Entertainment Kerala News

രണ്ട് സിനിമകളുമായി വാലപ്പൻ ക്രിയേഷൻസ് എത്തുന്നു

ഷാജു വാലപ്പൻ ആദ്യമായി സംവിധാനം ചെയ്യുന്ന നിഴൽ വ്യാപാരികൾ എസ് പി സംവിധാനം ചെയ്യുന്ന സ്വാലിഹ് എന്നീ ചിത്രങ്ങളുടെ ചിത്രീകരണം പൂർത്തിയായി രണ്ട് സിനിമകളുമായി വാലപ്പൻ ക്രിയേഷൻസ് എത്തുന്നു. ഷാജു വാലപ്പൻ ആദ്യമായി സംവിധാനം ചെയ്യുന്ന നിഴൽ വ്യാപാരികൾ എസ് പി സംവിധാനം ചെയ്യുന്ന സ്വാലിഹ് എന്നീ ചിത്രങ്ങളുടെ ചിത്രീകരണം പൂർത്തിയായി. പ്രവാസി വ്യവസായിയും സാമൂഹിക ജീവകാരുണ്യ പ്രവർത്തകനും ആയ ഷാജുവാലപ്പൻ ഒരേ സമയം നിർമ്മിച്ച ചിത്രമാണിത്. രണ്ടു ചിത്രങ്ങളുടെയും രചന നിർവഹിച്ചിരിക്കുന്നത് സിദ്ധിക്ക് പറവൂർ ആണ്. Read More…

AMMA Entertainment Kerala News

‘അമ്മ’യിൽ പുതു ചരിത്രം; നയിക്കാൻ വനിതകൾ, ശ്വേത മേനോൻ പ്രസിഡന്റ്, കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറി

കൊച്ചി: താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് നടി ശ്വേത മേനോനെ തെരഞ്ഞെടുത്തു. കുക്കു പരമേശ്വരനാണ് ജനറൽ സെക്രട്ടറി. ഉണ്ണി ശിവപാലിനെ ട്രഷറർ ആയും തെരഞ്ഞെടുത്തു. ചരിത്രത്തിലാദ്യമായാണ് അമ്മയുടെ തലപ്പത്തേക്ക് വനിതകൾ വരുന്നത്. പകുതിയിലേറെ വോട്ടുകൾ ഇരുവരും നേടിയെന്നാണ് പുറത്തുവരുന്ന വിവരം. ദേവനാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതയ്ക്കെതിരെ മത്സരിച്ചത്. നടൻ രവീന്ദ്രനാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കുവിനെതിരെ മത്സരിച്ചത്. അമ്മ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടെ ഒട്ടേറെ വിവാദങ്ങളും നിലനിന്നിരുന്നു. ആരോപണ പ്രത്യാരോപണങ്ങളുമായി നടിമാർ രം​ഗത്തെത്തുകയും ചെയ്തിരുന്നു. ജയൻ ചേർത്തല, Read More…

Entertainment India News

ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും മികച്ച നടന്മാർ; റാണി മുഖർജി നടി

71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം ഷാരൂഖ് ഖാനും വിക്രാന്ത് മാസിയ്ക്കും. മികച്ച നടിക്കുള്ള പുരസ്‌കാരം റാണി മുഖര്‍ജിയ്ക്ക്. മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം കേരള സ്റ്റോറിയിലൂടെ സുദിപ്‌തോ സെന്‍ നേടി. വിധു വിനോദ് ചോപ്രയൊരുക്കിയ ട്വല്‍ത്ത് ഫെയിലാണ് മികച്ച ചിത്രം. മികച്ച ജനപ്രീയ സിനിമ കരണ്‍ ജോഹർ സംവിധാനം ചെയ്ത റോക്കി ഓർ റാണി കി പ്രേം കഹാനിയാണ്. ആനിമലിന് പ്രത്യേക ജൂറി പരാമര്‍ശം. മികച്ച മലയാള സിനിമയ്ക്കുള്ള പുരസ്‌കാരം ഉള്ളൊഴുക്ക് സ്വന്തമാക്കി. Read More…

Entertainment India News

71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വൈകിട്ട് 6 ന് പ്രഖ്യാപിക്കും; വിക്രാന്ത് മാസിയും റാണി മുഖര്‍ജിയും മുന്നില്‍

71ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. 2023 ല്‍ സെന്‍സര്‍ ചെയ്ത സിനിമകളാണ് പുരസ്‌കാരത്തിനായി പരിഗണിക്കുന്നത്. നാല് മണിയോടെ ജൂറി റിപ്പോര്‍ട്ട് കൈമാറും. വൈകിട്ട് ആറ് മണിയോടെയാണ് പുരസ്‌കാര പ്രഖ്യാപനം. റിപ്പോര്‍ട്ടുകള്‍ പ്രകാരം വിക്രാന്ത് മാസിയാണ് മികച്ച നടനുള്ള പുരസ്‌കാരത്തില്‍ മുന്നിലുള്ളത്. മികച്ച നടിക്കുള്ള പുരസ്‌കാരത്തിനായുള്ള മത്സരത്തില്‍ മുന്നിലുള്ളത് റാണി മുഖര്‍ജി ആണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ട്വല്‍ത്ത് ഫെയില്‍ എന്ന ചിത്രത്തിലൂടെയാണ് വിക്രാന്ത് മാസി പുരസ്‌കാര നേട്ടത്തിന് അരികിലെത്തുന്നത്. മിസിസ് ചാറ്റര്‍ജി വെഴ്‌സസ് നോര്‍വെയാണ് റാണി മുഖര്‍ജിയുടെ സിനിമ. Read More…

Entertainment Kerala News

‘മഞ്ഞുമ്മല്‍ ബോയ്‌സ്’ തട്ടിപ്പുകേസ്: നടൻ സൗബിന്‍ ഷാഹിര്‍ അറസ്റ്റില്‍; സ്റ്റേഷന്‍ ജാമ്യത്തിൽ വിട്ടു

കൊച്ചി: സൂപ്പര്‍ഹിറ്റ് സിനിമയായ ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ എന്ന ചിത്രവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ നടനും സഹനിര്‍മാതാവുമായ സൗബിന്‍ ഷാഹിറിനെ മരട് പോലീസ് അറസ്റ്റുചെയ്തു. മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നതിനാല്‍, അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചതായി പൊലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് അഭിഭാഷകനോടൊപ്പം സൗബിന്‍ നേരത്തെ മരട് പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ച വീണ്ടും നാല് മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി. സഹനിര്‍മാതാക്കളായ ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരുടെ Read More…

Entertainment News

കമല്‍ഹാസനും ആയുഷ്മാന്‍ ഖുറാനയ്ക്കും ഓസ്‌കർ വോട്ടിങ്ങിൽ പങ്കെടുക്കാൻ ക്ഷണം

ഈ വർഷത്തെ അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് & സയന്‍സസിന്റെ ഭാഗമാകാൻ ഇന്ത്യയിൽ നിന്നും നടന്മാരായ കമൽ ഹാസനും ആയുഷമാൻ ഖുറാനയ്ക്കും ക്ഷണം. ക്ഷണം സ്വീകരിച്ചാൽ, അവർക്ക് ഓസ്‌കർ നോമിനേഷൻ ലഭിച്ച ചിത്രങ്ങൾക്ക് വോട്ട് ചെയ്യാൻ സാധിക്കും. ജൂൺ 26 നാണ്, അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്‌സ് ആൻഡ് സയൻസസ് ക്ഷണക്കത്തിന്റെ പട്ടിക പ്രഖ്യാപിച്ചത്, അതിൽ ഗില്ലിയൻ ആൻഡേഴ്‌സൺ, അരിയാന ഗ്രാൻഡെ, സെബാസ്റ്റ്യൻ സ്റ്റാൻ, ജെറമി സ്ട്രോങ്, ജേസൺ മൊമോവ തുടങ്ങിയവരുടെ പേരുകൾ ഉൾപ്പെട്ടിട്ടുണ്ട്. ഈ വര്‍ഷം Read More…

Entertainment Kerala News

ചേരയെ ഔദ്യോഗിക ഉരഗമായി പരിഗണിക്കാന്‍ ശുപാര്‍ശ

തിരുവനന്തപുരം: കര്‍ഷക മിത്രമായി അറിയപ്പെടുന്ന വിഷമില്ലാത്ത പാമ്പായ ചേരയെ (ഇന്ത്യന്‍ റാറ്റ് സ്നേക്ക്) സംരക്ഷിക്കുന്നതിനായി പുതിയ തുടക്കം. ചേരയെ കേരളത്തിന്റെ ഔദ്യോഗിക ഉരഗം (സ്റ്റേറ്റ് റെപ്ടൈല്‍) ആയി പ്രഖ്യാപിക്കാന്‍ വന്യജീവി വകുപ്പ് ശുപാര്‍ശ ചെയ്തു. ഇന്ന് നടക്കുന്ന സംസ്ഥാന വന്യജീവി ബോര്‍ഡ് യോഗത്തില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഈ ശുപാര്‍ശക്ക് അന്തിമ തീരുമാനം ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. 1972-ലെ വന്യജീവി സംരക്ഷണ നിയമത്തിലെ ഒന്നാം ഷെഡ്യൂളില്‍ നിലവില്‍ ഉള്‍പ്പെടുന്ന ചേര, കൃഷിയിടങ്ങളിലെ എലികളെ നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നതിനാല്‍ കര്‍ഷകരുടെ വിശ്വസ്ത Read More…

Entertainment Kerala News

കേരള ടൂറിസം വെബ്സൈറ്റ് ഇന്ത്യയില്‍ ഒന്നാം സ്ഥാനത്ത്; ഗ്ലോബല്‍ റാങ്കിംഗില്‍ രണ്ടാമതും

തിരുവനന്തപുരം: ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ ടൂറിസം വെബ്സൈറ്റുകളില്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ കേരളത്തിന് ഒന്നാം സ്ഥാനം. അന്താരാഷ്ട്ര വെബ് ട്രാഫിക് വിശകലന സൈറ്റായ സിമിലര്‍ വെബ്ബിന്റെ റാങ്കിങ്ങിലാണ് കേരള ടൂറിസം വെബ്സൈറ്റ് ഒന്നാമതെത്തിയത്. ഭാരത സര്‍ക്കാരിന്റെ ഇന്‍ക്രെഡിബ്ള്‍ ഇന്ത്യ വെബ്സൈറ്റാണ് രണ്ടാം സ്ഥാനത്ത്. 1,18,205 റാങ്കിങ്ങ് പോയിന്റുകളോടെ ട്രാവല്‍ സൈറ്റുകളുടെ ആഗോള റാങ്കിങ്ങില്‍ രണ്ടാംസ്ഥാനത്താണ് കേരളം. 9987 റാങ്കിങ്ങോടെ വിവിധ രാജ്യങ്ങളുടെ ടൂറിസം സൈറ്റുകളുടെ റാങ്കിങ്ങിലും കേരള ടൂറിസം രണ്ടാമതുണ്ട്, ടൂറിസം ഇന്‍ഡസ്ട്രി എന്ന വിഭാഗത്തില്‍ 1669 പോയിന്റോടെ കേരളം Read More…

Entertainment Kerala News

വേടന്റെ പാട്ട് പാഠ്യവിഷയത്തിൽ നിന്ന് നീക്കണം; കാലിക്കറ്റ് സർവകലാശാലയുടെ തീരുമാനത്തിന് ബി.ജെ.പി പ്രതിനിധിയുടെ എതിർപ്പ്

കോഴിക്കോട്: റാപ്പർ വേടൻ (ഹിരൺ ദാസ് മുരളി) രചിച്ച “ഭൂമി ഞാൻ വാഴുന്നിടം” എന്ന പാട്ട് കാലിക്കറ്റ് സർവകലാശാലയുടെ ബി.എ മലയാളം മൂന്നാം സെമസ്റ്റർ പാഠ്യവിഷയത്തിൽ ഉൾപ്പെടുത്തിയതിനെതിരെ സിൻഡിക്കേറ്റ് അംഗം എ കെ അനുരാജ് വൈസ് ചാൻസലർ ഡോ. പി രവീന്ദ്രന് കത്ത് നൽകി. ലഹരിവസ്തുക്കൾ കൈവശം വെച്ചതിന് ഹിരൺദാസ് അറസ്റ്റിലായതും പുലിപ്പല്ല് കൈവശം വെച്ചതുമെല്ലാം എ കെ അനുരാജ് കത്തിൽ പറയുന്നു. കഞ്ചാവ് പോലുള്ള ലഹരിവസ്തുക്കളും മദ്യവും ഉപയോഗിക്കുന്ന ആളാണ് താനെന്നും വരുംതലമുറക്ക് തെറ്റായ മാതൃകയാണെന്നും Read More…

Entertainment Kerala News

നടൻ കൃഷ്ണ കുമാറിനും മകള്‍ ദിയയ്‌ക്കെതിരേ തട്ടിക്കൊണ്ടുപോകൽ കേസ്

തിരുവനന്തപുരം: ബിജെപി നേതാവും പ്രശസ്ത നടനുമായ കൃഷ്ണ കുമാറിനും, സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ മകള്‍ ദിയ കൃഷ്ണയ്ക്കുമെതിരേ തട്ടിക്കൊണ്ടുപോകൽ കേസെടുത്തു. തിരുവനന്തപുരം കവടിയാറിലുള്ള ‘ഓ ബൈ ഓസി’ എന്ന സ്ഥാപനത്തിലെ ജോലി ചെയ്യുന്ന ജീവനക്കാരാണ് പരാതി നല്‍കിയിരിക്കുന്നത്. ജീവനക്കാരെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തു എന്നാണ് ആരോപണം. ദിയയുടെ സ്ഥാപനത്തില്‍ നിന്നും 69 ലക്ഷം രൂപ തട്ടിയെടുത്തു എന്ന കേസിലും ജീവനക്കാര്‍ നേരത്തെ പ്രതികളായിട്ടുണ്ട്. ഈ പരാതിയെ തുടര്‍ന്ന് മ്യൂസിയം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. Read More…