Kerala

‘ലഹരി-വിമുക്ത സ്‌കൂള്‍ പാര്‍ലമെന്റ്’ 16ന്; മന്ത്രി കെ.രാജന്‍ ഉദ്ഘാടനം ചെയ്യും

പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന ലഹരിമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി തൃശൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ ‘വിദ്യാര്‍ഥി പാര്‍ലമെന്റ്’  ഫെബ്രുവരി 16 ന് ഉച്ചയ്ക്ക് 1.30 മുതല്‍ നാലുവരെ കുരിയച്ചിറ സെന്റ് പോള്‍സ് ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്നു. റവന്യൂ-ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്യും. പി. ബാലചന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനാകും. ടി.എന്‍ പ്രതാപന്‍ എം.പി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണതേജ കുട്ടികളുമായി ആശയസംവാദം നടത്തും.  Read More…

India Kerala

സംസ്ഥാനത്തെ ആദ്യ നൈലോണ്‍ നൂല്‍ ഫാക്ടറി പറവൂരില്‍ മന്ത്രി സജി ചെറിയാന്‍ 15 ന് ഉദ്ഘാടനം ചെയ്യും

ആലപ്പുഴ: മത്സ്യഫെഡിന്റെ സംസ്ഥാനത്തെ ആദ്യ നൈലോണ്‍ നൂല്‍ ഫാക്ടറിയുടെ ഉദ്ഘാടനം വ്യഴാഴ്ച (15) ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിര്‍വഹിക്കും. വൈകുന്നേരം നാലുമണിക്ക് പുന്നപ്ര വടക്ക് പഞ്ചായത്തിലെ പറവൂരില്‍ നടക്കുന്ന യോഗത്തില്‍ എച്ച്. സലാം എം.എല്‍.എ. അധ്യക്ഷനാകും. മത്സ്യത്തൊഴിലാളി അപകടമരണ ഇന്‍ഷുറന്‍സ് തുക എ.എം. ആരിഫ് എം.പി. വിതരണം ചെയ്യും. മൈക്രോ ഫൈനാന്‍സ് വായ്പ വിതരണം പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. നിര്‍വഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.കെ. ജയമ്മ എന്നിവര്‍ Read More…

Kerala

മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും രവികുമാർ (29) എന്ന യുവാവിനെ കാണ്മാനില്ല

തൃശൂർ പടിഞ്ഞാറെ കോട്ടയിലുള്ള ഗവ. മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും 2021 ഒക്ടോബർ 16 മുതൽ സ്നേഹനിര രാജ മകൻ രവികുമാർ (29) എന്ന യുവാവിനെ കാണാതായിട്ടുണ്ട്. അടയാള വിവരം- അഞ്ചടി രണ്ടിഞ്ചു ഉയരം, മെലിഞ്ഞ ശരീരം, കറുത്ത നിറം. ടൗൺ വെസ്റ്റ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുന്നു. നാളിതുവരെ ആളെ കണ്ടെത്തിയിട്ടില്ല. എന്തെങ്കിലും വിവരം ലഭിക്കുന്നവർ ടൗൺ വെസ്റ്റ് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് സബ് ഇൻസ്പെക്ടർ അറിയിച്ചു.

Kerala

മുറിവേറ്റ മുള്ളന്‍ പന്നിക്ക് ജില്ലാ മൃഗാശുപത്രിയില്‍ ശസ്ത്രക്രിയ

കൊല്ലം: കെണിവച്ച കമ്പിവയറില്‍ കുടുങ്ങി മുതുകില്‍ മുറിവേറ്റ് മേവറത്ത് കണ്ടെത്തിയ മുള്ളന്‍ പന്നിക്ക് ജില്ലാ മൃഗാശുപത്രിയില്‍ ശസ്ത്രക്രിയ നടത്തി. ആഴത്തിലുള്ള മുറവില്‍നിന്ന് രക്തംവാര്‍ന്ന നിലയിലായ മുള്ളന്‍ പന്നിയെ നാട്ടുകാര്‍ കണ്ടെത്തി വിവരം നല്‍കിയതിനെ തുടര്‍ന്ന് വനംവകുപ്പ് അധികൃതരാണ് പ്രത്യേക കൂട്ടിലാക്കി എത്തിച്ചത്. 15 കിലോ ഭാരമുള്ള പെണ്‍ മുള്ളന്‍ പന്നിയെ രക്തസ്രാവം നിലയ്ക്കുന്നതിനുള്ള മരുന്നുകള്‍ നല്‍കി മുറിവുകള്‍ തുന്നി കെട്ടി. ആന്റിബയോട്ടിക്കുകളും വേദനസംഹാരികളും നല്‍കി. തുടര്‍ന്നാണ് ആശുപത്രി മേധാവി ഡോ ഡി ഷൈന്‍കുമാറിന്റെ നേതൃത്വത്തില്‍ വെറ്ററിനറി സര്‍ജന്‍മാരായ Read More…

Kerala

യാഥാര്‍ഥ്യമാക്കുന്നത് ജനങ്ങളുടെ ആവശ്യകതയ്ക്കനുസരിച്ചുള്ള വികസനം: മന്ത്രി ജി. ആര്‍ അനില്‍

തിരുവനന്തപുരം: ജനങ്ങളുടെ ആവശ്യകതയ്ക്കനുസരിച്ചുള്ള വികസന പ്രവര്‍ത്തനങ്ങളാണ് യാഥാര്‍ഥ്യമാക്കുന്നതെന്നും അതിനനുസരിച്ചാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍ അനില്‍. പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്തിലെ അണ്ടൂര്‍ക്കോണം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ പുതിയ കെട്ടിടത്തിന്റെയും നവീകരിച്ച ആശുപത്രി മന്ദിരത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ ജില്ലാ -താലൂക്ക് ആശുപത്രികള്‍ മികച്ച നിലവാരം പുലര്‍ത്തുന്നവയാണ്.  സര്‍ക്കാര്‍ ആശുപത്രികളിലെ ഒ.പിയില്‍ ദിവസേന 600 മുതല്‍ 1000 രോഗികള്‍ വരെ ചികിത്സ തേടി എത്താറുണ്ട്. ഏഴര വര്‍ഷക്കാലയളവില്‍ 5000 Read More…

Culture Kerala

രാജ്യാന്തര വനിത ചലച്ചിത്രമേള 13ന് സമാപിക്കും

കൊച്ചി: അഞ്ചാമത് രാജ്യാന്തര വനിത ചലച്ചിത്രമേള 13ന്  സമാപിക്കും.  സ്ത്രീകളെ എല്ലാ മേഖലയിലും മുന്നോട്ട് കൊണ്ടുവരാനും അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കാനും ഉതകുന്ന തരത്തിലുള്ള സ്ത്രീപക്ഷ സിനിമകളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്. സവിത തീയേറ്ററിൽ ഇന്നു രാവിലെ 9.30 ന് മോസ്കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ 2018 – ൽ പ്രദർശിപ്പിച്ച സുമിത്ര പെരീസ് സംവിധാനം ചെയ്ത ശ്രീലങ്കൻ മൂവി ‘ദ ട്രീ ഗോഡസ്സ് ’ , 9.45 ന് സംഗീത തിയേറ്ററിൽ ബെർലിൻ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ 2022 – ൽ Read More…

Kerala

തളിയക്കോണം സ്റ്റേഡിയം വെസ്റ്റ് ലിങ്ക് റോഡ് നാടിന് സമർപ്പിച്ചു

തളിയക്കോണം സ്റ്റേഡിയം വെസ്റ്റ് ലിങ്ക് റോഡിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവ്വഹിച്ചു. മുൻ ഇരിങ്ങാലക്കുട എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 6 ലക്ഷം രൂപ വിനിയോഗിച്ചാണ് തളിയക്കോണം സ്റ്റേഡിയം വെസ്റ്റ് ലിങ്ക് റോഡ് നിർമ്മിച്ചിരിക്കുന്നത്. ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സുജാ സഞ്ജീവ് കുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ടി.കെ ജയാനന്ദൻ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെയ്സൺ പാറേക്കാടൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ Read More…

Kerala

ഭരണഘടനയുടെ ശക്തി ഉള്‍ക്കൊണ്ട് നീതി ഉറപ്പാക്കാന്‍ ജുഡീഷ്യറിക്ക് സാധിക്കണം – മന്ത്രി ഡോ. ആര്‍. ബിന്ദു

ഇരിങ്ങാലക്കുട: ഭരണഘടനയുടെ ശക്തി ഉള്‍ക്കൊണ്ട് നീതി ഉറപ്പാക്കാന്‍ ജുഡീഷ്യറിക്ക് സാധിക്കണമെന്ന് മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. ഇരിങ്ങാലക്കുട ജുഡീഷ്യല്‍ കോംപ്ലക്‌സ് രണ്ടാംഘട്ട നിര്‍മ്മാണം ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ നീതിന്യായ സമുച്ചയമായി മാറാനൊരുങ്ങുന്ന ഇരിങ്ങാലക്കുട കോടതി സമുച്ചയത്തിന്റെ രണ്ടാംഘട്ട നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് തുടക്കമാമായി. 64 കോടി രൂപയുടെ നിര്‍മ്മാണപ്രവൃത്തികള്‍ക്കാണ് രണ്ടാംഘട്ടത്തില്‍ തുടക്കമാവുന്നത്. 29.25 കോടി രൂപയുടെ ആദ്യഘട്ടനിര്‍മ്മാണം പൂര്‍ത്തീകരിച്ചാണ് രണ്ടാംഘട്ട നിര്‍മ്മാണത്തിലേക്ക് കടക്കുന്നത്. 1,68,555 ചതുരശ്ര അടിയില്‍ ഏഴു നിലകളിലായി Read More…

Kerala

പുസ്തകങ്ങൾ വായനക്കാരുമായി സംവദിക്കണം : ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ

പുസ്തകങ്ങൾ വായനക്കാരുമായി സംവദിക്കുന്നതും, വായനക്കാരെ സ്വാധീനിക്കുന്നതുമാകണമെന്ന് ഹൈക്കോടതി ജഡ്ജി  ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ അഭിപ്രായപ്പെട്ടു. അല്ലെങ്കിൽ ഇക്കാലത്ത് മികച്ച കൃതികൾ പോലും ശ്രദ്ധിക്കപ്പെടാതെ പോകുമെന്നും അദ്ദേഹം പറഞ്ഞു. ഗാനഗവേഷകൻ, സ്പോട്സ് ലേഖകൻ, പത്രപ്രവർത്തകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ രവി മേനോൻ രചിച്ച് കേരള മീഡിയ അക്കാദമി പ്രസിദ്ധീകരിച്ച അക്ഷര നക്ഷത്രങ്ങൾ എന്ന പുസ്തകത്തിന്റെ പ്രകാശനം കൊച്ചിയിൽ  നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. പുതു തലമുറ സാമൂഹ്യ മാധ്യമങ്ങളുടെ സ്വാധീനത്താൽ കുട്ടികളിൽ സങ്കരഭാഷയാണ് രൂപപ്പെടുന്നത് എന്നും  അവരെ മാതൃഭാഷയിലേയ്ക്ക് അടുപ്പിക്കുന്നതിന് ഇത്തരത്തിലുളള കൃതികൾ സഹായിക്കുമെന്നും അദ്ദേഹം Read More…

Kerala

ഇരിങ്ങാലക്കുട കോടതി സമുച്ചയം/ രണ്ടാംഘട്ട നിർമ്മാണത്തിന് നാളെ തുടക്കമാകും: മന്ത്രി ഡോ. ആർ ബിന്ദു

സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ നീതിന്യായ സമുച്ചയമായി മാറാനൊരുങ്ങുന്ന ഇരിങ്ങാലക്കുട കോടതി സമുച്ചയത്തിൻ്റെ രണ്ടാംഘട്ട നിർമ്മാണ പ്രവൃത്തികൾക്ക് നാളെ (ഫെബ്രുവരി 10) തുടക്കമാകുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു.  രാവിലെ 10 മണിക്ക് മന്ത്രി ഡോ ബിന്ദു നിർമ്മാണോദ്‌ഘാടനം നിർവ്വഹിക്കുന്ന ചടങ്ങിൽ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് മുഖ്യാതിഥി ആയിരിക്കും. 64 കോടി രൂപയുടെ നിർമ്മാണപ്രവൃത്തികൾക്കാണ് രണ്ടാംഘട്ടത്തിൽ തുടക്കമാവുന്നത്. 29.25 കോടി രൂപയുടെ ആദ്യഘട്ടനിർമ്മാണം പൂർത്തീകരിച്ചാണ് രണ്ടാംഘട്ട നിർമ്മാണത്തിലേക്ക് കടക്കുന്നത്. 1,68,555 Read More…