India News Sports

ഐപിഎൽ മത്സരങ്ങൾ മെയ് 17 മുതൽ പുനരാരംഭിക്കും; ഫൈനൽ ജൂൺ 3ന്

ന്യൂഡൽഹി: ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തെ തുടർന്ന് താത്കാലികമായി നിർത്തിവച്ചിരുന്ന ഐപിഎൽ (ഇന്ത്യൻ പ്രീമിയർ ലീഗ്) മത്സരങ്ങൾ മെയ് 17 മുതൽ വീണ്ടും ആരംഭിക്കും. അവശേഷിക്കുന്ന മത്സരങ്ങൾ ആറ് വേദികളിലായി നടത്തപ്പെടും. ടൂർണമെന്റിന്റെ ഫൈനൽ മത്സരം ജൂൺ 3ന് നടക്കുമെന്ന് ബിസിസിഐ അറിയിച്ചു. പ്ലേ ഓഫ് മത്സരങ്ങളുടെ ഷെഡ്യൂളും പുറത്തിറങ്ങി. ആദ്യ ക്വാളിഫയർ മത്സരം മെയ് 29നും എലിമിനേറ്റർ മത്സരം മെയ് 30നുമാണ്. രണ്ടാം ക്വാളിഫയർ ജൂൺ 1ന് നടക്കും. തുടര്‍ന്ന് ജൂൺ 3ന് ഐപിഎൽ 2025 സീസണിന്റെ കലാശപ്പോരാട്ടം Read More…

India News Sports

വിരാട് കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

മുംബൈ: ഇന്ത്യൻ ക്രിക്കറ്റിന്റെ തിളങ്ങുന്ന താരമായ വിരാട് കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നു വിരമിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശർമയുടെ ടെസ്റ്റ് വിരമിക്കല്‍ പ്രഖ്യാപനത്തിനുശേഷം ദിവസങ്ങള്‍ക്കുള്ളിലായിരുന്നു കോഹ്‌ലിയുടെ ഈ നിർണ്ണായക തീരുമാനം. 14 വര്‍ഷം നീണ്ട ടെസ്റ്റ് കരിയറിനു ശേഷമാണ് താരം പടിയിറങ്ങുന്നത്. ടെസ്റ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനക്കാരനായാണ് കോഹ്‌ലി വിരമിക്കുന്നത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, സുനില്‍ ഗാവസ്‌കര്‍ എന്നിവര്‍ കഴിഞ്ഞാല്‍ ടെസ്റ്റില്‍ ഇന്ത്യക്കായി Read More…

India News Sports

ഐപിഎല്‍ 2025 ഇന്ന് മുതല്‍; ആദ്യ പോരാട്ടത്തില്‍ കൊല്‍ക്കത്ത-ബംഗളൂരു നേര്‍ക്കുനേര്‍

കൊല്‍ക്കത്ത: ക്രിക്കറ്റ് പ്രേമികളുടെ ആവേശം ഉയരുന്ന ഐപിഎല്‍ 2025 സീസണിന് ഇന്ന് തിരിതെളിയുന്നു. ആദ്യ മത്സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ നേരിടും. ഇന്ന് വൈകീട്ട് 7.30 മുതലാണ് ഉദ്ഘാടന മത്സരം. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലാണ് മത്സരം അരങ്ങേറുന്നത്. 10 ടീമുകള്‍, 74 മത്സരങ്ങള്‍ ഈ സീസണില്‍ 10 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. 74 മത്സരങ്ങളാണ് ആകെ. രണ്ട് ഗ്രൂപ്പുകളായി തിരിച്ച് മത്സരങ്ങളാണ് നടക്കുക. ഗ്രൂപ്പ് A: ചെന്നൈ സൂപ്പര്‍ കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, Read More…

India News Sports

38ാമത് ദേശീയ ഗെയിംസിന് ഡെറാഡൂണിൽ ഉജ്ജ്വല തുടക്കം; കായികരംഗം രാജ്യത്തിന്റെ വികസനത്തിൽ നിർണായകം – മോദി

ഡെറാഡൂണ്‍: 38ാമത് ദേശീയ ഗെയിംസിന് ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ ഉജ്ജ്വല തുടക്കം. ഡെറാഡൂണിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഗെയിംസിന് ഔപചാരിക തുടക്കം കുറിച്ചത്. കായികമേഖലയെ രാജ്യത്തിന്റെ വികസനത്തിന് നിർണായകമെന്നു മോദി വിശേഷിപ്പിച്ചു. 2036 ഒളിംപിക്സിന് ഇന്ത്യ ആതിഥേയത്വം നേടുന്നതിന് സർക്കാരിന്റെ സജീവ ശ്രമം തുടരുകയാണെന്നും, അത് ഇന്ത്യൻ കായിക മേഖലയുടെ ഉയർച്ചയ്ക്ക് വൻ ഉത്തേജനമാവുമെന്നും അദ്ദേഹം പറഞ്ഞു. “ഒളിംപിക്‌സ് എവിടേയും നടന്നാലും രാജ്യത്തെ എല്ലാ മേഖലകളിലും അനുകൂല മാറ്റം ഉണ്ടാകും. അത് Read More…

Kerala News Sports

സ്പോർട്സ് സ്‌കൂൾ, സ്പോർട്സ് കൗൺസിൽ സെലക്ഷൻ ജനുവരി 18 മുതൽ

സംസ്ഥാന കായിക വകുപ്പിന് കീഴിലെ കായിക ഡയറക്ടറേറ്റിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം ജി.വി രാജ സ്പോർട്സ് സ്‌കൂൾ, കണ്ണൂർ സ്പോർട്സ് സ്‌കൂൾ, തൃശ്ശൂർ സ്പോർട്സ് ഡിവിഷൻ എന്നിവിടങ്ങളിലേക്കും, കേരള സ്റ്ററ്റേ് സ്പോർട്സ് കൗൺസിലിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്പോർട്സ് ഹോസ്റ്റലുകൾ, സ്‌കൂൾ അക്കാദമികൾ എന്നിവിടങ്ങളിലേക്കുമുള്ള 2025-26 അധ്യയനവർഷത്തെ ആദ്യഘട്ട സെലക്ഷൻ ജനുവരി 18 മുതൽ നടക്കും. 6, 7, 8, പ്ലസ് വൺ ക്ലാസ്സുകളിലേക്ക് നേരിട്ടും 9, 10 ക്ലാസുകളിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് ലാറ്ററൽ എൻട്രിയിലൂടെയും ആയിരിക്കും സെലക്ഷൻ.  ബാസ്‌കറ്റ് ബോൾ, ബോക്സിങ്, ഹോക്കി, ജൂഡോ, വോളിബോൾ, റസ്ലിംഗ് എന്നീ കായിക ഇനങ്ങളിലേക്ക് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും, ഫുട്ബോളിലും ത്വെയ്ക്കുണ്ടോയിലും പെൺകുട്ടികൾക്ക് മാത്രവുമാണ് സെലക്ഷൻ. ആൺകുട്ടികളുടെ Read More…

Kerala News Sports

സന്തോഷ് ട്രോഫി: കേരളം സെമിയിൽ

ഹൈദരബാദ്: ജമ്മു കശ്മീരിനെ ഏകപക്ഷീമായ ഒരു ഗോളിന് തകര്‍ത്ത് കേരളം സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ സെമിഫൈനലില്‍. ആവേശകരമായ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ രണ്ടാം പകുതിയിലാണ് വിജയഗോള്‍ പിറന്നത്. 72ാം മിനിറ്റില്‍ നസീബ് റഹ്മാനാണ് കേരളത്തിനായി ലക്ഷ്യം കണ്ടത്. ആദ്യ പകുതിയില്‍ ഇരുടീമുകളും മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ഗോള്‍ നേടാനായില്ല. ഒറ്റ മത്സരം പോലും തോല്‍ക്കാതെയാണ് കേരളം സെമിയില്‍ എത്തിയത്.

News Sports

വിനോദ് കാംബ്ലി തീവ്രപരിചരണ വിഭാഗത്തിൽ

മോശം ആരോഗ്യ നിലയെ തുടർന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താനെയിലെ അകൃതി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ആരോഗ്യ നിലയിൽ പുരോഗതിയുണെങ്കിലും അപകട നില താരം ഇത് വരെ തരണം ചെയ്‌തിട്ടില്ലെന്നും താരത്തിന് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കുമെന്നും വാർത്താ കുറിപ്പിൽ അകൃതി ആശുപത്രി അധികൃതർ പറഞ്ഞു.

News Sports

ഡിങ് ലിറനെ തോൽപ്പിച്ച് ഇന്ത്യയുടെ ഗുകേഷ്; ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാമ്പ്യൻ

സിംഗപ്പൂർ: ചൈനീസ് ഗ്രാൻഡ്മാസ്റ്റർ ഡിങ് ലിറനെ അട്ടിമറിച്ച് ഇന്ത്യൻ ചെസ് ഇതിഹാസം ഡി. ഗുകേഷ് ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ചരിത്ര നേട്ടം സ്വന്തമാക്കി. 14-ാം മത്സരത്തിലെ നിർണായക വിജയത്തോടെ 17 വയസ്സുകാരനായ ഗുകേഷ് ലോക ചെസ് ചാമ്പ്യൻസിപ്പ് കിരീടം സ്വന്തമാക്കി. ഇതോടെ, ചെസ് ഇതിഹാസം ഗാരി കാസ്പറോവിന്റെ 22-ആം വയസ്സിലെ ലോക കിരീടനേട്ടം മറികടന്ന് ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യൻ എന്ന റെക്കോർഡ് ഗുകേഷ് സ്വന്തം പേരിലാക്കി. ആദ്യ മത്സരത്തിൽ ഡിങ് ലിറന്‍ വിജയിച്ചതിനുശേഷം, മൂന്നാം മത്സരത്തിൽ Read More…

Kerala News Sports

രാജ്യത്താദ്യമായി കോളേജ് സ്പോർട്‌സ് ലീഗുമായി കേരളം;കോളേജ് സ്പോർട്സ് ലീഗ് ലോഗോ പ്രകാശനം ചെയ്തു

  രാജ്യത്തിന് മാതൃകയായി സംസ്ഥാനത്തെ കോളേജ് വിദ്യാർത്ഥികൾക്കായി പ്രത്യേക സ്പോർട്സ് ലീഗ് തുടങ്ങുന്നു. കായിക, ഉന്നത വിദ്യാഭ്യാസ വകുപ്പുകൾ സംയുക്തമായി ഫുട്ബോൾ, ക്രിക്കറ്റ്, വോളിബോൾ, കബഡി ഇനങ്ങളിലാണ് കോളേജ് ലീഗ് സംഘടിപ്പിക്കുന്നത്. കോളേജ് സ്പോർട്സ് ലീഗിന്റെ ലോഗോ പ്രകാശനം സെക്രട്ടറിയേറ്റിലെ പി ആർ ചേംബറിൽ കായിക മന്ത്രി വി. അബ്ദുറഹിമാനും ഉന്നത വിദ്യാഭ്യാസ  മന്ത്രി ഡോ. ആർ. ബിന്ദുവും ചേർന്ന് നിർവഹിച്ചു. സംസ്ഥാനത്തെ കോളേജുകളെ നാല് മേഖലകളായി തിരിച്ച് മൂന്ന് മുതൽ ആറു മാസം വരെ നീളുന്ന ലീഗാണ് നടത്തുക. ഇതിന്റെ ഭാഗമായി Read More…