തിരുവനന്തപുരം: തലസ്ഥാനത്ത് നടക്കും. തൈക്കാട് ഗസ്റ്റ് ഹൗസിലാണ് പരിപാടി. ഗവൺമെൻറ് സെക്രട്ടറിമാർക്കും മുതിർന്ന ഓഫീസർമാർക്കുമായുള്ള ശില്പശാല രാവിലെ 11 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് ശേഷം വകുപ്പു മേധാവികൾക്കായുള്ള ക്ലാസ് നടക്കും. സമാപന സമ്മേളനം വൈകിട്ട് മൂന്നിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന മുഖ്യ വിവരാവകാശ കമ്മിഷണർ ഡോ. വിശ്വാസ്‌മേത്ത, ചീഫ് സെക്രട്ടറി ഡോ. വി.വേണു, സംസ്ഥാന വിവരാവകാശ കമ്മിഷണർമാരായ എ.അബ്ദുൽ ഹക്കിം, ഡോ. കെ.എം. ദിലീപ്, അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, പോലീസ് Read More…
Kerala
കേരളത്തിന്റെ ആരോഗ്യ, വിദ്യാഭ്യാസ, വിനോദ സഞ്ചാര മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ അഭിമാനംകൊള്ളിക്കുന്നതാണെന്നു ഗവർണർ
തിരുവനന്തപുരം: ആരോഗ്യ, വിദ്യാഭ്യാസ, വിനോദ സഞ്ചാര മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ അഭിമാനംകൊള്ളിക്കുന്നതാണെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ റിപ്പബ്ലിക് ദിന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. വർണാഭമായ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ ഗവർണർ ദേശീയ പതാക ഉയർത്തി. മുഖ്യമന്ത്രി പിണറായി വിജയനും ചടങ്ങിൽ പങ്കെടുത്തു. ആരോഗ്യ മേഖലയിൽ നാഷണൽ ഹെൽത്ത് കെയർ – ആരോഗ്യ മന്ഥൻ പുരസ്‌കാരങ്ങൾ, ആശുപത്രികൾക്കു ലഭിച്ച നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ്(എൻ.ക്യു.എ.എസ്.) സർട്ടിഫിക്കറ്റ്, ഗ്ലോബൽ റെസ്പോൺസിബിൾ ടൂറിസം പുരസ്‌കാരം, സ്‌കൂൾ വിദ്യാഭ്യാസത്തിനുള്ള പെർഫോമൻസ് ഗ്രേഡിങ് ഇൻഡെക്സ്(പി.ഐ.ജി.) Read More…
തങ്കമണിക്കും കുടുംബത്തിനും ആശ്വാസമായി നവകേരള സദസ്സ്; 45 വര്‍ഷങ്ങള്‍ക്കു മുമ്പ് നഷ്ടപ്പെട്ട ആധാരത്തിന്റെ പകര്‍പ്പ് ലഭിച്ചു
മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ നൂലുവള്ളി സ്വദേശിനിയായ തങ്കമണിക്ക് പുതുക്കാട് നവകേരള സദസ്സ് കൈത്താങ്ങായി. 45 വര്‍ഷങ്ങള്‍ക്കു മുമ്പ് നഷ്ടപ്പെട്ട ആധാരത്തിന്റെ പകര്‍പ്പ് നവകേരള സദസ്സില്‍ സമര്‍പ്പിച്ച നിവേദനം മുഖേന തങ്കമണിക്ക് ലഭ്യമായി. നൂലുവള്ളി തൈനാത്തൂടന്‍ വീട്ടില്‍ തങ്കമണിക്ക് കെ കെ രാമചന്ദ്രന്‍ എംഎല്‍എ ആധാരത്തിന്റെ പകര്‍പ്പ് വീട്ടിലെത്തി കൈമാറി. അഞ്ച് വര്‍ഷം മുമ്പ് മരണമടഞ്ഞ ഭര്‍ത്താവ് തൈനാത്തൂടന്‍ വേലായുധന്‍ ഏറെക്കാലം ഈ പ്രമാണം വീണ്ടെടുക്കാനായി ശ്രമിച്ചിരുന്നു. 14 സെന്റ് സ്ഥലത്തിന്റെ 80 വര്‍ഷം പഴക്കമുള്ള ആധാരത്തിന്റ പകര്‍പ്പ് നഷ്ടപ്പെട്ടത് Read More…
കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ജില്ലാതല അവലോകനം ചേർന്നു
കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ജില്ലാതല അവലോകനം നടത്തുന്ന ഡിസ്ട്രിക്ട് ഡെവലപ്മെന്റ് കോ-ഓർഡിനേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി (ദിശ ) യോഗം ചേർന്നു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന കമ്മിറ്റിയുടെ 2023- 24 സാമ്പത്തിക വർഷത്തെ മൂന്നാം പാദയോഗത്തിൽ പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീല രാമകൃഷ്ണൻ അധ്യക്ഷയായി. സാമ്പത്തിക വർഷത്തിലെ മൂന്നാം പാദം വരെയുള്ള വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പുരോഗതി യോഗത്തിൽ അവലോകനം ചെയ്തു. പി എം എ വൈ (അർബൻ ) യുമായി ബന്ധപ്പെട്ട് ജനപ്രതിനിധികൾ ഉന്നയിച്ച Read More…
ശ്രീരാമനും രാമായണത്തിനും എതിരായ അപവാദ പ്രചരണം MLA പി.ബാലചന്ദ്രൻ്റെ ഓഫീസിലേയ്ക്ക് ബിജെപി നടത്തിയ മാർച്ചിൽ സംഘർഷം.
തൃശ്ശൂർ: ശ്രീരാമനേയും രാമായണത്തേയും അപമാനിച്ചും വക്രീകരിച്ചും ഫേസ് ബുക്ക് പോസ്റ്റിട്ട തൃശ്ശൂർ MLA പി.ബാലചന്ദ്രൻ്റെ നടപടിയിൽ പ്രതിഷേധിച്ച് MLA ഓഫീസിലേയ്ക്ക് ബിജെപി നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. ബാലചന്ദ്രൽ MLA യുടെ കോലത്തിൽ ചെരുപ്പ് മാലയും അണിയിച്ച് ബിജെപി ജില്ലാ ഓഫീസിൽ നിന്ന് സ്വരാജ് റൗണ്ട് ചുറ്റി ബാലചന്ദ്രൻ്റെ MLA ഓഫീസിലേയ്ക്ക് മാർച്ചുമായി എത്തിയ പ്രവർത്തകരെ ഓഫീസിലെത്തും മുൻപ് ബാരിക്കേഡ് വെച്ച് ACP സജീവൻ്റെ നേതൃത്വത്തിലുള്ള വൻ പോലീസ് സംഘം തടഞ്ഞു. തുടന്ന് ബാരിക്കേഡ് മറിച്ചിട്ട് പോലീസ് Read More…
പാലിയേറ്റീവ് രോഗികള്‍ക്കായി ഉല്ലാസയാത്ര നടത്തി കുലുക്കല്ലൂര്‍ ഗ്രാമപഞ്ചായത്ത്
പാലക്കാട്: പാലിയേറ്റിവ് രോഗികള്‍ക്കായി ഉല്ലാസയാത്ര നടത്തി കുലുക്കല്ലൂര്‍ പഞ്ചായത്ത്. കുലുക്കല്ലൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രവും ഗ്രാമപഞ്ചായത്തും സംയുക്തമായാണ് യാത്ര സംഘടിപ്പിച്ചത്. പാലക്കാട് ടിപ്പു സുല്‍ത്താന്‍ കോട്ട, മലമ്പുഴ ഉദ്യാനം, കവ എന്നിവിടങ്ങളിലാണ് സന്ദര്‍ശിച്ചത്. പാലിയേറ്റീവ് രോഗികള്‍ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. ക്യാന്‍സര്‍ രോഗികള്‍ ഉള്‍പ്പെടെയുള്ള 17 പാലിയേറ്റീവ് രോഗികളും കൂട്ടിരിപ്പുകാരും യാത്രയുടെ ഭാഗമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, കുലുക്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. രമണി, വൈസ് പ്രസിഡന്റ് ഇസഹാക്, വാര്‍ഡംഗം ആസിയ, പഞ്ചായത്ത് ഹെല്‍ത്ത് Read More…
കൊച്ചിയിൽ 750 കോടി മുതൽ മുടക്കിൽ ആരംഭിക്കുന്ന കൊച്ചിൻ സ്‌പോർട്‌സ് സിറ്റി വൻ നിക്ഷേപ സാധ്യതകൾ തുറന്നിട്ട് അന്താരാഷ്ട്ര കായിക ഉച്ചകോടി
തിരുവനന്തപുരം: സംസ്ഥാനത്തെ കായിക മേഖലയിൽ വൻ നിക്ഷേപ സാധ്യതകൾ തുറന്നിട്ട് അന്താരാഷ്ട്ര കായിക ഉച്ചകോടി. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി സംഘടിപ്പിച്ച നിക്ഷേപക സംഗമത്തിൽ വിവിധ കമ്പനികൾ സംസ്ഥാനത്ത് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികൾ വിശദീകരിച്ചു. കായിക രംഗത്ത് വൻ പദ്ധതികൾ നടപ്പാക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. കൊച്ചിയിൽ 750 കോടി മുതൽ മുടക്കിൽ ആരംഭിക്കുന്ന കൊച്ചിൻ സ്‌പോർട്‌സ് സിറ്റിയാണ് ഇതിൽ പ്രധാനം. സ്റ്റേഡിയം, പരിശീലന കേന്ദ്രം, വാട്ടർ ഗെയ്മിങ് സോൺ, കൺവെൻഷൻ സെന്റർ തുടങ്ങി നിരവധി സൗകര്യങ്ങൾ ഇതിൽ Read More…
“കൊറോണ “ഫ്ലൈറ്റുകൾ റദ്ദ് ചെയ്തു.ടിക്കറ്റ് ചാർജും നഷ്ടവും നല്കുവാൻ വിധി.
തൃശ്ശൂർ: കൊറോണയെത്തുടർന്ന് ഫ്ലൈറ്റുകൾ റദ്ദ് ചെയ്ത സാഹചര്യത്തിൽ ടിക്കറ്റിനായി അടച്ച തുക തിരികെ നൽകാതിരുന്നതിനെതിരെ ഫയലാക്കിയ ഹർജിയിൽ അനുകൂലവിധി. ഇരിങ്ങാലക്കുട കണ്ഠേശ്വരത്തെ പുത്തൻപറമ്പിൽ വീട്ടിൽ രഘു രാമൻകുട്ടി ഫയൽ ചെയ്ത ഹർജിയിലാണ് തൃപ്രയാറിലുള്ള ഗുഡ് ഡേ ഇൻ്റർനാഷണൽ ട്രാവൽ ഏൻ്റ് ടൂറിസം എൽ എൽ സിയുടെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ ഇപ്രകാരം വിധിയായത്. രഘു രാമൻകുട്ടി കൊച്ചി- ന്യൂ ഡെൽഹി – ചണ്ഡിഗഢ് ഫ്ലൈറ്റ് ടിക്കറ്റുകളാണ് 12500 രൂപ നല്കി എടുത്തിരുന്നതു്. എന്നാൽ കൊറോണയുടെ പശ്ചാത്തലത്തിൽ ഫ്ലൈറ്റുകൾ റദ്ദ് Read More…
ഭൂരഹിതരായ എല്ലാവരെയും ഭൂമിയുടെ ഉടമകളാക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: ഭൂരഹിതരായ എല്ലാവർക്കും ഭൂമി നൽകാനും ഭൂമിയുടെ ഉടമകളാക്കി മാറ്റാനും ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണു സർക്കാർ നടത്തുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കഴിയുന്നത്ര വേഗത്തിൽ ഈ പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം കവടിയാറിൽ റവന്യൂ വകുപ്പ് ആധുനിക സൗകര്യങ്ങളോടെ നിർമിക്കുന്ന ആസ്ഥാന മന്ദിരമായ റവന്യൂ ഭവന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഭൂരഹിതരില്ലാത്ത കേരളമെന്നതാണു സർക്കാരിന്റെ ലക്ഷ്യമെന്നു മുഖ്യമന്ത്രി പറഞ്ഞു. എല്ലാ മേഖലയിലും പട്ടയം ആഗ്രഹിച്ചു നിൽക്കുന്നവർക്കു കഴിയുന്നത്ര വേഗത്തിൽ പട്ടയം ലഭ്യമാക്കും. ലാൻഡ് ട്രിബ്യൂണലുകളിലെ Read More…
വൈതരണികളെ തട്ടി മാറ്റാനുള്ള കഴിവ് സ്ത്രീകള്‍ ആര്‍ജിക്കണം: അഡ്വ. പി. സതീദേവി
തൃശ്ശൂർ: ജീവിതത്തിലെ വൈതരണികളെ തട്ടി മാറ്റി മുന്നേറാനുള്ള കഴിവ് സ്ത്രീകള്‍ ആര്‍ജിക്കണമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. തീരദേശ മേഖല ക്യാമ്പിന്റെ ഭാഗമായി പുന്നയൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ഏകോപന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ. ആത്മഹത്യകള്‍ വര്‍ധിക്കുകയാണ്. നിസാര പ്രശ്നങ്ങളെ പോലും തരണം ചെയ്യാനുള്ള മാനസികാവസ്ഥ ഇല്ലാതെ വിദ്യാസമ്പന്നരായവര്‍ ഉള്‍പ്പെടെ സ്ത്രീകള്‍ ആത്മഹത്യയിലേക്ക് പോകുന്ന സ്ഥിതി ആശങ്കപ്പെടുത്തുന്നു. ഈ പശ്ചാത്തലത്തില്‍ നിയമ ബോധവത്ക്കരണത്തിനൊപ്പം ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനുള്ള Read More…










