Kerala Politics

പ്രധാനമന്ത്രിയുടെ തൃശൂർ സന്ദർശനം :ബിജെപി സ്ഥാപിച്ച ഫ്ലക്സ് ബോർഡുകളും കൊടികളും തൃശ്ശൂർ കോർപ്പറേഷൻ അധികൃതർ അഴിച്ചു മാറ്റി.

പ്രധാനമന്ത്രിയുടെ തൃശൂർ സന്ദർശനം :ബിജെപി സ്ഥാപിച്ച ഫ്ലക്സ് ബോർഡുകളും കൊടികളും തൃശ്ശൂർ കോർപ്പറേഷൻ അധികൃതർ അഴിച്ചു മാറ്റി. തൃശ്ശൂർ സ്വരാജ് റൗണ്ടിലെ ബോർഡുകളും കൊടികളുമാണ് അധികൃതർ ഇന്നു രാവിലെ അഴിച്ചു മാറ്റാൻ തുടങ്ങിയത്. ജനുവരി മുതലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശ്ശൂരിൽ എത്തുന്നത്.പ്രധാനമന്ത്രിയുടെ പരിപാടിയുടെ ബോർഡുകളാണ് തൃശൂർ കോർപ്പറേഷൻ അഴിച്ചു മാറ്റാൻ ശ്രമിച്ചത്.ഇതറിഞ്ഞ് BJP പ്രവർത്തകർ ഓടിയെത്തിയത് നേരിയ തോതിൽ സംഘർഷത്തിൽ എത്തുകയും ചെയ്തു. അപ്പോഴേയ്ക്കും ബി ജെ പി ജില്ലാ പ്രസിഡന്റ് Kk അനീഷ് കുമാർ Read More…

Culture India Kerala Program

മെഗ തിരുമാതിര: ഉൽഘാടനം ഗോകുലം ഗോപാലൻ നിർവ്വഹിച്ചു.

Prof VT രമ. K K അനീഷ് കുമാർ മഹിള മോർച്ച നേതാക്കളായ ജാൻസി EP Dr.v. ആതിര രേണു സുരേഷ് എന്നിവർ പങ്കെടുത്തു. “വളരെ സൗഭാഗ്യമുള്ള ഈശ്വരീയ തിരുവാതിരക്കളി വടക്കുന്നാഥന്റെ തീരുമുറ്റത്ത് നടക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും സർവ്വേശ്വരൻ പരമശിവന്റെ അനുഗ്രഹം ഉണ്ടാകുമെന്നും ഗോകുലം ഗോപാലൻ മെഗാ തിരുവാതിര ഉൽഘാടനം ചെയ്തു കൊണ്ട് ആശംസിച്ചു .തുടർന്ന് ഗണേശസ്തുതിയും രാമായണം സുപ്രസിദ്ധം വാത്മീകി വിരചിതം ; പാൽക്കടൽ ചാടിക്കടന്ന് , ചാടി ഹനൂമാൻ എന്ന പാട്ടും, പന്നഗഭൂഷണൻ ദേവദേവൻ, Read More…

Kerala Politics

ന്യൂനപക്ഷങ്ങൾ ബിജെപിയിലേക്ക് വരുന്നതിൽ കോൺ​ഗ്രസിനും സിപിഎമ്മിനും അസഹിഷ്ണുത: കെ.സുരേന്ദ്രൻ

തൃശ്ശൂർ: ബിജെപിയിൽ മതന്യൂനപക്ഷങ്ങൾ ചേരുന്നതിനോട് അസഹിഷ്ണുതയോടെയാണ് സിപിഎമ്മും കോൺ​ഗ്രസും പെരുമാറുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. എന്നാൽ ഇതിനെയൊക്കെ അതിജീവിച്ച് ന്യൂനപക്ഷങ്ങൾ ബിജെപിയോട് അടുക്കുകയാണെന്നും തൃശ്ശൂരിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി തന്നെ നിർദേശിച്ച സ്നേഹയാത്ര മികച്ച രീതിയിൽ മുന്നോട്ട് പോവുകയാണ്. ഇന്നലെ പത്തനംതിട്ടയിൽ വൈദികൻ ഉൾപ്പെടെ ബിജെപിയിൽ ചേർന്നു. ബിജെപിയിൽ ചേർന്ന വൈദികനെയും സ്നേഹസം​ഗമത്തിൽ ആശംസ നേർന്ന വൈദികനെയും മോശമായരീതിയിലാണ് കോൺ​ഗ്രസും സിപിഎമ്മും അവഹേളിക്കുന്നത്. മോദിയുടെ തൃശ്ശൂർ സന്ദർശനം ചരിത്രം സൃഷ്ടിക്കും. അയോധ്യയിലെ രാമക്ഷേത്രത്തെ Read More…

India Kerala Politics

ലോക്സഭ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ ഊര്‍ജ്ജിതമായി ആരംഭിക്കാന്‍ കെപിസിസി എക്സിക്യൂട്ടീവ് യോഗ തീരുമാനo.

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ ഊര്‍ജ്ജിതമായി ആരംഭിക്കാന്‍ തീരുമാനിച്ചു. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപിയും പ്രതിപക്ഷ നേതാവ് വിഡി സതീശനും സംയുക്തമായി നയിക്കുന്ന ‘സമരാഗ്‌നി’ എന്ന പേരിലുള്ള സംസ്ഥാനതല ജാഥ ജനുവരി 21ന് കാസര്‍ഗോഡ് ജില്ലയില്‍ നിന്ന് ആരംഭിച്ച് ഫെബ്രുവരി അവസാനം തിരുവനന്തപുരം ജില്ലയില്‍ സമാപിക്കും. 140 നിയമസഭാ മണ്ഡലങ്ങളിലും ജാഥ പര്യടനം നടത്തും. ജാഥയുടെ ക്രമീകരണങ്ങള്‍ക്കായി ജനുവരി 3,4,5 തീയതികളില്‍ ജില്ലാതല നേതൃയോഗ ങ്ങള്‍ സംഘടിപ്പിക്കും. ഇതില്‍ കെപിസിസിയുടെ ഒരു ടീം പങ്കെടുക്കും. നിയോജക മണ്ഡലം Read More…

India Kerala Politics

കേരള കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി മനീഷ്കുമാർ ഉൾപ്പെടെയുള്ളവർ ബിജെപിയിൽ ചേർന്നു.

തൃശ്ശൂർ: കേരള കോൺഗ്രസ്സ് ജേക്കബ് വിഭാഗം ജില്ലാ സെക്രട്ടറി മനീഷ്കുമാറും സഹപ്രവർത്തകരും ബിജെപിയിൽ ചേർന്നു. ബിജെപി ജില്ലാ ഓഫീസിൽ വെച്ച് സംസ്ഥാന അധ്യക്ഷൻ ശ്രീ കെ സുരേന്ദ്രനിൽ നിന്നാണ് മെംബർഷിപ്പ് സ്വീകരിച്ചത്. ബിജെപി തരംഗത്തിൻ്റെ പ്രതിഫലനമാണ് നിരവധി പേർ ഇതിനോടകം മറ്റ് പാർട്ടികളിൽ നിന്ന് ബിജെപിയിൽ എത്തിയതെന്നും ഇനിയുള്ള ദിവസങ്ങളിൽ കൂടുതൽ പേർ ബിജെപിയിൽ എത്തുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡൻറ് അഡ്വ കെ.കെ അനീഷ്കുമാർ, ജില്ലാ സെക്രട്ടറി എൻ.ആർ റോഷൻ, മണ്ഡലം പ്രസിഡൻ്റ് രഘുനാഥ് Read More…

Kerala

സ്മാർട്ട് സിറ്റി പദ്ധതിയിലുൾപ്പെട്ട റോഡുകളുടെ നിർമാണം സമയബന്ധിമായി പൂർത്തീകരിക്കും : മന്ത്രി മുഹമ്മദ് റിയാസ്

           തിരുവനന്തപുരം നഗരത്തിലെ വിവിധ റോഡുകളുടെ നിലവാരമുയർത്തുന്ന പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീയാക്കി വരികയാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി മുഹമ്മദ് റിയാസ് പറഞ്ഞു. തിരുവനന്തപുരം നഗരത്തിലെ സ്മാർട്ട് സിറ്റി പദ്ധതിയിലുൾപ്പെട്ട വിവിധ റോഡുകളുടെ നിർമാണ പ്രവൃത്തികൾ നേരിട്ട് സന്ദർശിച്ച് വിലയിരുത്തുകയായിരുന്നു മന്ത്രി. നഗരത്തിലെ സ്മാർട്ട് സിറ്റി പദ്ധതിയിലുൾപ്പെടുത്തി കേരള റോഡ് ഫണ്ട് ബോർഡിന്റെ ചുമതലയിലുള്ള 38 റോഡുകളുടെ പ്രവർത്തനമാണ് നഗരത്തിൽ പൂർത്തീകരിച്ചു വരുന്നതെന്ന് മന്ത്രി പറഞ്ഞു.            സ്മാർട്ട് സിറ്റി പദ്ധതിയിലുൾപ്പെട്ട റോഡ് പ്രവൃത്തികൾ ഒരു പ്രത്യേക കേന്ദ്രത്തിനായിരുന്നു ആദ്യം നൽകിയത്. Read More…

Kerala

ജില്ലാ ക്ഷീരസംഗമം; മന്ത്രി കെ. രാധാകൃഷ്ണൻ ലോഗോ പ്രകാശനം ചെയ്തു

തൃശ്ശൂർ ജില്ലാ ക്ഷീര സംഗമം 2023 – 24 ന്റെ ലോഗോ പ്രകാശനം പട്ടികജാതി – പട്ടികവർഗ്ഗ പിന്നോക്കക്ഷേമ വികസന, ദേവസ്വം, പാർലമെന്ററികാര്യവകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ നിർവ്വഹിച്ചു. പഴയന്നൂർ ബ്ലോക്കിലെ എളനാട് ക്ഷീര സംഘത്തിന്റെ ആതിഥേയത്വത്തിലാണ്  പരിപാടി സംഘടിപ്പിക്കുന്നത്. ജനുവരി 25, 26, 27 തീയതികളിലായി നടക്കുന്ന സംഗമത്തിന്റെ ഭാഗമായി നിരവധി പരിപാടികളാണ് സംഘാടകസമിതി സംഘടിപ്പിക്കുന്നത്. “തൃശ്ശൂർ ജില്ലാ ക്ഷീര സംഗമം 2023 – 24” ലോഗോ മത്സരം സംഘടിപ്പിച്ചാണ് മികച്ച ലോഗോ കണ്ടെത്തിയത്. വല്ലച്ചിറ Read More…

Kerala Program

നിരോധനം ഏർപ്പെടുത്തി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ  തേക്കിൻകാട് മൈതാനത്തെ പരിപാടിയുമായി ബന്ധപ്പെട്ട് സുരക്ഷ ഒരുക്കുന്നതിൻ്റെ ഭാഗമായി ജനുവരി മൂന്നിന് തൃശ്ശൂർ താലൂക്കിലും പ്രധാനമന്ത്രിയുടെ സന്ദർശന വഴിയിലും സ്വകാര്യ ഹെലികോപ്റ്ററുകൾ, മൈക്രോലൈറ്റ് എയർ ക്രാഫ്റ്റുകൾ, ഹാങ് ഗ്ലൈഡറുകൾ, റിമോട്ട് ഉപയോഗിച്ചുള്ള ഇലക്ട്രോണിക് കളിവസ്തുക്കൾ, ഹെലികാം തുടങ്ങിയവയുടെ ഉപയോഗം നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു.

Kerala Politics

സുരേഷ് ​ഗോപിയെ സർക്കാർ വെട്ടയാടുന്നു: കെ.സുരേന്ദ്രൻ

തൃശ്ശൂർ: സുരേഷ് ​ഗോപിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ശോഭകെടുത്താനാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സുരേഷ്​ഗോപിയെ സർക്കാർ വേട്ടയാടുകയാണെന്നും അദ്ദേഹം തൃശ്ശൂരിൽ പറഞ്ഞു. സുരേഷ് ​ഗോപിക്കെതിരെ അന്വേഷണം നടത്തിയ കോഴിക്കോട് പൊലീസിന് തെളിവുകളൊന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല. എന്നാൽ തിരുവനന്തപുരത്ത് രാഷ്ട്രീയ ​ഗൂഢാലോചന നടക്കുകയും അതിന് ശേഷം ജാമ്യമില്ലാ വകുപ്പ് ചുമത്താൻ തീരുമാനിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സുരേഷ് ​ഗോപിയെ ജനങ്ങളിൽ നിന്നും മാറ്റിനിർത്താനാണ് ശ്രമം നടക്കുന്നത്. ഇത്തരം വൃത്തികെട്ട രാഷ്ട്രീയം വിജയിക്കാൻ പോവുന്നില്ല. Read More…

India Kerala Politics Program

തൃശൂര്‍ പൂരം അലങ്കോലമാക്കാനുള്ള ശ്രമത്തെ ചെറുക്കും-കെ.സുരേന്ദ്രന്‍

തൃശൂര്‍ : ചരിത്രപ്രസിദ്ധമായ തൃശൂര്‍ പൂരം അലങ്കോലമാക്കാനുള്ള പിണറായി സര്‍ക്കാരിന്റെ ഏതു നീക്കവും ശക്തമായി ചെറുത്തുതോല്‍പ്പിക്കുമെന്നും വിശ്വാസികളോടൊപ്പം പാര്‍ട്ടി ഉണ്ടാവുമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. പാറമേക്കാവ് ദേവസ്വം ഓഫീസിലെത്തി പൂരം സംഘാടക സമിതി ഭാരവാഹികളെ സുരേന്ദ്രന്‍ സന്ദര്‍ശിച്ചു. പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് ഡോ.ബാലഗോപാല്‍, സെക്രട്ടറി രാജേഷ് പൊതുവാള്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സുരേന്ദ്രനെ സ്വീകരിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ.അനീഷ്‌കുമാറും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.