു വേണ്ടിയുള്ള പുതിയ കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു സംസാരികയായിരുന്നു എംഎല്‍എ.സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം മിഷനില്‍ ഉള്‍പ്പെടുത്തി 1.24 കോടി രൂപയാണ് കെട്ടിട നിര്‍മാണത്തിനായി വകയിരുത്തിയിട്ടുള്ളത്. നിലവിലുള്ള കെട്ടിടം നവീകരിക്കുക മാത്രമല്ല ഇരുനിലയുള്ള മറ്റൊരു കെട്ടിടം കൂടി പ്രാഥമികാരോഗ്യ കേന്ദ്രത്തിനായി നിര്‍മിക്കുന്നു. അത്യാധുനിക സൗകര്യങ്ങളോടെയുള്ള ലാബ് അടക്കമുള്ള സജ്ജീകരണങ്ങളാണ് ഇവിടെ ഒരുങ്ങുന്നത്. മലയോരമേഖലയിലെ ജനങ്ങളുടെ ഏക ആശ്രയമായ ഈ പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ Read More…

Kerala

ആലുവ മഹാശിവരാത്രി: സുരക്ഷയൊരുക്കാന്‍ പോലീസ് സജ്ജം: ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേന

ആലുവ: മഹാശിവരാത്രിയോട് അനുബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ പോലീസ് സജ്ജമാണെന്ന് ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേന. ശിവരാത്രിയുടെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ വിവിധ വകുപ്പുകളെ പങ്കെടുപ്പിച്ച് ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ആലുവ മണപ്പുറത്ത് ആഘോഷങ്ങള്‍ കഴിയുന്നതു വരെ പോലീസിന്റെ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. ഇവിടെ 24 മണിക്കൂറും പോലീസ് സേവനം ലഭ്യമാകും. സുരക്ഷാക്രമീകരണങ്ങള്‍ ഉറപ്പുവരുത്താന്‍ പത്ത് ഡി.വൈ.എസ്.പി.മാര്‍ സുരക്ഷാ ചുമതലയിലുണ്ടാകും. മൂന്നു ജില്ലകളില്‍ നിന്നുള്ള പോലീസ് സേനയുടെ സേവനം സജ്ജമാക്കും. Read More…

Education Kerala

ഉളിയന്നൂർ ഗവൺമെൻറ് എൽ.പി സ്കൂൾ കെട്ടിടത്തിന്റെ ശിലാഫലകം അനാച്ഛാദനം മന്ത്രി പി. രാജീവ് നിർവഹിച്ചു 

ഉളിയന്നൂർ ഗവൺമെൻറ് എൽ.പി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ ശിലാഫലകം അനാച്ഛാദനം വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് നിർവഹിച്ചു. സ്കൂളിന് പുതിയ ക്ലാസ്മുറികൾ നിർമ്മിക്കുന്നതിനായി സർക്കാർ ഫണ്ടിൽ നിന്നും അനുവദിച്ച ഒരു കോടി 20 ലക്ഷം രൂപ വിനിയോഗിച്ചാണ് ഒന്നാം നിലയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്. കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രമ്യ തോമസ്,  ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം. അനിൽകുമാർ, കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് Read More…

Kerala

ആലുവ ശിവരാത്രി മാര്‍ച്ച് 8 ന്; ക്രമീകരണങ്ങള്‍ വിലയിരുത്തി സുരക്ഷയൊരുക്കാന്‍ 1200 പോലീസുകാരെ വിന്യസിക്കും

മാര്‍ച്ച് 8 ന് നടക്കുന്ന മഹാശിവരാത്രിയോടനുബന്ധിച്ച് ആലുവ മണപ്പുറത്ത് ഏര്‍പ്പെടുത്തുന്ന ക്രമീകരണങ്ങള്‍ ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷിന്റെ നേതൃത്വത്തില്‍ വിലയിരുത്തി.  ശിവരാത്രിയോടനുബന്ധിച്ച് സുരക്ഷയ്ക്കായി 1200 പോലീസുകാരെ വിന്യസിക്കും. സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കണ്‍ട്രോള്‍ റൂം തുറക്കും. മാര്‍ച്ച് എട്ടിന് വൈകിട്ട് നാലു മുതല്‍ പിറ്റെ ദിവസം ഉച്ചയ്ക്ക് ഒന്നു വരെ പോലീസ് സേന രംഗത്തുണ്ടാകും.  ഹരിത മാര്‍ഗരേഖ പാലിച്ചായിരിക്കണം ശിവരാത്രി മഹോത്സവം നടത്തിപ്പെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. ഭക്തര്‍ക്ക് ഭക്ഷണം നല്‍കുന്നതിന് സ്റ്റീല്‍ പ്ലേറ്റുകളും ഗ്ലാസുകളും ഉപയോഗിക്കണം. Read More…

Kerala

മേഖലാ താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു ജില്ലാ കളക്ടര്‍ ഉദ്ഘാടനം നിര്‍വഹിച്ചു

എറണാകുളം: മിച്ചഭൂമിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിന് മേഖലാ താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ഉപകാര്യാലയം പ്രവര്‍ത്തനമാരംഭിച്ചു. തൃശ്ശൂര്‍ മേഖലാ ലാന്‍ഡ് ബോര്‍ഡിന്റെ പരിധിയില്‍ വരുന്ന ജില്ലയിലെ ഏഴ് താലൂക്കുകള്‍ക്കായാണ് ലാന്‍ഡ് ബോര്‍ഡ് ഉപകാര്യാലയം പ്രവര്‍ത്തനം ആരംഭിച്ചത്.  കാക്കനാട് സിവില്‍ സ്റ്റേഷന്‍ പ്ലാനിങ് സെക്രട്ടറിയേറ്റിന്റെ അഞ്ചാം നിലയില്‍ പ്രവര്‍ത്തനം ആരംഭിച്ച ഓഫീസിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് നിര്‍വഹിച്ചു. മിച്ചഭൂമിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ഓഫീസിന് കഴിയട്ടെ എന്നും എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.  സംസ്ഥാനത്താകെ Read More…

Health Kerala

സംസ്ഥാനത്ത് വാക്സിനേഷൻ ശക്തിപ്പെടുത്തുന്നതിന് മാർഗനിർദേശങ്ങൾ: മന്ത്രി വീണാ ജോർജ്

*പ്രതിരോധ കുത്തിവയ്പ്പുകൾ സംബന്ധിച്ച മാർഗരേഖയ്ക്ക് അംഗീകാരം സംസ്ഥാനത്ത് വാക്സിനേഷൻ ശക്തിപ്പെടുത്തുന്നതിന് ആരോഗ്യ വകുപ്പ് മാർഗനിർദേശങ്ങൾ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ദേശീയ ഇമ്മ്യൂണൈസേഷൻ ഷെഡ്യൂൾ പ്രകാരം വിവിധ രോഗങ്ങൾക്കെതിരെ 12 വാക്സിനുകൾ നൽകുന്നുണ്ട്. രാജ്യത്ത് വാക്സിനേഷൻ പദ്ധതി നടപ്പിലാക്കുന്നതിനായി നിരവധി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. പല വാക്സിനുകൾ ഒരുമിച്ച് കൈകാര്യം ചെയ്യുമ്പോഴുള്ള പിഴവുകൾ ഒഴിവാക്കാനും വാക്സിനേഷൻ പ്രക്രിയ സുഗമമാക്കാനും വേണ്ടിയാണ് വാക്സിനേഷൻ മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്. പ്രതിരോധ കുത്തിവയ്പ്പുകൾ നൽകുമ്പോൾ ആരോഗ്യ പ്രവർത്തകർ അനുവർത്തിക്കേണ്ട നടപടിക്രമങ്ങളും പ്രോട്ടോകോളും ഉൾക്കൊള്ളിച്ചു കൊണ്ടാണ് Read More…

Kerala

ഭിന്നശേഷി സംവരണത്തിൽ സഹകരണ സ്ഥാപനങ്ങളെ ഉൾപ്പെടുത്തി : മന്ത്രി ഡോ. ആർ ബിന്ദു

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ നിയമനങ്ങളിൽ ഭിന്നശേഷിക്കാർക്കായി ഏർപ്പെടുത്തിയിരിക്കുന്ന നാല് ശതമാനം സംവരണത്തിൽ  സഹകരണ സ്ഥാപനങ്ങളെക്കൂടി  ഉൾപ്പെടുത്തിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ. ബിന്ദു പറഞ്ഞു. നേരത്തെ സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ സഹകരണ സ്ഥാപനങ്ങളെ ഉൾപ്പെടുത്താത്തത് കേരള പബ്ലിക് സർവീസ് കമ്മീഷൻ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് നടപടി. ഭിന്നശേഷി വിഭാഗക്കാർക്ക് സർക്കാർ നിയമനങ്ങളിൽ അനുവദിച്ച നാല് ശതമാനം സംവരണമാണ് സഹകരണ സ്ഥാപനങ്ങളിലെ സമാന തസ്തികകളിൽ കൂടി ഉൾപ്പെടുത്തി ഉത്തരവ് ഭേദഗതി ചെയ്തത്. ഭിന്നശേഷി അവകാശ നിയമം 2016 പ്രകാരം ഭിന്നശേഷിസംവരണം മൂന്നിൽ നിന്നും നാലു Read More…

Kerala

മുഖ്യമന്ത്രിയുടെ മുഖാമുഖം തൊഴിലാളിഐക്യത്തിലൂടെ നാടിന്റെ പുരോഗതി ഉറപ്പാക്കും – മുഖ്യമന്ത്രി

കൊല്ലം: നിയമ നിര്‍മാണം നടത്തും ഒപ്പം ക്ഷേമപദ്ധതി നടപ്പിലാക്കുന്നത് പരിഗണനയിലുമാണ്. ഗാര്‍ഹികതൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനൊപ്പം തൊഴില്‍സമയം ക്രമീകരിക്കുന്നതുള്‍പ്പടെ നടപടികള്‍ സ്വീകരിക്കും. മതിയായ വിശ്രമം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനൊപ്പം മേഖലയിലുള്ളവര്‍ക്ക് നേരെയുള്ള ഏജന്‍സികളുടെ ചൂഷണം തടയുന്നതിനും നടപടികളുണ്ടാകും. ഓണ്‍ലൈന്‍ വിപണനസമ്പ്രദായവുമായി ബന്ധപ്പെട്ടതൊഴിലാളികള്‍ക്ക് രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തി തൊഴില്‍സുരക്ഷയ്ക്ക് വഴിയൊരുക്കും. സ്ത്രീതൊഴിലാളി സുരക്ഷയ്ക്ക് പ്രത്യേക പ്രാധാന്യം നല്‍കും. രാത്രികാലജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് താമസസൗകര്യത്തിനായി സ്റ്റുഡിയോ അപാര്‍ട്ട്‌മെന്റുകള്‍ നിര്‍മിക്കുകയാണ്. അതിഥി തൊഴിലാളികള്‍ക്ക് സ്വന്തം ഭാഷയില്‍ പരാതി നല്‍കുന്നതിനുള്ള മൊബൈല്‍ ആപ് വികസിപ്പിക്കുകയാണ്. അതിഥി പോര്‍ട്ടല്‍ രജിസ്‌ട്രേഷന്‍ Read More…

Kerala

4,36,447 പുതിയ റേഷൻ കാർഡുകൾ വിതരണം ചെയ്തു: മന്ത്രി ജി.ആർ അനിൽ

തിരുവനന്തപുരം: നിലവിലെ സർക്കാർ അധികാരത്തിൽവന്നതിനുശേഷം ഇതുവരെ 99,182  മുൻഗണനാ കാർഡുകളും (പിങ്ക്) 3,29,679 എൻ.പി.എൻ.എസ് (വെള്ള) കാർഡുകളും 7616 എൻ.പി.ഐ (ബ്രൗൺ) കാർഡുകളും ഉൾപ്പെടെ ആകെ 4,36,447 പുതിയ റേഷൻ കാർഡുകൾ വിതരണം ചെയ്തതായി ഭക്ഷ്യ വകുപ്പ് മന്ത്രി ജി. ആർ അനിൽ അറിയിച്ചു. ഇതുവരെ 3,78,763 മുൻഗണനാ കാർഡുകളും 42,832 മഞ്ഞ കാർഡുകളും ഉൾപ്പെടെ 4,21,595 മുൻഗണന കാർഡുകൾ തരം മാറ്റി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.  ഭക്ഷ്യമന്ത്രിയുടെ പ്രതിമാസ ഫോണിൻ പരിപാടിക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.         ശരാശരി ഒരു മണിക്കൂർ നീണ്ടു നിൽക്കുന്ന ഫോൺ ഇൻ പ്രോഗ്രാമിൽ ഏകദേശം മുപ്പതോളം പരാതികൾ കേൾക്കുന്നുണ്ട്. Read More…