Health Kerala

ഹോസ്റ്റലുകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ വ്യാപക പരിശോധന

*രണ്ട് ഘട്ടങ്ങളിലായി 11 മെസ്സുകളുടെ പ്രവർത്തനങ്ങൾ നിർത്തിവയ്പ്പിച്ചു തിരുവനന്തപുരം: ഹോസ്റ്റലുകളിൽ സുരക്ഷിത ഭക്ഷണം ഉറപ്പു വരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പരിശോധനകൾ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സർക്കാർ ഉടമസ്ഥതയിലും സ്വകാര്യ മേഖലയിലുമായി പ്രവർത്തിക്കുന്ന 602 സ്ഥാപനങ്ങളാണ് പരിശോധിച്ചത്. പരിശോധനകളിൽ 76 സ്‌ക്വാഡുകൾ പ്രവർത്തിച്ചു. മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച 4 സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ നിർത്തിവയ്പ്പിച്ചു. ഡിസംബർ, ജനുവരി മാസങ്ങളിലായി രണ്ട് ഘട്ടങ്ങളിലായി ആകെ 1597 പരിശോധനകളാണ് നടത്തിയത്. വീഴ്ചകൾ കണ്ടെത്തിയ ആകെ 11 സ്ഥാപനങ്ങളിലെ കാന്റീനുകളുടേയും മെസ്സുകളുടേയും പ്രവർത്തനങ്ങളാണ് നിർത്തിവയ്പ്പിച്ചത്. ഹോസ്റ്റലുകളിലെ ഭക്ഷണത്തെപ്പറ്റിയുള്ള പരാതി Read More…

Kerala

ഇ.എസ്.ഐ. സ്ഥാപനങ്ങൾ കൂടുതൽ മേഖലകളിലേക്കു വ്യാപിപ്പിക്കും: മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: ഇ.എസ്.ഐ. സ്ഥാപനങ്ങൾ കൂടുതൽ മേഖലകളിലേക്കു വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളാണു സംസ്ഥാന സർക്കാർ നടത്തുന്നതെന്നു പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. 2022ലെ മികച്ച ഇ.എസ്.ഐ. സ്ഥാപനങ്ങൾക്കുള്ള പുരസ്‌കാരങ്ങൾ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലാളി ക്ഷേമം മുൻനിർത്തി സാമൂഹ്യ സുരക്ഷിതത്വം ഉറപ്പു വരുത്താനാണു സംസ്ഥാനത്തെ ഇൻഷ്വറൻസ് വകുപ്പും അതിനു കീഴിൽ ഇ.എസ്.ഐ. ആശുപത്രികളും ഡിസ്‌പെൻസറികളും പ്രവർത്തിക്കുന്നതെന്നു മന്ത്രി ചൂണ്ടിക്കാട്ടി. തുടക്കത്തിൽ കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ മാത്രമായിരുന്ന ഇ.എസ്.ഐ. ഇന്നു സംസ്ഥാനത്താകമാനം 10 ലക്ഷത്തിലധികം വരുന്ന ഇൻഷൂർ ചെയ്ത തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പെടെ 30 ലക്ഷം Read More…

India Kerala

പാലിയേക്കര ടോൾ ബൂത്ത്, പണികൾ പൂർത്തിയായില്ല, മാഞ്ഞു പോകുന്ന കൃത്യവിവരങ്ങൾ രേഖപ്പെടുത്താത്ത രശീതി, യാത്രക്കാരന് 10000 രൂപ നഷ്ടം നല്കുവാൻ വിധി.

തൃശൂർ: പണികൾ പൂർത്തിയാകാത്ത റോഡ്, ടോൾ കൊടുത്ത് ഉപയോഗിക്കേണ്ടിവന്നുവെന്നും, വിവരങ്ങൾ രേഖപ്പെടുത്താതെ മാഞ്ഞു പോകുന്ന രശീതി നല്കിയെന്നും ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂരിലെ ഇൻഷൂറൻസ് ഇൻവെസ്റ്റിഗേറ്റർ ജോർജ് തട്ടിൽ ഫയൽ ചെയ്ത ഹർജിയിലാണ് പാലിയേക്കര ടോൾ ബൂത്ത് നിയന്ത്രിക്കുന്ന തൃശൂരിലെ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെയും എറണാകുളത്തുള്ള നാഷണൽ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യയുടെ പ്രൊജക്റ്റ് ഇംപ്ളിമെൻ്റേഷൻ യൂണിറ്റിനെതിരെയും ഇപ്രകാരം വിധിയായതു്. ജോർജ് തട്ടിൽ ടോൾ ഫീസ് നൽകി തൃശൂരിൽ Read More…

India Kerala Politics

നരേന്ദ്ര മോദിയുടെ സന്ദർശനത്തിനെതിരായ ഇടത് വലത് ദുഷ്പ്രചരണം തോൽവി ഭയന്ന് – അഡ്വ കെ.കെ അനീഷ്കുമാർ.

തൃശ്ശൂർ: നരേന്ദ്ര മോദിയുടെ ഗുരുവായൂർ സന്ദർശനത്തിനെതിരെ ഇടതും വലതും ദുഷ്പ്രചരണം നടത്തുന്നത് തൃശ്ശൂരിലെ തോൽവി മുന്നിൽ കണ്ടാണെന്ന് ബിജെപി ജില്ലാ പ്രസിഡൻറ് അഡ്വ കെ.കെ അനീഷ്കുമാർ. ഗുരുവായൂരിൽ പ്രധാനമന്ത്രിയുടെ സന്ദർശന സമയത്ത് മുഹൂർത്തം നോക്കി ബുക്ക് ചെയ്തിരുന്ന വിവാഹങ്ങൾ ക്യാൻസൽ ചെയ്യിപ്പിച്ചുവെന്ന കള്ളപ്രചരണം ഇതിൻ്റെ ഭാഗമായിരുന്നു. ഒരു വിവാഹവും ക്യാൻസൽ ചെയ്യിപ്പിച്ചിട്ടില്ലെന്ന് ഗുരുവായൂർ ദേവസ്വം വ്യക്തമാക്കിയിട്ടും ദുഷ്പ്രചരണം തുടർന്നു. വിവാഹം ബുക്ക് ചെയ്തവർക്കൊന്നും ഇല്ലാത്ത പരാതിയാണ് കമ്മൂണിസ്റ്റ് കോൺഗ്രസ്സ് നേതാക്കൾക്ക് ഉണ്ടായത്. ഗുരുവായൂരിൽ വിവാഹത്തിന് മുഹൂർത്തമില്ലെന്ന് പോലും Read More…

Health Kerala

പാർസൽ ഭക്ഷണം: ലേബൽ പതിക്കണമെന്ന നിയമം കർശനമാക്കി ഭക്ഷ്യ സുരക്ഷാ വകുപ്പ്

തിരുവനന്തപുരം: ഭക്ഷണം തയ്യാറാക്കിയ സമയം ഉൾപ്പെടെ പ്രദർശിപ്പിക്കുന്ന ലേബലുകൾ പാർസൽ ഭക്ഷണ കവറിന് പുറത്ത് നിർബന്ധമായും പതിക്കണമെന്ന് സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണർ നിർദേശം പുറപ്പെടുവിച്ചു.  ലേബലിൽ ഭക്ഷണം തയ്യാറാക്കിയ സമയം, ഉപയോഗിക്കേണ്ട സമയ പരിധി എന്നിവ കൃത്യമായി രേഖപ്പെടുത്തണം.  കടകളിൽ നിന്നും വിൽപ്പന നടത്തുന്ന പാകം ചെയ്ത പാർസൽ ഭക്ഷണത്തിന് ലേബൽ പതിക്കണമെന്ന നിയമം ഉണ്ടെങ്കിലും കടയുടമകൾ പാലിക്കുന്നില്ലെന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് നിയമം കർശനമായി നടപ്പിലാക്കുവാൻ കമ്മീഷണർ ജാഫർ മാലിക് നിർദ്ദേശം നൽകിയത്.   പാർസൽ ഭക്ഷണം Read More…

India Kerala

പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിക്ക് യാത്രയായി

കൊച്ചി: രണ്ടുദിവസത്തെ കേരള സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിക്ക് മടങ്ങി. നെടുമ്പാശ്ശേരിയിലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ  ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരുടെ നേതൃത്വത്തിലാണ് യാത്രയാക്കിയത്.   തൃശൂർ, എറണാകുളം ജില്ലകളിലെ പരിപാടികൾ പൂർത്തിയാക്കി ബുധനാഴ്ച്ച(ജനുവരി 17) ഉച്ച കഴിഞ്ഞ് 3.10 ന്  നേവൽ ബേസിൽ നിന്ന് ഹെലികോപ്ടറിൽ എത്തിയ പ്രധാനമന്ത്രി വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ 3.39 നാണ് ഡൽഹിയിലേക്ക് തിരിച്ചത്.  സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ്‌, ജില്ലാ Read More…

Kerala

തൃശൂര്‍ കോര്‍പ്പറേഷന്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം 19ന്

തൃശൂര്‍: കോര്‍പ്പറേഷനിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം ജനുവരി 19ന് റവന്യൂ മന്ത്രി കെ രാജന്‍ നിര്‍വഹിക്കും. രാവിലെ 9 ന് പനംകുറ്റിച്ചിറ ഗവ. സ്‌കൂളില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യും. എം എല്‍ എ ആസ്തിവികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപയും കോര്‍പ്പറേഷന്‍ വികസന ഫണ്ടില്‍ നിന്ന് 50 ലക്ഷവും ചെലവഴിച്ച് ഒരു കോടി രൂപയുടെ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. 10ന് ഗവ.മോഡല്‍ ബോയ്സ് എച്ച്.എസ്.എസിലെ ഹയര്‍ സെക്കന്‍ഡറി ബ്ലോക്കിന്റെയും ഓഡിറ്റോറിയം, കവാടം, Read More…

Kerala

അധികാരവികേന്ദ്രീകരണത്തില്‍ പങ്കാളിത്ത വികസനത്തിന് വലിയ പ്രാധാന്യം: മന്ത്രി കെ രാധാകൃഷ്ണന്‍

തൃശ്ശൂർ: അധികാര വികേന്ദ്രീകരണത്തില്‍ പങ്കാളിത്ത വികസനത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് പട്ടികജാതി- പട്ടികവര്‍ഗ- പിന്നാക്ക വികസനം- ദേവസ്വം- പാര്‍ലമെന്ററി കാര്യവകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍. ചേലക്കര ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അധികാരവും സമ്പത്തും വികേന്ദ്രീകൃത ആസൂത്രണത്തിലൂടെ താഴെത്തട്ടിലെത്തിച്ചാലേ പ്രാദേശിക വികസനം സാധ്യമാകൂ. ഇതിനായാണ് വികസന സെമിനാറുകള്‍ സംഘാടിപ്പിക്കുന്നത്. കേരളത്തിന്റെ വികസനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നടപ്പാക്കിയ പങ്കാളിത്ത വികസനത്തിന്റെ മികച്ച മാതൃക കാണാനാകും. നിരവധി പ്രാദേശിക ആവശ്യങ്ങളാണ് ചര്‍ച്ചചെയ്ത് രൂപപ്പെടുത്തുന്നത്. ചേലക്കര ഗ്രാമപഞ്ചായത്തില്‍ Read More…

Kerala

വെടിക്കെട്ട് പൊതുപ്രദര്‍ശനം ലൈസന്‍സ്: മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം

തൃശ്ശൂർ: വെടിക്കെട്ട് പൊതുപ്രദര്‍ശനം നടത്തുന്നതുമായി ബന്ധപ്പെട്ട് പെട്രോളിയം ആന്‍ഡ് എക്‌പ്ലോസീവ്‌സ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കിയതിന് ശേഷം മാത്രമേ വെടിക്കെട്ട് പൊതുപ്രദര്‍ശന ലൈസന്‍സിനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാവൂ. നിര്‍ദേശങ്ങള്‍ പാലിക്കാതെ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ യാതൊരു കാരണവശാലും പരിഗണിക്കില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

Kerala

ദേശീയ ശ്രദ്ധയാകർഷിച്ച് തൃപ്രയാർ.

തൃപ്രയാർ: ഒരു പ്രധാനമന്ത്രി ക്ഷേത്രത്തിൽ എത്തുന്നതോടെയാണ് തൃപ്രയാർ ശ്രീരാമ ക്ഷേത്രം ദേശീയ ശ്രദ്ധ ആകർഷിക്കുന്നത്. അയോധ്യയിൽ പ്രാണ പ്രതിഷ്ഠ നടത്തുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലും ദർശനം നടത്തിയത്. വേദാർച്ചനയും ശ്രീരാമ ഭജനവും ആസ്വദിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി. തൃപ്രയാർ ക്ഷേത്രദർശനം കഴിഞ്ഞുള്ള മടക്കയാത്രയിൽ, കാറിന്റെ ഡോർ തുറന്നു ഫുട്ട് സ്റ്റെപ്പിൽ എഴുന്നേറ്റ് നിന്ന് പുറത്തു തടിച്ചുകൂടിയവരെ അഭിവാദ്യം ചെയ്ത് പ്രധാനമന്ത്രി. മണിക്കൂറുകളോളം കാത്തു നിന്നവർക്ക് ഇത് വലിയ ആവേശമായി മാറി.ഒരു റോഡ് ഷോയ്ക്ക് സമാനമായിരുന്നു Read More…