കൗമാര കേരളത്തിന്റെ കായിക സ്വപ്നങ്ങൾക്ക് ചിറകേകുന്ന കേരള സ്‌കൂൾ കായികമേളക്ക് ഒക്ടോബർ 21 ന് തിരുവനന്തപുരത്ത് തിരിതെളിയും. യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ വൈകുന്നേരം 4 ന് മുഖ്യമന്ത്രി പിണറായി വിജയൻ കായിക മാമാങ്കം ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിക്കും. ഇന്ത്യൻ ഫുട്‌ബോൾ ഇതിഹാസം ഐ എം വിജയൻ മാർച്ച് പാസ്റ്റ് റാലിയുടെ ദീപശിഖ തെളിയിക്കും. കായിക മേള ബ്രാൻഡ് അംബാസിഡർ സഞ്ജു സാംസൺ, ഗുഡ്‌വിൽ അംബാസിഡർ കീർത്തി സുരേഷ്, മന്ത്രിമാരായ ജി.ആർ. അനിൽ, കെ.എൻ. ബാലഗോപാൽ, വി. അബ്ദുറഹിമാൻ, പി. എ. മുഹമ്മദ് റിയാസ്, കെ. Read More…
Sports
ഇന്ത്യ 2030ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ വേദിയാകും
ന്യൂഡല്‍ഹി: ഇന്ത്യ 2030ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ വേദിയാകും. ഇത് രണ്ടാം തവണയാണ് ഇന്ത്യ കോമണ്‍വെല്‍ത്തിന്റെ വേദിയാകുന്നത്. കോമണ്‍വെല്‍ത്ത് സ്പോര്‍ട്സ് എക്സിക്യൂട്ടീവ് ബോര്‍ഡ് ആണ് ശുപാര്‍ശ ചെയ്തത്. ഗ്ലാസ്ഗോയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് സ്പോര്‍ട്സ് ജനറല്‍ അസംബ്ലിയിലാകും അന്തിമ തീരുമാനം ഉണ്ടാകുക കോമണ്‍വെല്‍ത്ത് സ്പോര്‍ട്സ് ഇവാലുവേഷന്‍ കമ്മിറ്റി മേല്‍നോട്ടം വഹിച്ച വിശദമായ പ്രക്രിയയെ തുടര്‍ന്നാണ് അഹമ്മദാബാദിനെ ശുപാര്‍ശ ചെയ്തത്. 1930-ല്‍ കാനഡയിലെ ഹാമില്‍ട്ടണില്‍ നടന്ന ഉദ്ഘാടന പരിപാടിയുടെ ശതാബ്ദി ആഘോഷിക്കുന്ന ഗെയിംസാണ് 2030ല്‍ നടക്കുന്നത്. ‘2030 ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള Read More…
സംസ്ഥാന സ്‌കൂൾ കായികമേള 21 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
ഒളിമ്പിക്സ് മാതൃകയിൽ ഒരുക്കുന്ന 67 – ാമത് സംസ്ഥാന സ്‌കൂൾ കായികമേള ഒക്ടോബർ 21 വൈകിട്ട് നാലിന് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പ്രശസ്ത നടി കീർത്തി സുരേഷാണ് മേളയുടെ ഗുഡ്‌വിൽ അംബാസഡർ. മേളയ്ക്കുള്ള മുന്നൊരുക്കങ്ങൾ നടന്നുവരുന്നതായും പി ആർ ചേംബറിൽ നടന്ന വാർത്താസമ്മേളനത്തിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. മത്സരങ്ങൾ 12 സ്റ്റേഡിയങ്ങളിൽ ആണ് സംഘടിപ്പിക്കുന്നത്. ഇതിൽ പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ താൽക്കാലിക ഇൻഡോർ സ്റ്റേഡിയത്തിന്റെ പണി പൂർത്തിയായി വരുന്നു. രണ്ടുദിവസമായി പെയ്യുന്ന മഴ ഇതിന്റെ പ്രവർത്തനങ്ങൾ Read More…
വനിതകളും കൈ കൊടുക്കില്ല! ലോകകപ്പിലും ഇന്ത്യ- പാക് ഹസ്തദാനമില്ല
മുംബൈ: വനിതാ ലോകകപ്പിലെ ഇന്ത്യ- പാകിസ്ഥാൻ പോരാട്ടത്തിലും താരങ്ങളുടെ ഹസ്തദാനമുണ്ടാകില്ല. ഏഷ്യാ കപ്പിലെ ഇന്ത്യ- പാകിസ്ഥാൻ മത്സരത്തിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പാക് ക്യാപ്റ്റൻ സൽമാൻ ആഘയ്ക്കു ഹസ്തദാനം ചെയ്തിരുന്നില്ല. മത്സര ശേഷം ഇരു ടീമിലേയും താരങ്ങളും കൈ കൊടുക്കാൻ നിന്നില്ല. പിന്നാലെയാണ് വനിതാ ലോകകപ്പിലെ സമീപനവും സമാനമായിരിക്കുമെന്നു വ്യക്തമാക്കി ബിസിസിഐ രംഗത്തെത്തിയത്. അഞ്ചാം തീയതി കൊളംബോയിലാണ് ഇന്ത്യ- പാക് വനിതാ പോരാട്ടം. ഈ പോരിൽ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ പാകിസ്ഥാൻ ക്യാപ്റ്റൻ ഫാത്തിമ സനയുമായി ടോസിന്റെ സമയത്തോ Read More…
വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് തുടക്കം; ആദ്യമത്സരത്തിൽ ഇന്ത്യ ശ്രീലങ്കയ്ക്കെതിരെ
മുംബൈ: വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് തുടക്കം. ആദ്യമത്സരത്തിൽ ആതിഥേയരായ ഇന്ത്യ അയൽക്കാരായ ശ്രീലങ്കയെ നേരിടും. പകൽ മൂന്നിന് ഗുവാഹത്തിയിലെ ബർസപര സ്‌റ്റേഡിയത്തിലാണ് മത്സരം. പതിമൂന്നാം ലോകകപ്പിൽ എട്ട് ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ഇന്ത്യക്കും ശ്രീലങ്കക്കും പുറമേ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, പാകിസ്ഥാൻ, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക ടീമുകളാണ് മത്സരരംഗത്തുള്ളത്. പാകിസ്ഥാന്റെ മത്സരങ്ങളെല്ലാം ലങ്കൻ തലസ്ഥാനമായ കൊളംബോയിലാണ്. ശ്രീലങ്കയുടെ ചില മത്സരങ്ങളടക്കം കൊളംബോയിൽ 11 കളിയുണ്ട്. ആകെ 31 മത്സരങ്ങളാണ് ഉണ്ടാകുക. ഗുവാഹത്തിക്ക് പുറമെ ഇൻഡോർ, വിശാഖപട്ടണം, നവി Read More…
ഏഷ്യാകപ്പ് ഇന്ത്യക്ക്; പാകിസ്ഥാനെ തകർത്തു
ദുബൈ:ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരത്തിന്റെ എല്ലാ വീറും വാശിയും നിറഞ്ഞുനിന്ന അത്യന്തം ആവേശകരമായ പോരാട്ടത്തിൽ ഏഷ്യാകപ്പിൽ മുത്തമിട്ട് ഇന്ത്യ. അവസാന ഓവറിലാണ് ഇന്ത്യയുടെ വിജയം. ഫൈനലിൽ പാക്കിസ്ഥാൻ ഉയർത്തിയ 147 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 5 വിക്കറ്റിന്റെ വിജയമാണ് നേടിയത്. ഇന്ത്യ 19.4 ഓവറിൽ ലക്ഷ്യം കണ്ടു. തിലക് വർമയുടെ തകർപ്പൻ ബാറ്റിങ് ആണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. തുടക്കത്തിൽ അഭിഷേക് വർമയെയും ശുഭ്മാൻ ഗില്ലിനെയും സൂര്യകുമാർ യാദവിനെയും നഷ്ടപ്പെട്ട ഇന്ത്യ പതറിയെങ്കിലും ടീമിനെ ജയിപ്പിക്കുമെന്ന Read More…
ഐസിസി ടി20 റാങ്കിങ്ങില്‍ വരുണ്‍ ചക്രവര്‍ത്തി ഒന്നാമത്; നേട്ടം സ്വന്തമാക്കിയ മൂന്നാമത്തെ ഇന്ത്യക്കാരന്‍
ദുബായ്: ഐസിസിയുടെ അന്താരാഷ്ട്ര ടി20 ബൗളര്‍മാരുടെ റാങ്കിങ്ങില്‍ മികച്ച നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി. തുടര്‍ച്ചയായി മികച്ച പ്രകടനം പുറത്തെടുത്ത വരുണ്‍ ചക്രവര്‍ത്തി പട്ടികയില്‍ ഒന്നാമത് എത്തിയിരിക്കുകയാണ്. ഈ നേട്ടം കൈവരിച്ച മൂന്നാമത്തെ ഇന്ത്യക്കാരനാണ് താരം. ടി20ല്‍ 2025ലെ സ്ഥിരതയാര്‍ന്ന ഫോമാണ് താരത്തിന് നേട്ടമായത്. ജസ്പ്രീത് ബുംറയ്ക്കും രവി ബിഷ്ണോയിക്കും ശേഷം ഐസിസിയുടെ അന്താരാഷ്ട്ര ടി20 ബൗളിങ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍ ബൗളറാണ് ചക്രവര്‍ത്തി. കഴിഞ്ഞ 12 മാസത്തിനിടെ ഇന്ത്യയുടെ ടി20 നിരയിലെ Read More…
‘ആര്‍സിബി കെയേഴ്‌സ്’; തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബത്തിന് 25 ലക്ഷം നല്‍കും
ബംഗളൂരു: ഐപിഎല്‍ കന്നിക്കിരീടം നേടിയെത്തിയ ആര്‍സിബി ടീമിന് ബംഗളൂരിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ സ്വീകരണം നല്‍കുന്നതിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് ടീം അധികൃതര്‍ അറിയിച്ചു. ആര്‍സിബി കെയേഴ്‌സ് എന്ന പേരിലാണ് ടീം സഹായധനം നല്‍കുക. കീരിടം നേടിയെത്തിയ റോയല്‍ ചാലഞ്ചേഴ്‌സിന് സ്വീകരണം നല്‍കാന്‍ രണ്ടരലക്ഷത്തോളം പേരാണ് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയത്. തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ദുരന്തത്തിന് തൊട്ടുപിന്നാലെ ടീം പത്ത്‌ലക്ഷം രൂപ Read More…
അര്‍ജന്റീന ഫുട്‌ബോള്‍ ടീം നവംബറില്‍ കേരളത്തില്‍
തിരുവനന്തപുരം: ചര്‍ച്ചകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും ആശങ്കകള്‍ക്കും വിരാമം. ലോക ചാംപ്യൻമാരായ അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തില്‍ കളിക്കാനെത്തുമെന്നു ഒടുവില്‍ ഉറപ്പായി. നവംബറില്‍ കേരളത്തിലെത്തുമെന്നു അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ സ്ഥിരീകരിച്ചു. ടീമില്‍ ലയണല്‍ മെസിയുടെ സാന്നിധ്യമുണ്ടാകുമോ എന്ന കാര്യത്തില്‍ അര്‍ജന്റീന ടീം ഉറപ്പൊന്നും പറഞ്ഞിട്ടില്ലെങ്കിലും അദ്ദേഹം കൂടി ഉള്‍പ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. നവംബര്‍ 10നും 18നും ഇടയില്‍ അര്‍ജന്റീന ടീം കേരളത്തിലെത്തും. സൗഹൃദ പോരാട്ടത്തില്‍ പങ്കെടുക്കാനാണ് ടീം വരുന്നത്. എതിരാളികളെ തീരുമാനിച്ചിട്ടില്ലെന്നും അസോസിയേഷന്‍ വ്യക്തമാക്കി. അംഗോള പര്യടനവും ഈ സമയത്തു തന്നെയാണ്. അതിനിടയിലാണ് ടീം കേരളത്തിലേക്ക് എത്തുന്നത്. Read More…
സെമി ഫൈനല്‍ ഉള്‍പ്പടെ അഞ്ച് മത്സരങ്ങള്‍; ക്രിക്കറ്റ് ലോകകപ്പ് തിരുവനന്തപുരത്ത്
തിരുവനന്തപുരം: വനിതാ ക്രിക്കറ്റ് ലോകകപ്പിന് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാകും. സെമിഫൈനല്‍ ഉള്‍പ്പെടെ അഞ്ച് മത്സരങ്ങളാണ് ഇവിടെ നടക്കുക. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്ന മത്സരങ്ങളാണ് തിരുവനന്തപുരത്തേക്ക് മാറ്റിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച് ബിസിസിഐ തീരുമാനമായെങ്കിലും ഔദ്യോഗിക പ്രഖ്യാപനം വൈകീട്ടോടെയുണ്ടാകും. സെപ്റ്റംബര്‍ 25ന് ദക്ഷിണാഫ്രിക്കയും ന്യൂസിലന്‍ഡും സെപ്റ്റംബര്‍ 27ന് ഇന്ത്യയും ന്യൂസിലന്‍ഡും തമ്മില്‍ സന്നാഹ മത്സരങ്ങള്‍ നടക്കും. ലോകകപ്പ് മത്സരത്തിന്റെ ഭാഗമായി ഒക്ടോബര്‍ മൂന്നിന് ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും ഒക്ടോബര്‍ 26ന് ഇന്ത്യയും ബംഗ്ലാദേശും തമ്മിലാണ് മത്സരം. ഒക്ടോബര്‍ 30ന് നടക്കുന്ന രണ്ടാം Read More…










