Kerala Politics

ശ്രീരാമനും രാമായണത്തിനും എതിരായ അപവാദ പ്രചരണം MLA പി.ബാലചന്ദ്രൻ്റെ ഓഫീസിലേയ്ക്ക് ബിജെപി നടത്തിയ മാർച്ചിൽ സംഘർഷം.

തൃശ്ശൂർ: ശ്രീരാമനേയും രാമായണത്തേയും അപമാനിച്ചും വക്രീകരിച്ചും ഫേസ് ബുക്ക് പോസ്റ്റിട്ട തൃശ്ശൂർ MLA പി.ബാലചന്ദ്രൻ്റെ നടപടിയിൽ പ്രതിഷേധിച്ച് MLA ഓഫീസിലേയ്ക്ക് ബിജെപി നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. ബാലചന്ദ്രൽ MLA യുടെ കോലത്തിൽ ചെരുപ്പ് മാലയും അണിയിച്ച് ബിജെപി ജില്ലാ ഓഫീസിൽ നിന്ന് സ്വരാജ് റൗണ്ട് ചുറ്റി ബാലചന്ദ്രൻ്റെ MLA ഓഫീസിലേയ്ക്ക് മാർച്ചുമായി എത്തിയ പ്രവർത്തകരെ ഓഫീസിലെത്തും മുൻപ് ബാരിക്കേഡ് വെച്ച് ACP സജീവൻ്റെ നേതൃത്വത്തിലുള്ള വൻ പോലീസ് സംഘം തടഞ്ഞു. തുടന്ന് ബാരിക്കേഡ് മറിച്ചിട്ട് പോലീസ് Read More…

Kerala

പാലിയേറ്റീവ് രോഗികള്‍ക്കായി ഉല്ലാസയാത്ര നടത്തി കുലുക്കല്ലൂര്‍ ഗ്രാമപഞ്ചായത്ത്

പാലക്കാട്: പാലിയേറ്റിവ് രോഗികള്‍ക്കായി ഉല്ലാസയാത്ര നടത്തി കുലുക്കല്ലൂര്‍ പഞ്ചായത്ത്. കുലുക്കല്ലൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രവും ഗ്രാമപഞ്ചായത്തും സംയുക്തമായാണ് യാത്ര സംഘടിപ്പിച്ചത്. പാലക്കാട് ടിപ്പു സുല്‍ത്താന്‍ കോട്ട, മലമ്പുഴ ഉദ്യാനം, കവ എന്നിവിടങ്ങളിലാണ് സന്ദര്‍ശിച്ചത്. പാലിയേറ്റീവ് രോഗികള്‍ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. ക്യാന്‍സര്‍ രോഗികള്‍ ഉള്‍പ്പെടെയുള്ള 17 പാലിയേറ്റീവ് രോഗികളും കൂട്ടിരിപ്പുകാരും യാത്രയുടെ ഭാഗമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, കുലുക്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. രമണി, വൈസ് പ്രസിഡന്റ് ഇസഹാക്, വാര്‍ഡംഗം ആസിയ, പഞ്ചായത്ത് ഹെല്‍ത്ത് Read More…

Economy Kerala Sports

കൊച്ചിയിൽ 750 കോടി മുതൽ മുടക്കിൽ ആരംഭിക്കുന്ന കൊച്ചിൻ സ്‌പോർട്‌സ് സിറ്റി വൻ നിക്ഷേപ സാധ്യതകൾ തുറന്നിട്ട് അന്താരാഷ്ട്ര കായിക ഉച്ചകോടി

തിരുവനന്തപുരം: സംസ്ഥാനത്തെ കായിക മേഖലയിൽ വൻ നിക്ഷേപ സാധ്യതകൾ തുറന്നിട്ട് അന്താരാഷ്ട്ര കായിക ഉച്ചകോടി. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി സംഘടിപ്പിച്ച നിക്ഷേപക സംഗമത്തിൽ വിവിധ കമ്പനികൾ സംസ്ഥാനത്ത് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികൾ വിശദീകരിച്ചു. കായിക രംഗത്ത് വൻ പദ്ധതികൾ നടപ്പാക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. കൊച്ചിയിൽ 750 കോടി മുതൽ മുടക്കിൽ ആരംഭിക്കുന്ന കൊച്ചിൻ സ്‌പോർട്‌സ് സിറ്റിയാണ് ഇതിൽ പ്രധാനം. സ്റ്റേഡിയം, പരിശീലന കേന്ദ്രം, വാട്ടർ ഗെയ്മിങ് സോൺ, കൺവെൻഷൻ സെന്റർ തുടങ്ങി നിരവധി സൗകര്യങ്ങൾ ഇതിൽ Read More…

Kerala

“കൊറോണ “ഫ്ലൈറ്റുകൾ റദ്ദ് ചെയ്തു.ടിക്കറ്റ് ചാർജും നഷ്ടവും നല്കുവാൻ വിധി.

തൃശ്ശൂർ: കൊറോണയെത്തുടർന്ന് ഫ്ലൈറ്റുകൾ റദ്ദ് ചെയ്ത സാഹചര്യത്തിൽ ടിക്കറ്റിനായി അടച്ച തുക തിരികെ നൽകാതിരുന്നതിനെതിരെ ഫയലാക്കിയ ഹർജിയിൽ അനുകൂലവിധി. ഇരിങ്ങാലക്കുട കണ്ഠേശ്വരത്തെ പുത്തൻപറമ്പിൽ വീട്ടിൽ രഘു രാമൻകുട്ടി ഫയൽ ചെയ്ത ഹർജിയിലാണ് തൃപ്രയാറിലുള്ള ഗുഡ് ഡേ ഇൻ്റർനാഷണൽ ട്രാവൽ ഏൻ്റ് ടൂറിസം എൽ എൽ സിയുടെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ ഇപ്രകാരം വിധിയായത്. രഘു രാമൻകുട്ടി കൊച്ചി- ന്യൂ ഡെൽഹി – ചണ്ഡിഗഢ് ഫ്ലൈറ്റ് ടിക്കറ്റുകളാണ് 12500 രൂപ നല്കി എടുത്തിരുന്നതു്. എന്നാൽ കൊറോണയുടെ പശ്ചാത്തലത്തിൽ ഫ്ലൈറ്റുകൾ റദ്ദ് Read More…

Kerala

ഭൂരഹിതരായ എല്ലാവരെയും ഭൂമിയുടെ ഉടമകളാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: ഭൂരഹിതരായ എല്ലാവർക്കും ഭൂമി നൽകാനും ഭൂമിയുടെ ഉടമകളാക്കി മാറ്റാനും ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണു സർക്കാർ നടത്തുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കഴിയുന്നത്ര വേഗത്തിൽ ഈ പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം കവടിയാറിൽ റവന്യൂ വകുപ്പ് ആധുനിക സൗകര്യങ്ങളോടെ നിർമിക്കുന്ന ആസ്ഥാന മന്ദിരമായ റവന്യൂ ഭവന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.      ഭൂരഹിതരില്ലാത്ത കേരളമെന്നതാണു സർക്കാരിന്റെ ലക്ഷ്യമെന്നു മുഖ്യമന്ത്രി പറഞ്ഞു. എല്ലാ മേഖലയിലും പട്ടയം ആഗ്രഹിച്ചു നിൽക്കുന്നവർക്കു കഴിയുന്നത്ര വേഗത്തിൽ പട്ടയം ലഭ്യമാക്കും. ലാൻഡ് ട്രിബ്യൂണലുകളിലെ Read More…

Kerala

വൈതരണികളെ തട്ടി മാറ്റാനുള്ള കഴിവ് സ്ത്രീകള്‍ ആര്‍ജിക്കണം: അഡ്വ. പി. സതീദേവി

തൃശ്ശൂർ: ജീവിതത്തിലെ വൈതരണികളെ തട്ടി മാറ്റി മുന്നേറാനുള്ള കഴിവ് സ്ത്രീകള്‍ ആര്‍ജിക്കണമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. തീരദേശ മേഖല ക്യാമ്പിന്റെ ഭാഗമായി പുന്നയൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ഏകോപന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ.    ആത്മഹത്യകള്‍ വര്‍ധിക്കുകയാണ്. നിസാര പ്രശ്നങ്ങളെ പോലും തരണം ചെയ്യാനുള്ള മാനസികാവസ്ഥ ഇല്ലാതെ വിദ്യാസമ്പന്നരായവര്‍ ഉള്‍പ്പെടെ സ്ത്രീകള്‍ ആത്മഹത്യയിലേക്ക് പോകുന്ന സ്ഥിതി ആശങ്കപ്പെടുത്തുന്നു. ഈ പശ്ചാത്തലത്തില്‍ നിയമ ബോധവത്ക്കരണത്തിനൊപ്പം ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനുള്ള Read More…

Education India Kerala

തദ്ദേശസമേതം; കുട്ടികളുടെ പാര്‍ലിമെന്റിന് തുടക്കമായി

തൃശ്ശൂര്‍: സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായുള്ള തദ്ദേശസമേതം – കുട്ടികളുടെ പാര്‍ലിമെന്റിന് തുടക്കമായി. തൃശ്ശൂര്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന കുട്ടികളുടെ പാര്‍ലിമെന്റ് മേയര്‍ എം.കെ വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥി സീതാലക്ഷ്മി അധ്യക്ഷയായി.  ജില്ലയിലെ 86 ഗ്രാമപഞ്ചായത്തുകള്‍ 7 നഗരസഭകള്‍, കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലായി 94 പാര്‍ലിമെന്റാണ് സംഘടിപ്പിച്ചത്. കുട്ടികള്‍ കായികം, ആരോഗ്യം, കല, സാഹിത്യം, ഗതാഗതം, കൃഷി, പരിസ്ഥിതി, സംരക്ഷണം, തുല്യത എന്നിങ്ങനെ 7 ഗ്രൂപ്പുകളായി തിരിഞ്ഞ് ചര്‍ച്ച Read More…

Kerala

എൻ എച്ച്66   പണി പൂർത്തിയാകുന്ന ഭാഗങ്ങൾ ഉടൻ തുറന്നു തൽകും – മന്ത്രി പി എ മുഹമ്മദ് റിയാസ്

തൃശൂർ: നാഷണൽ ഹൈവേ – 66ൽ പണി പൂർത്തിയാകുന്ന ഭാഗങ്ങൾ  ഉടൻ  ജനങ്ങൾക്ക് തുറന്ന് കൊടുക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.  ദേശീയ പാത വികസനം മുഴുവൻ കഴിയാൻ കാത്ത് നിൽക്കാതെ, പൂർത്തീകരിച്ച ബൈപാസുകളും പാലങ്ങളും സ്ട്രെച്ചുകളും നാടിന് പെട്ടെന്ന് തന്നെ സമർപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട്, മലപ്പുറം, തൃശൂർ എന്നീ ജില്ലകളികളെ ദേശീയപാത നിർമ്മാണ പ്രവൃത്തികൾ വിലയിരുത്തുന്നതിനിടിയിൽ തൃശൂരിൽ മാധ്യമങ്ങളെ മന്ത്രി അറിയച്ചതാണിത്.  തൃശൂർ ജില്ലയിൽ മാത്രം 205 ഹെക്ടർ Read More…

Kerala

അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു;  ജില്ലയില്‍ ആകെ 25,90,721 വോട്ടര്‍മാര്‍

തൃശ്ശൂര്‍: സംക്ഷിപ്ത വോട്ടര്‍ പട്ടിക 2024 പുതുക്കലിന്റെ ഭാഗമായി തൃശ്ശൂര്‍ ജില്ലയിലെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. 25,90,721 വോട്ടര്‍മാരാണ് പട്ടികയിലുള്ളത്. ജില്ലയില്‍ ആകെ വോട്ടര്‍മാരില്‍ 13,52,552 സ്ത്രീകളും 12,38,114 പുരുഷന്മാരും 55 ഭിന്നലിംഗക്കാരുമാണ്. 3946 പ്രവാസി വോട്ടര്‍മാരുമുണ്ട്. ജില്ലയില്‍ 80 വയസിന് മുകളില്‍ പ്രായമുള്ള 65,205 വോട്ടര്‍മാരുണ്ട്. 18 നും 19 നും ഇടയില്‍ പ്രായമുള്ള 35,551 വോട്ടര്‍മാരും പുതുതായി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ എ.ഡി.എം ടി. മുരളി അന്തിമ വോട്ടര്‍ പട്ടിക Read More…

India Kerala Law

കോടതിനടപടികൾ മാതൃഭാഷയിലാക്കണം: അഡ്വ.ഏ.ഡി.ബെന്നി.

തൃശൂർ: സംസ്ഥാനത്തെ കോടതി നടപടികൾ മാതൃഭാഷയായ മലയാളത്തിലാക്കണമെന്നും എങ്കിലേ നീതിനിർവ്വഹണം കാര്യക്ഷമമാവുകയുള്ളൂ എന്നും അഡ്വ.ഏ.ഡി. ബെന്നി. ദേശീയഉപഭോക്തൃദിനാചരണത്തിൻ്റെ ഭാഗമായി കൺസ്യൂമർ പ്രൊട്ടക്ഷൻ കേരള, തൃശൂർ അയ്യന്തോളിലുള്ള നന്ദനം അപ്പാർട്ട്മെൻ്റ്സിൽ നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്തു് സംസാരിക്കുകയായിരുന്നു അദ്ദേഹം.നീതി നടപ്പിലാക്കപ്പെടേണ്ടത് സാധാരണക്കാരൻ്റെ ഭാഷയിലാണ്. ഭാഷക്ക് അതിന് വേണ്ട കരുത്തില്ല എന്ന് പറയുന്നതു് തന്നെ വിധേയത്വത്തിൻ്റെ ശബ്ദമാണ്. ഉപഭോക്തൃ ചൂഷണത്തിൻ്റെ കാര്യത്തിലും ഭാഷ അതിൻ്റേതായ പങ്ക് വഹിക്കുന്നുണ്ട്. അതു കൊണ്ട് തന്നെ സ്വന്തം ഭാഷയിൽ സേവനത്തിൻ്റെ ബില്ലുകൾ, വ്യവസ്ഥകൾ എന്നിവ Read More…