Kerala

അർഹതപ്പെട്ട എല്ലാവർക്കും പട്ടയം ഉറപ്പാക്കാനാണ് സർക്കാർ ലക്ഷ്യം – മന്ത്രി കെ രാജൻ

തൃശ്ശൂർ: ഭൂമി കൈവശമുള്ളവർക്ക്  മാത്രമല്ല കേരളത്തിലെ ഭൂരഹിതരായ ഓരോ മനുഷ്യർക്കും പട്ടയം ഉറപ്പാക്കാനാണ് സർക്കാർ ലക്ഷ്യമെന്ന് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ. ഫെബ്രുവരി 22 ന് തൃശൂരിൽ നടക്കുന്ന സംസ്ഥാനതല പട്ടയമേളയിൽ ജില്ലയിലെ 3868 പേർക്ക് പട്ടയം നൽകും. സംസ്ഥാനതല പട്ടയമേളയുടെ സംഘാടകസമിതി രൂപീകരണ യോഗം സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു  മന്ത്രി.  തൃശൂരിലെ സംസ്ഥാന തല പട്ടയമേള ഉദ്ഘാടന ചടങ്ങ് പൂർത്തിയാകുന്നതോടെ സംസ്ഥാനത്തെ  പതിനാല് ജില്ലാ കേന്ദ്രങ്ങളിലും Read More…

Education Kerala

ഗോഡ്സെയെ പ്രകീർത്തിച്ചതിൽ ഉറച്ചുനിൽക്കുന്നു- എൻ.ഐ.ടി പ്രൊഫസർ ഷൈജ ആണ്ടവൻ

കോഴിക്കോട്: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ഘാതകൻ നാഥുറാം ഗോഡ്സെയെ അനുകൂലിച്ച നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്ന് ഫേസ്ബുക്കിൽ കമന്റ് ഇട്ട എൻ.ഐ.ടി പ്രൊഫസർ ഷൈജ ആണ്ടവൻ. “ഗോഡ്സെയിൽ അഭിമാനം” എന്നായിരുന്നു അവരുടെ കമന്റ്. “വൈ ഐ കിൽ ഗാന്ധി” എന്ന പുസ്തകം വായിച്ചതിന് ശേഷമാണ് ഗോഡ്സെയെ പിന്തുണയ്ക്കുന്ന നിലപാടിലേക്ക് എത്തിയതെന്ന് ഷൈജ ആണ്ടവൻ പറഞ്ഞു. ഈ പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ചിന്തിപ്പിക്കുന്നതാണ്, ഇന്ത്യൻ ജനത അത് അറിഞ്ഞിരിക്കണം എന്നും അവർ കൂട്ടിച്ചേർത്തു. ഗോഡ്സെ പറഞ്ഞ കാര്യങ്ങൾ കാരണം പല Read More…

Kerala

നവീകരിച്ച താണിക്കുടം ക്ഷേത്രകുളം ഉദ്ഘാടനം മന്ത്രി കെ. രാജൻ നിർവഹിച്ചു

താണിക്കുടം: കേരള ലാന്റ് ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡ് 2022-23 ആന്വൽ പ്ലാനിൽ ഉൾപ്പെടുത്തിയ മാടക്കത്തറ ഗ്രാമപഞ്ചായത്തിലെ നവീകരിച്ച താണിക്കുടം ക്ഷേത്രകുളത്തിന്റെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ നിർവഹിച്ചു.താണിക്കുടം പുഴ സംരക്ഷണത്തിൻ്റെ ഭാഗമായി 5 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ഉദ്ഘാടന പ്രഭാഷണത്തിൽ മന്ത്രി പറഞ്ഞു. താണിക്കുടം പുഴയോട് ചേർന്നുള്ള താണിക്കുടം ക്ഷേത്രകുളം സഹസ്ര സരോവർ പദ്ധതി രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തിയാണ് നവീകരണ പ്രവർത്തികൾ നടത്തിയത്. പദ്ധതിയ്ക്കായി 41.04 ലക്ഷം രൂപയാണ് വിനിയോഗിച്ചത്. Read More…

Kerala

ജനനി പദ്ധതി: ജില്ലാതല കുടുംബസംഗമം മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്തു

തൃശ്ശൂർ: ഹോമിയോപ്പതി വകുപ്പിൻ്റെ വന്ധ്യത നിവാരണ ചികിത്സാ പദ്ധതിയായ ജനനിയുടെ ജില്ലാതല കുടുംബസംഗമം സാഫല്യം 2024 ഉന്നതവിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. ഹോമിയോപ്പതി വകുപ്പിൻ്റെ ജനനി പദ്ധതി കേരള സർക്കാരിന്റെ തലപ്പാവിലെ പൊൻതൂവലാണെന്നും ഇതിന്റെ പ്രയോജനം കൂടുതൽ ആളുകളിലേയ്ക്ക് എത്തേണ്ടതുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ജില്ലാ ഹോമിയോപ്പതി ആശുപത്രിയിൽ നടത്തിയ ചടങ്ങിൽ പി ബാലചന്ദ്രൻ എം എൽ എ  അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിൻസ്, ജനനി സ്റ്റേറ്റ് Read More…

Kerala

ഇന്ത്യൻ സാംസ്കാരികതയുടെ വളർച്ചയുടെ ഒരു  നാഴികക്കല്ലാണ് സാർവ്വദേശിക സാഹിത്യോത്സവം – മന്ത്രി സജി ചെറിയാൻ

തൃശ്ശൂർ: കേരളത്തിൻ്റെ മാത്രം സാഹിത്യോത്സവമല്ല, ഇന്ത്യയുടെ സാംസ്കാരികതയുടെ വളർച്ചയുടെ ഒരു നാഴികക്കല്ലാണ് സാർവ്വദേശീയ സാഹിത്യോത്സവമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. കേരള സാഹിത്യ അക്കാദമി അങ്കണത്തിൽ നടന്ന സാർവ്വദേശീയ സാഹിത്യോത്സവ സമാപന ചടങ്ങിൽ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു മന്ത്രി. ഈ വർഷം ആരംഭിച്ച സാർവ്വദേശീയ സാഹിത്യോത്സവം വരും വർഷങ്ങളിലും തുടരും. അടുത്ത വർഷം ലോകോത്തര നിലവാരത്തിൽ കൂടുതൽ മെച്ചപ്പെട്ട നിലയിൽ നടത്തും. ഇന്ത്യയിൽ സർക്കാരിന് കീഴിൽ ഇത്തരത്തിലുള്ള സാഹിത്യോത്സവം സംഘടിപ്പിക്കുന്നത് വിരളമാണ്. കേരളത്തിൽ മുമ്പ് തന്നെ ബിനാലെകൾ, Read More…

Kerala

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സാംസ്‌കാരിക സമുച്ചയങ്ങള്‍ നിര്‍മ്മിക്കും – മന്ത്രി സജി ചെറിയാന്‍

തൃശ്ശൂർ: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സാംസ്‌കാരിക സമുച്ചയങ്ങള്‍ നിര്‍മ്മിക്കുമെന്ന് സാസ്‌കാരിക, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍. തൃശ്ശൂരില്‍ നടന്ന നവകേരള സദസിന് തുടർച്ചയായി ഫെബ്രു. 25 ന് സംഘടിപ്പിക്കുന്ന മുഖാമുഖം പരിപാടിയുടെ സംഘാടകസമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കൊല്ലത്ത് ശ്രീ നാരായണ ഗുരുവിന്റെ നാമധേയത്തിലുള്ള സാംസ്‌കാരിക സമുച്ചയം ഉദ്ഘാടനം ചെയ്തു. വരും മാസങ്ങളില്‍ കാസര്‍കോഡും പാലക്കാടും ഉദ്ഘാടനം ചെയ്യും. നാലു ജില്ലകളില്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തിനുള്ള അംഗീകാരം നല്‍കിക്കഴിഞ്ഞു. ഘട്ടം ഘട്ടമായി എല്ലാ Read More…

Agriculture Kerala

കാർഷിക ഉൽപ്പന്നങ്ങൾക്ക്  ന്യായവില ഉറപ്പാക്കും: മന്ത്രി കെ രാധാകൃഷ്ണൻ

തൃശ്ശൂർ: കർഷകരുടെ  ഉൽപന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുമെന്ന്  പട്ടികജാതി, പട്ടികവർഗ്ഗ പിന്നോക്കക്ഷേമ, ദേവസ്വം, പാർലമെന്ററികാര്യ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ആറ്റൂരിൽ ഒരുക്കുന്ന ശീതീകരിച്ച പച്ചക്കറി സംഭരണ വിപണന കേന്ദ്രത്തിന്റെ നിർമാണ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കാർഷികവിളകൾ ശാസ്ത്രീയമായി സംഭരിച്ച് ആവശ്യാനുസരണം വിതരണം ചെയ്യുന്നത് വഴി ഉൽപന്നങ്ങൾക്ക് കൂടുതൽ വില ലഭിക്കാനും  തൊഴിലവസരങ്ങൾക്കും സഹായകരമാകും. കാർഷിക പ്രദേശമായ ചേലക്കരയുടെ സമഗ്ര പുരോഗതിക്കായി കാർഷിക രംഗത്ത് നിരവധി വികസന പ്രവർത്തനങ്ങൾ നടത്തിവരികയാണെന്നും മന്ത്രി പറഞ്ഞു. Read More…

Kerala

റവന്യൂ വകുപ്പിനെ കൂടുതല്‍ ജനസൗഹൃദമാക്കും : മന്ത്രി കെ രാജന്‍

കൊല്ലം: സങ്കീര്‍ണ്ണ വകുപ്പുകളിലൊന്നായ റവന്യൂ വകുപ്പിനെ ലളിതവല്‍ക്കരിക്കരിച്ച് കൂടുതല്‍ ജനസൗഹൃദമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. നിലമേല്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ മുഴുവന്‍ വില്ലേജ് ഓഫീസുകളും ആധുനികവത്ക്കരിക്കും . പ്ലാന്‍ സ്‌കീം 2021-22 പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. മൃഗ-സംരക്ഷണ ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി അധ്യക്ഷയായി.ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരന്‍, നിലമേല്‍ Read More…

India Kerala

ഇന്ത്യൻ സാംസ്കാരികതയുടെ വളർച്ചയുടെ ഒരു  നാഴികക്കല്ലാണ് സാർവ്വദേശിക സാഹിത്യോത്സവം – മന്ത്രി സജി ചെറിയാൻ

തൃശ്ശൂർ: കേരളത്തിൻ്റെ മാത്രം സാഹിത്യോത്സവമല്ല, ഇന്ത്യയുടെ സാംസ്കാരികതയുടെ വളർച്ചയുടെ ഒരു നാഴികക്കല്ലാണ് സാർവ്വദേശീയ സാഹിത്യോത്സവമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. കേരള സാഹിത്യ അക്കാദമി അങ്കണത്തിൽ നടന്ന സാർവ്വദേശീയ സാഹിത്യോത്സവ സമാപന ചടങ്ങിൽ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു മന്ത്രി. ഈ വർഷം ആരംഭിച്ച സാർവ്വദേശീയ സാഹിത്യോത്സവം വരും വർഷങ്ങളിലും തുടരും. അടുത്ത വർഷം ലോകോത്തര നിലവാരത്തിൽ കൂടുതൽ മെച്ചപ്പെട്ട നിലയിൽ നടത്തും. ഇന്ത്യയിൽ സർക്കാരിന് കീഴിൽ ഇത്തരത്തിലുള്ള സാഹിത്യോത്സവം സംഘടിപ്പിക്കുന്നത് വിരളമാണ്. കേരളത്തിൽ മുമ്പ് തന്നെ ബിനാലെകൾ, Read More…

Kerala

എന്റെ വില: ബാലചന്ദ്രൻ ചുള്ളിക്കാട്

കേരളജനത എനിക്കു നൽകുന്ന വില എന്താണെന്ന് ശരിക്കും എനിക്കു മനസ്സിലായത് ഇക്കഴിഞ്ഞ ജനുവരി മുപ്പതാം തീയതിയാണ്.(30-01-2024).കേരളജനതയുടെ സാഹിത്യ അക്കാദമിയിൽ അന്താരാഷ്ട്ര സാഹിത്യോൽസവം. ജനുവരി 30 ന് രാവിലെ കുമാരനാശാന്റെ കരുണാകാവ്യത്തെക്കുറിച്ചു സംസാരിക്കാൻ അക്കാദമി എന്നെ ക്ഷണിച്ചിരുന്നു.ഞാൻ അവിടെ കൃത്യസമയത്ത് എത്തുകയും ആ വിഷയത്തെക്കുറിച്ച് രണ്ടു മണിക്കൂർ സംസാരിക്കുകയും ചെയ്തു. അൻപതു വർഷം ആശാൻകവിത പഠിക്കാൻ ശ്രമിച്ചതിന്റെ ഫലമായി എന്റെ പരിമിതമായ ബുദ്ധിയാൽ മനസ്സാക്കിയ കാര്യങ്ങളാണ് പറഞ്ഞത്.പ്രതിഫലമായി എനിക്കു നൽകിയത് രണ്ടായിരത്തിനാനൂറു രൂപയാണ്. (2400/-)എറണാകുളത്തുനിന്ന് തൃശൂർവരെ വാസ് ട്രാവൽസിന്റെ Read More…