Agriculture Kerala

കാർഷിക ഉൽപ്പന്നങ്ങൾക്ക്  ന്യായവില ഉറപ്പാക്കും: മന്ത്രി കെ രാധാകൃഷ്ണൻ

തൃശ്ശൂർ: കർഷകരുടെ  ഉൽപന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുമെന്ന്  പട്ടികജാതി, പട്ടികവർഗ്ഗ പിന്നോക്കക്ഷേമ, ദേവസ്വം, പാർലമെന്ററികാര്യ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ആറ്റൂരിൽ ഒരുക്കുന്ന ശീതീകരിച്ച പച്ചക്കറി സംഭരണ വിപണന കേന്ദ്രത്തിന്റെ നിർമാണ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കാർഷികവിളകൾ ശാസ്ത്രീയമായി സംഭരിച്ച് ആവശ്യാനുസരണം വിതരണം ചെയ്യുന്നത് വഴി ഉൽപന്നങ്ങൾക്ക് കൂടുതൽ വില ലഭിക്കാനും  തൊഴിലവസരങ്ങൾക്കും സഹായകരമാകും. കാർഷിക പ്രദേശമായ ചേലക്കരയുടെ സമഗ്ര പുരോഗതിക്കായി കാർഷിക രംഗത്ത് നിരവധി വികസന പ്രവർത്തനങ്ങൾ നടത്തിവരികയാണെന്നും മന്ത്രി പറഞ്ഞു. Read More…

Kerala

റവന്യൂ വകുപ്പിനെ കൂടുതല്‍ ജനസൗഹൃദമാക്കും : മന്ത്രി കെ രാജന്‍

കൊല്ലം: സങ്കീര്‍ണ്ണ വകുപ്പുകളിലൊന്നായ റവന്യൂ വകുപ്പിനെ ലളിതവല്‍ക്കരിക്കരിച്ച് കൂടുതല്‍ ജനസൗഹൃദമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. നിലമേല്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ മുഴുവന്‍ വില്ലേജ് ഓഫീസുകളും ആധുനികവത്ക്കരിക്കും . പ്ലാന്‍ സ്‌കീം 2021-22 പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. മൃഗ-സംരക്ഷണ ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി അധ്യക്ഷയായി.ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരന്‍, നിലമേല്‍ Read More…

India Kerala

ഇന്ത്യൻ സാംസ്കാരികതയുടെ വളർച്ചയുടെ ഒരു  നാഴികക്കല്ലാണ് സാർവ്വദേശിക സാഹിത്യോത്സവം – മന്ത്രി സജി ചെറിയാൻ

തൃശ്ശൂർ: കേരളത്തിൻ്റെ മാത്രം സാഹിത്യോത്സവമല്ല, ഇന്ത്യയുടെ സാംസ്കാരികതയുടെ വളർച്ചയുടെ ഒരു നാഴികക്കല്ലാണ് സാർവ്വദേശീയ സാഹിത്യോത്സവമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. കേരള സാഹിത്യ അക്കാദമി അങ്കണത്തിൽ നടന്ന സാർവ്വദേശീയ സാഹിത്യോത്സവ സമാപന ചടങ്ങിൽ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു മന്ത്രി. ഈ വർഷം ആരംഭിച്ച സാർവ്വദേശീയ സാഹിത്യോത്സവം വരും വർഷങ്ങളിലും തുടരും. അടുത്ത വർഷം ലോകോത്തര നിലവാരത്തിൽ കൂടുതൽ മെച്ചപ്പെട്ട നിലയിൽ നടത്തും. ഇന്ത്യയിൽ സർക്കാരിന് കീഴിൽ ഇത്തരത്തിലുള്ള സാഹിത്യോത്സവം സംഘടിപ്പിക്കുന്നത് വിരളമാണ്. കേരളത്തിൽ മുമ്പ് തന്നെ ബിനാലെകൾ, Read More…

Kerala

എന്റെ വില: ബാലചന്ദ്രൻ ചുള്ളിക്കാട്

കേരളജനത എനിക്കു നൽകുന്ന വില എന്താണെന്ന് ശരിക്കും എനിക്കു മനസ്സിലായത് ഇക്കഴിഞ്ഞ ജനുവരി മുപ്പതാം തീയതിയാണ്.(30-01-2024).കേരളജനതയുടെ സാഹിത്യ അക്കാദമിയിൽ അന്താരാഷ്ട്ര സാഹിത്യോൽസവം. ജനുവരി 30 ന് രാവിലെ കുമാരനാശാന്റെ കരുണാകാവ്യത്തെക്കുറിച്ചു സംസാരിക്കാൻ അക്കാദമി എന്നെ ക്ഷണിച്ചിരുന്നു.ഞാൻ അവിടെ കൃത്യസമയത്ത് എത്തുകയും ആ വിഷയത്തെക്കുറിച്ച് രണ്ടു മണിക്കൂർ സംസാരിക്കുകയും ചെയ്തു. അൻപതു വർഷം ആശാൻകവിത പഠിക്കാൻ ശ്രമിച്ചതിന്റെ ഫലമായി എന്റെ പരിമിതമായ ബുദ്ധിയാൽ മനസ്സാക്കിയ കാര്യങ്ങളാണ് പറഞ്ഞത്.പ്രതിഫലമായി എനിക്കു നൽകിയത് രണ്ടായിരത്തിനാനൂറു രൂപയാണ്. (2400/-)എറണാകുളത്തുനിന്ന് തൃശൂർവരെ വാസ് ട്രാവൽസിന്റെ Read More…

Kerala

താമരവളയം ബണ്ട് പൂര്‍വസ്ഥിതിയിലാക്കും: മന്ത്രി ആര്‍. ബിന്ദു

തൃശ്ശൂർ: താമരവളയം ബണ്ട് പൂര്‍വസ്ഥിതിയിലാക്കുമെന്നും ജനങ്ങളുടെ കുടിവെള്ള ഭീതികള്‍ക്കും കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കും ശാശ്വത പരിഹാരം കാണുമെന്നും ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. ഇരിങ്ങാലക്കുട കരിവന്നൂരിലെ താമരവളയം ബണ്ട് നിര്‍മാണം സംബന്ധിച്ച് കര്‍ഷകരും ഉദ്യോഗസ്ഥരുമായി ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷയായി സംസാരിക്കുകയായിരുന്നു മന്ത്രി.  ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ സബ് കലക്ടര്‍, ജല അതോറിറ്റി, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഭൂജല വകുപ്പ്, തദ്ദേശസ്വയംഭരണം വകുപ്പ് എഞ്ചിനീയര്‍ എന്നിവരെ ഉള്‍പ്പെടുത്തി കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനമായി. കര്‍ഷകരെ Read More…

Education Kerala

എല്ലാ ലൈബ്രറികളിലും കമ്പ്യൂട്ടര്‍ സൗകര്യം ഉറപ്പാക്കും: മന്ത്രി ഡോ. ആര്‍ ബിന്ദു

തൃശ്ശൂർ: എല്ലാ ലൈബ്രറികളിലും കമ്പ്യൂട്ടര്‍ സൗകര്യം ഉറപ്പാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ ലൈബ്രറി സോഫ്റ്റ്വെയര്‍, സോഫ്റ്റ്വെയര്‍ പരിശീലന ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഗ്രന്ഥശാലകള്‍ക്ക് സാമൂഹിക ജീവിതത്തില്‍ വലിയ സ്വാധീനമാണുള്ളത്. സാക്ഷരതാ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തി സാമൂഹിക മാറ്റത്തിനും വൈജ്ഞാനിക സമൂഹത്തിന്റെ മുന്നേറ്റത്തിനും ലൈബ്രറികള്‍ സ്വാധീനിച്ചു. ചരിത്രം തിരുത്തി എഴുതപ്പെടുന്ന കാലത്ത് ലൈബ്രറികളുടെ ഉത്തരവാദിത്തങ്ങള്‍ വലുതാണ്. സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയുള്ള ഡിജിറ്റലൈസേഷന്‍ നടപ്പാക്കി റെപ്പോസിറ്ററി സേവനങ്ങളും ലൈബ്രറികളില്‍ ഒരുക്കണമെന്നും മന്ത്രി പറഞ്ഞു. Read More…

Kerala

കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും: മന്ത്രി കെ. രാധാകൃഷ്ണന്‍

തൃശ്ശൂർ: കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ ഭൗതിക സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ദേവസ്വം – പട്ടികജാതി വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍. ക്ഷേത്രത്തില്‍ മുസിരിസ് പൈതൃക പദ്ധതി നിര്‍മിക്കുന്ന അക്കോമഡേഷന്‍ കോംപ്ലക്‌സിന്റെയും മ്യൂസിയം ഊട്ടുപുര കെട്ടിടസമുച്ചയത്തിന്റെയും നിര്‍മ്മാണ പുരോഗതി പരിശോധനയ്ക്കും വിലയിരുത്തുന്നതിനുമായി ക്ഷേത്രം സന്ദര്‍ശിച്ച ശേഷം  സംസാരിക്കുകയായിരുന്നു അദ്ദേഹം.  ക്ഷേത്രത്തിനകത്ത് കുടിവെള്ളം, വെളിച്ചം, റോഡ് തുടങ്ങിയ പശ്ചാത്തല സൗകര്യങ്ങള്‍ ഉറപ്പാക്കും. ഭരണി മഹോത്സവം ഈ വര്‍ഷം മികച്ച രീതിയില്‍ നടത്താനും ഭക്തര്‍ക്ക് ആവശ്യമായ Read More…

Health India Kerala

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ എത്തുന്ന ആയുഷ് സ്ഥാപനങ്ങൾ കേരളത്തിൽ : മന്ത്രി വീണ ജോർജ്.

ആലപ്പുഴ: ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ എത്തുന്ന ആയുഷ് സ്ഥാപനങ്ങൾ കേരളത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. തകഴി ഗ്രാമപഞ്ചായത്ത് സർക്കാർ ആയുർവേദ ഡിസ്പെൻസറി, ഹെൽത്ത് വെൽനസ് സെന്റർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.  അടിസ്ഥാന സൗകര്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ആരോഗ്യ കേന്ദ്രങ്ങൾ. ഒരു നാടിന്റെ ദീർഘനാളായുള്ള ആവശ്യമാണ് ഇവിടെ യാഥാർത്ഥ്യമായതെന്നും മന്ത്രി പറഞ്ഞു.  വളരെ പ്രൗഢമായിട്ടുള്ള അനുഭവവും പ്രാവീണ്യവും ആയുർവേദമേഖലയിൽ കേരളത്തിലുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. ആശുപത്രികളുടെ ഗുണനിലവാര പരിശോധനയ്ക്കുള്ള മാനദണ്ഡമായ എൻ. എ.ബി.എച്ച്  അംഗീകാരം സംസ്ഥാനത്തെ Read More…

Kerala

പാവപ്പെട്ട കുടിയേറ്റക്കാരെ സംരക്ഷിക്കും; കയ്യേറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടി : മന്ത്രി കെ.രാജൻ  

ആലപ്പുഴ : കുടിയേറ്റത്തെയും കൈയേറ്റത്തെയും ഒരുപോലെയല്ല സർക്കാർ കാണുന്നതെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ. കിടപ്പാടം ഇല്ലാതെ കൂടിയേറി പാർക്കുന്ന പാവപ്പെട്ടവനെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാരിന്. എന്നാൽ കയ്യേറ്റക്കാരെ നിയമപരമായി തന്നെ നേരിടുമെന്നും ആവശ്യമെങ്കിൽ അവരുടെ ഭൂമി പിടിച്ചെടുത്ത് പാവപ്പെട്ടവർക്ക് വിതരണം ചെയ്യുന്നതിന് സർക്കാരിന് ഒരു മടിയും ഉണ്ടാകില്ല എന്നും മന്ത്രി പറഞ്ഞു.  വില്ലേജ് ഓഫീസുകളുടെ മുഖച്ഛായ മാറ്റുവാൻ വിഭാവനം ചെയ്ത സ്മാർട്ട് വില്ലേജ് ഓഫീസ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ജില്ലയിലെ മൂന്നു വില്ലേജ് ഓഫീസുകളുടെ Read More…

Kerala

ദേശീയപാത വികസനം: വിദഗ്ധസമിതി പരിശോധിക്കാൻ എ.എം.ആരിഫ് എം.പി. വിളിച്ച സർവകക്ഷിയോഗത്തിൽ ധാരണ

ആലപ്പുഴ:  ദേശീയപാത 66ന്റെ വികസനവുമായി ബന്ധപ്പെട്ട് കായംകുളം, അമ്പലപ്പുഴ മണ്ഡലങ്ങളിൽ നിലനിൽക്കുന്ന  പ്രശ്‌നങ്ങളും ആശങ്കകളും സർക്കാർ തലത്തിലെ ഉന്നത വിദഗ്ധസമിതി പരിശോധിച്ച് അന്തിമ തീരുമാനമെടുക്കാൻ സർവകക്ഷിയോഗത്തിൽ ധാരണയായി. അഡ്വ. എ.എം.ആരിഫ് എം.പി. മുൻകൈ എടുത്ത് ജില്ല കളക്ടർ ജോൺ സാമുവലിന്റെ  അധ്യക്ഷതയിലാണ് കളക്ട്രേറ്റിൽ അടിയന്തിര യോഗം ചേർന്നത്. എം.എൽ.എമാരായ എച്ച്.സലാം, യു.പ്രതിഭ ഹരി എന്നിവരും യോഗത്തിൽ പങ്കെടുത്തു.  കായംകുളത്ത് ഫ്‌ലൈ ഓവർ നിർമ്മിക്കാൻ സാങ്കേതികമായി സാധിക്കില്ല എന്ന ദേശീയപാത അതോറിറ്റിയുടെ നിലപാടിനെതിരെ യോഗത്തിൽ രൂക്ഷവിമർശനമുയർന്നു. താൻ ഈ Read More…