കോഴിക്കോട് ജില്ലാ വനം വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ഒന്ന് (എന്‍.സി.എ-എസ്.ടി, കാറ്റഗറി നമ്പർ: 226/2023) തസ്തികയുടെ റാങ്ക് പട്ടികയില്‍ നിയമന ശിപാര്‍ശ ചെയ്ത ഉദ്യോഗാര്‍ത്ഥി ജോലിയില്‍ പ്രവേശിച്ചതിനാല്‍ റാങ്ക് പട്ടിക റദ്ദാക്കിയതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
Job
സൈനിക വിശ്രമകേന്ദ്രത്തിൽ കെയര്‍ ടേക്കര്‍ നിയമനം
കോഴിക്കോട് സൈനിക വിശ്രമ കേന്ദ്രത്തില്‍ കെയര്‍ ടേക്കര്‍ തസ്തികയിലേക്ക് (179 ദിവസത്തേക്ക്) വിമുക്ത ഭടന്മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത: എട്ടാം ക്ലാസ്. പ്രായപരിധി: 56 വയസ്. കോഴിക്കോട് ജില്ല പരിധിയിലുളളവര്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ ഫോണ്‍ നമ്പര്‍ സഹിതം ഏപ്രില്‍ 28-ന് വൈകീട്ട് നാലിനകം ജില്ലാ സൈനികക്ഷേമ ഓഫീസര്‍ക്ക് അപേക്ഷ നൽകണം. ഫോണ്‍: 0495 2771881.
കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ ജോലി വാഗ്ദാനം വ്യാജം: പ്രിൻസിപ്പാൾ
കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൻ്റെ പേരിൽ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ജോലി വാഗ്ദാനങ്ങൾ പ്രചരിക്കുന്നത് വാസ്തവ വിരുദ്ധമെന്ന് കോളേജ് പ്രിൻസിപ്പാൾ അറിയിച്ചു. പ്രസ്തുത വിവരങ്ങൾ സ്ഥാപനത്തിൽ നിന്ന് ഔദ്യോഗികമായി പുറപ്പെടുവിച്ചതല്ല. സ്ഥാപനവുമായി ബന്ധപ്പെട്ട ജോലി ഒഴിവുകളും നിയമന വിവരങ്ങളും ഔദ്യോഗികമായി പത്രമാധ്യമങ്ങളിലൂടെയും സ്ഥാപനത്തിൻ്റെ നോട്ടീസ് ബോർഡ് മുഖേനയുമാണ് അറിയിക്കുക. വ്യാജ പ്രചാരണങ്ങൾ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ജോലി ലഭിക്കുമെന്ന പ്രതീക്ഷയിൽ സാമ്പത്തിക നഷ്ടങ്ങൾ ഉൾപ്പെടെയുള്ള പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുകയും ചെയ്യും. ഇത്തരം പ്രചരണങ്ങൾ വിശ്വസിക്കുകയോ, വ്യക്തിഗത വിവരങ്ങളോ പണമോ നൽകുകയോ Read More…
സൗദി എം ഒ എച്ചിൽ സ്റ്റാഫ് നഴ്‌സ് ഒഴിവുകൾ; നോർക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റിലേയ്ക്ക് അപേക്ഷിക്കാം
സൗദിഅറേബ്യ ആരോഗ്യമന്ത്രാലയത്തിലേയ്ക്കുളള സ്റ്റാഫ്‌നഴ്‌സ് (വനിതകൾ) ഒഴിവുകളിലേയ്ക്ക് നോർക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുന്നു. ബേൺസ്, ക്രിട്ടിക്കൽ കെയർ യൂണിറ്റ് (സിസിയു), ഡയാലിസിസ്, എമർജൻസി റൂം, ഐസിയു (അഡൾറ്റ്), ന്യൂബോൺ ഇന്റൻസീവ് കെയർ യൂണിറ്റ്, ഓങ്കോളജി, ഓപ്പറേറ്റിംഗ് റൂം, പീഡിയാട്രിക് ഇന്റൻസീവ് കെയർ യൂണിറ്റ്, റിക്കവറി എന്നീ സ്‌പെഷ്യാലിറ്റികളിലാണ് ഒഴിവുകൾ. നഴ്‌സിങിൽ ബി.എസ്.സി പോസ്റ്റ് ബി.എസ്.സി വിദ്യാഭ്യാസയോഗ്യതയും സ്‌പെഷ്യാലിറ്റികളിൽ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയവുമുളള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. വിശദമായ സിവിയും വിദ്യാഭ്യാസം, പ്രവർത്തിപരിചയം, പാസ്‌പോർട്ട്, മറ്റ് അവശ്യരേഖകൾ എന്നിവയുടെ പകർപ്പുകൾ സഹിതം www.norkaroots.org, www.nifl.norkaroots.org വെബ്‌സൈറ്റുകൾ സന്ദർശിച്ച് 2024 നവംബർ 30 നകം അപേക്ഷ സമർപ്പിക്കണം. സൗദി കമ്മീഷൻ ഫോർ Read More…
യുഎഇയിൽ ഫാമിലി വീസയ്ക്ക് പുതിയ മാനദണ്ഡം
ദുബൈ: യുഎഇയിൽ താമസിക്കുന്നവർക്ക് കുടുംബത്തെ കൂടെ കൊണ്ടുവരാൻ വലിയ ആശ്വാസമായിരിക്കുകയാണ് പുതിയ വീസ നിയമം. ഇനി മുതൽ തൊഴിൽ മേഖലയും തസ്തികയും പരിഗണിക്കാതെ ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും ഫാമിലി വീസ അനുവദിക്കുക. മാസം 3000 ദിർഹം (ഏകദേശം 68,000 രൂപ) ശമ്പളമുള്ളവർക്ക് താമസ സൗകര്യം ഒരുക്കിയാൽ കുടുംബത്തെ കൊണ്ടുവരാം. താമസ ചെലവ് സ്പോൺസർ വഹിക്കണം. 4000 ദിർഹം ശമ്പളമുള്ളവർക്ക് താമസ സൗകര്യമുണ്ടെങ്കിൽ സ്പോൺസറുടെ സഹായം ആവശ്യമില്ല. പിതാവ് യുഎഇയിൽ ജോലി ചെയ്യുന്ന കുടുംബങ്ങളിൽ മക്കളുടെ സ്പോൺസർഷിപ് മാതാവിന് Read More…
കര്‍ണാടക സര്‍ക്കാരിന്റെ നീക്കം ഭരണഘടനാവിരുദ്ധം: മനുഷ്യാവകാശങ്ങള്‍ക്ക് പുല്ലുവില: വി.മുരളീധരന്‍
തിരുവനന്തപുരം: തൊഴില്‍ മേഖലയില്‍ കര്‍ണാടക സ്വദേശികള്‍ക്ക് സംവരണം ഉറപ്പാക്കുന്ന ഇന്‍ഡി സഖ്യ സര്‍ക്കാരിന്റെ നീക്കം ഭരണഘടനാവിരുദ്ധമെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍. കര്‍ണാടക സര്‍ക്കാരിന്റെ അലംഭാവത്തിനെതിരെ എന്‍ഡിഎ സംഘടിപ്പിച്ച ധര്‍ണ്ണയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്വകാര്യമേഖലകളിലും പൊതുമേഖലകളിലും കന്നഡികര്‍ക്ക് സംവരണമെന്ന തീരുമാനം ഉള്‍ക്കൊള്ളാനാകില്ല. ഏതൊരു പൗരനും ഈ രാജ്യത്ത് എവിടേയും തൊഴില്‍ ചെയ്യാന്‍ ഭരണഘടന അവകാശം തരുന്നുണ്ട്. ഭരണഘടാവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ തീരുമാനം ജനം തള്ളും. നരേന്ദ്രമോദിയെ ഭരണഘടന പഠിപ്പിക്കാന്‍ ഇറങ്ങുന്നവരാണ് ഇത് ചെയ്യുന്നതെന്നും വി.മുരളീധരന്‍ പരിഹസിച്ചു. കാണാതായ ഡ്രൈവര്‍ Read More…
ഭിന്നശേഷിക്കാർക്ക് നിപ്മറിൽ തൊഴിൽ പരിശീലനം: മന്ത്രി ഡോ. ആർ ബിന്ദു
സംസ്ഥാന സാമൂഹ്യനീതി വകുപ്പിന് കീഴിൽ തൃശൂർ ഇരിങ്ങാലക്കുടയിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനിൽ (നിപ്മർ) ഭിന്നശേഷിക്കാർക്ക് തൊഴിൽ പരിശീലനം നൽകുന്നതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. കമ്പ്യൂട്ടർ ട്രെയിനിങ്, ബേക്കിംഗ് ആൻഡ് കൺഫെക്ഷണറി കോഴ്‌സ്, ഹോർട്ടികൾച്ചർ നഴ്‌സറി മാനേജ്‌മെന്റ് ആൻഡ് ഓർഗാനിക് ഫാമിംഗ്, പേപ്പർ ക്രാഫ്റ്റ്, ഹൗസ് കീപ്പിംഗ് എന്നീ മേഖലകളിലാണ് പരിശീലനം. 18 നും 30 നും ഇടയിൽ പ്രായമുള്ള ഭിന്നശേഷിക്കാരായ യുവതീ യുവാക്കൾക്ക് അപേക്ഷിക്കാം. എംപവർമെൻറ് ത്രൂ വൊക്കേഷണലൈസഷൻ (എം-വോക്) പദ്ധതിയിൽ Read More…
അടുത്ത അഞ്ച് വര് ഷത്തിനുള്ളില് തിരുവനന്തപുരത്തെ ഒരു മലയാളി യുവാവും നൈപുണ്യമില്ലാതെ പുറത്താകില്ലെന്ന് കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖര് .
തിരുവനന്തപുരം: തിരുവനന്തപുരത്തെ ഓരോ മലയാളി യുവാവിനും ഭാവിക്ക് അനുയോജ്യമായ നൈപുണ്യമുണ്ടെന്ന് നരേന്ദ്ര മോദി സര് ക്കാര് ഉറപ്പാക്കുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര് . പ്രധാനമന്ത്രി കൗശൽ വികാസ് യോജന (പിഎംകെവിവൈ) 4.0 പ്രകാരം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ കേരളത്തിലെ നാല് ലക്ഷത്തോളം യുവാക്കൾക്ക് നൈപുണ്യ പരിശീലനം നൽകുമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി, നൈപുണ്യ വികസന, സംരംഭകത്വ, ജലശക്തി സഹമന്ത്രി ശ്രീ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചു. അഡിറ്റീവ് മാനുഫാക്ചറിംഗ് (3 ഡി പ്രിന്റിംഗ്), ആർട്ടിഫിഷ്യൽ ഇന്റലിജൻസ് – ഡാറ്റ Read More…
നാഷണൽ ആയുഷ് മിഷൻ -ആയൂർവേദ തെറാപ്പിസ്റ്റ് [ പുരുഷ/ സ്ത്രീ ] തസ്തികയിലേക്കുള്ള ഒഴിവ്
എറണാകുളം: ജില്ലയിലെ നാഷണൽ ആയുഷ് മിഷൻ വഴി ഗവ.ആയുർവേദ ആശുപത്രികളിലേയ്ക്കും മറ്റ് പദ്ധതിയിലേയ്ക്കും ആയുർവേദ തെറാപ്പിസ്റ്റ് [ പുരുഷ/ സ്ത്രീ ] തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ താത്കാലികമായി നിയമനം നടത്തുന്നു. അഭിമുഖവും അസ്സൽ സർട്ടിഫിക്കറ്റ്കളുടെ വെരിഫിക്കേഷനും 2024 ഫെബ്രുവരി 14ന് ബുധനാഴ്ച എറണാകുളം കച്ചേരിപ്പടി ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ്‌മിഷൻ ജില്ലാ ഓഫീസിൽ നടക്കും.രാവിലെ 10 മണി മുതൽ 1 മണി വരെ പുരുഷ തെറാപ്പിസ്റ് തസ്തികയിലേക്കും ഉച്ച കഴിഞ്ഞ് 2 മണി മുതൽ Read More…
അസിസ്റ്റന്റ് പ്രൊഫസർ നിയമനം
കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജിലെ ഒബ്സ്റ്റട്രിക് ആൻഡ് ഗൈനക്കോളജി വകുപ്പിൽ പ്രൊഫസർ തസ്തികയിലേക്കും, സർജറി വകുപ്പിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്കും ഓരോ ഒഴിവുകളിലേക്ക് റീ എംപ്ലോയ്മെന്റ് മുഖേന നിയമനം നടത്തുന്നതിലേക്കായി ഗവ/ എയ്ഡഡ് ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകളിലെ ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നും വിരമിച്ച സെൻട്രൽ കൗൺസിൽ ഓഫ് ഹോമിയോപ്പതി/ നഷണൽ കൗൺസിൽ ഓഫ് ഹോമിയോപ്പതി നിഷ്കർഷിച്ചിരിക്കുന്ന യോഗ്യതയുള്ള അധ്യാപകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജനുവരി 31-നു മുമ്പായി പ്രിൻസിപ്പാൾ ആൻഡ് കൺട്രോളിംഗ് ഓഫീസർ Read More…










