Kerala News

മഴ വീണ്ടും കനക്കുന്നു; കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്ന് ഷട്ടറുകളും തുറന്നു

സംസ്ഥാനത്ത് വീണ്ടും കനത്ത മഴ. കൊച്ചിയില്‍ രാത്രി തുടങ്ങി തുടരുന്ന മഴ, സംസ്ഥാനത്തെ വിവിധയിടങ്ങളിലായി ശക്തമായ രീതിയിൽ തുടരുകയാണ്. പാലക്കാട് ജില്ലയിൽ, പ്രത്യേകിച്ച് മലയോര മേഖലയിൽ, ഇടവിട്ട് കനത്ത മഴയേറ്റ് പ്രദേശവാസികൾ ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു. ഈ സാഹചര്യത്തിൽ, കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്ന് ഷട്ടറുകളും 15 സെന്റീമീറ്റർ വീതം ഉയർത്തി തുറന്നു. ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി അടുത്ത രണ്ട് ദിവസത്തിനുള്ളിൽ മലമ്പുഴ ഡാമിന്റെ ഷട്ടറുകളും വീണ്ടും തുറക്കേണ്ടി വരുമെന്ന മുന്നറിയിപ്പും ഉണ്ട്. കോഴിക്കോട്ടും കാസർഗോട്ടും വയനാട്ടിലും രാത്രി Read More…

Kerala News

വയനാടിന്‍റെ പുനരധിവാസത്തിന് കുടുംബശ്രീയും:പെണ്ണൊരുമയുടെ കരുതലില്‍ രണ്ടു ദിനം കൊണ്ട് 20 കോടി

ഉരുള്‍പൊട്ടലില്‍ നിന്നും അതിജീവനത്തിന്‍റെ വഴികളില്‍ മുന്നേറുന്ന വയനാടിന്‍റെ സമഗ്ര പുനരധിവാസത്തിന് കരുത്തേകാന്‍ കുടുംബശ്രീയുടെ പെണ്‍കരുത്ത്. സംസ്ഥാനമൊട്ടാകെയുളള അയല്‍ക്കൂട്ട ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ ആഗസ്റ്റ് 10,11 തീയതികളിലായി സമാഹരിച്ചത് 20,05,00,682 (ഇരുപത് കോടി അഞ്ചു ലക്ഷത്തി അറുനൂറ്റി എണ്‍പത്തിരണ്ട് കോടി രൂപ മാത്രം) കോടി രൂപയാണ്. കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിലെ 46 ലക്ഷം അയല്‍ക്കൂട്ട അംഗങ്ങളും ഒരേ മനസോടെ കൈകോര്‍ത്തതാണ് ധനസമാഹരണം വേഗത്തിലാക്കിയത്. ഇതോടൊപ്പം കുടുംബശ്രീയുടെ കീഴിലുളള വിവിധ നൈപുണ്യ ഏജന്‍സികള്‍ വഴി 2,05,000 (രണ്ട് ലക്ഷത്തി Read More…

Kerala News

വയനാട് പുനരധിവാസം: സര്‍വ്വകക്ഷിയോഗത്തിന്‍റെ പൂര്‍ണ പിന്തുണ

വയനാട് ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ടവരെ ചേര്‍ത്തു പിടിച്ച് മികച്ച പുനരധിവാസ പദ്ധതി നടപ്പാക്കാന്‍ മുഖ്യമന്ത്രി വിളിച്ച സര്‍വ്വകക്ഷിയോഗത്തില്‍ യോജിച്ച തീരുമാനം. സര്‍വ്വകക്ഷിയോഗത്തില്‍ എല്ലാവരും ഒരേ വികാരം പ്രകടിപ്പിച്ചതില്‍ മുഖ്യമന്ത്രി നന്ദി അറിയിച്ചു. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിന്‍റെ ഭാഗമായി 1000 സ്ക്വയര്‍ഫീറ്റില്‍ ഒറ്റനില വീടാണ് നിര്‍മ്മിച്ചു നല്‍കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വ്വകക്ഷിയോഗത്തില്‍ പറഞ്ഞു. ഭാവിയില്‍ രണ്ടാമത്തെ നിലകൂടിക്കെട്ടാന്‍ സൗകര്യമുള്ള രീതിയിലാകും അടിത്തറ പണിയുക. വീടുകള്‍ ഒരേ രീതിയിലാകും നിര്‍മ്മിക്കുകയെന്നും ഗുണനിലവാരം ഉറപ്പുവരുത്തുമെന്നും Read More…

Court Kerala News

മുകേഷിന് ആശ്വാസം: അഞ്ച് ദിവസത്തേക്ക് അറസ്റ്റ് തടഞ്ഞ് കോടതി

ലൈംഗികാതിക്രമ കേസ്: മുകേഷിന്റെ അറസ്റ്റ് സെപ്റ്റംബർ 3 വരെ തടഞ്ഞു കൊച്ചി:നടനും എം.എൽ.എയുമായ മുകേഷിന് കോടതിയിൽ നിന്ന് താൽക്കാലിക ആശ്വാസം. നടിയുടെ ലൈംഗികാതിക്രമ പരാതിയിൽ, മുകേഷിന്റെ അറസ്റ്റ് അഞ്ചുദിവസത്തേക്ക് തടഞ്ഞു. സെപ്റ്റംബർ മൂന്നുവരെ സെഷൻസ് കോടതി അറസ്റ്റ് തടഞ്ഞിരിക്കുകയാണ്. മുകേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ സെപ്റ്റംബർ മൂന്നിന് വിശദമായി പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. മരട് പൊലീസ് രജിസ്ട്രർ ചെയ്ത കേസിൽ, 26-ാം തീയതിയാണ് നടി മുകേഷിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്. നടിയുടെ മൊഴി അടിസ്ഥാനമാക്കിയുള്ള കേസിൽ, മുകേഷിന് ജാമ്യമില്ലാ വകുപ്പുകൾ Read More…

Kerala News Politics

“മുകേഷ് രാജിവയ്ക്കണം; സിപിഎം കുടചൂടി തണല് ഒരുക്കുന്നു,” വി.ഡി സതീശൻ

മുകേഷിനെ സംരക്ഷിച്ച് സിപിഎം, പ്രതിക്കൂട്ടിലായി പാര്ട്ടി മുകേഷ് രാജിവയ്ക്കണമെന്ന ആവശ്യം പ്രതിപക്ഷം ആദ്യമേ ഉന്നയിച്ചിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എന്നാൽ, മുകേഷ് രാജി വയ്ക്കില്ലെന്നു പ്രഖ്യാപിച്ചിരിക്കുകയാണ്. ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് സിപിഎമ്മാണെന്നും, ഘടകകക്ഷികൾ മുകേഷിന്റെ രാജി ആവശ്യപ്പെട്ടിട്ടും അദ്ദേഹത്തെ സംരക്ഷിച്ച് സിപിഎം മുന്നോട്ടു പോകുകയാണെന്നും വി.ഡി. സതീശൻ ആരോപിച്ചു. “സിപിഎം മുകേഷിന് കുടചൂടി തണൽ ഒരുക്കുകയാണ്” എന്നായിരുന്നു സതീശന്റെ പ്രഹരവും. അതേസമയം, ആരോപണങ്ങൾ നേരിട്ട കോൺഗ്രസ് നേതാവിനെ പാർട്ടി ഉടൻ രാജിവേൽപ്പിച്ചതായും വി.ഡി. കൂട്ടിച്ചേർത്തു.

Kerala News Politics

“മുകേഷ് രാജിവെക്കില്ല; ചലച്ചിത്ര നയ രൂപീകരണ സമിതിയിൽ നിന്ന് മാറ്റും” – CPM തീരുമാനം

തിരുവനന്തപുരം: നടിയുടെ ലൈംഗിക പീഡന ആരോപണങ്ങൾ ഉയർന്നുവന്നതിനെ തുടർന്നുണ്ടായ വ്യാപക പ്രതിഷേധങ്ങളെ അട്ടിമറിച്ച് മുകേഷ് എംഎൽഎ രാജിവെക്കേണ്ടന്നും, മാത്രമല്ല, അദ്ദേഹത്തെ തൽക്കാലം ചലച്ചിത്ര നയ രൂപീകരണ സമിതിയിൽ നിന്ന് മാറ്റണമെന്നും CPM നേതൃസഭ തീരുമാനിച്ചു. പ്രതിഷേധം കനത്തതിനെ തുടർന്ന്, മുഖ്യമന്ത്രി പിണറായി വിജയന് മുകേഷ് വിശദീകരണം നൽകിയിട്ടുണ്ട്. മുകേഷിനെതിരായ ആരോപണങ്ങൾ പൊളിയാണ് എന്ന് അദ്ദേഹം അവകാശപ്പെട്ടു. അതേസമയം, ഈ വിഷയത്തിൽ പാർട്ടിക്കുള്ളിൽ ശക്തമായ അഭിപ്രായ ഭിന്നതയുണ്ടെന്നാണ് സൂചന. മുകേഷിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം അടക്കം ശക്തമായ പ്രതിഷേധം Read More…

AMMA Kerala News

“അമ്മയിലെ കൂട്ടരാജി: ഭീരുത്വം, ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോട്ടം” – പാർവതി തിരുവോത്ത്

കൊച്ചി: മലയാള സിനിമയിലെ പ്രമുഖ സംഘടനയായ ‘അമ്മ’യുടെ ഭരണസമിതിയുടെ കൂട്ടരാജിയെ കുറിച്ച് നടി പാർവതി തിരുവോത്ത് കടുത്ത പ്രതികരണം നടത്തി. പാർവതി, ഈ കൂട്ടരാജിയെ ഭീരുത്വം എന്നും, മറുപടി പറയേണ്ട ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോട്ടം എന്നും വിശേഷിപ്പിച്ചു. ബർക്ക ദത്തയുമായി നടത്തിയ അഭിമുഖത്തിലാണ് പാർവതി തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഇതിനു മുമ്പ്, ‘അമ്മ’യുടെ നിലവിലെ ഭരണസമിതി, മോഹൻലാൽ അടക്കമുള്ള അംഗങ്ങൾ രാജിവെച്ചിരുന്നു. ഈ രാജി, സിനിമാ മേഖലയിലെ അതിക്രമങ്ങൾക്കെതിരായ ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലുണ്ടായതാണ്. പാർവതി തിരുവോത്ത്, Read More…

Business India News

ഇന്ത്യയിലെ ഏറ്റവും വലിയ IPO: ഹ്യുണ്ടായ് മോട്ടോർ 25,000 കോടി രൂപയുടെ ഓഹരി വിറ്റുവിതരണം ആരംഭിക്കുന്നു

ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ, 20 വർഷത്തിനിടയിലെ ഇന്ത്യയിലെ ഏറ്റവും വലിയ IPO ലേക്ക് (ഇനിഷ്യൽ പബ്ലിക് ഓഫറിംഗ്) കുതിക്കുകയാണ്. ₹25,000 കോടി രൂപയുടെ ഈ വിപുലമായ IPO, ഇന്ത്യൻ ധനകാര്യ വിപണിയിൽ മഹത്തരമായ മാറ്റങ്ങൾ സൃഷ്ടിക്കാനാണ് പോകുന്നത്. രാജ്യത്തെ രണ്ടാമത്തെ വലിയ കാർ നിർമ്മാതാവായ ഹ്യുണ്ടായ്, ഇന്ത്യയിലെ വാഹന വിപണിയിൽ മികവോടെ നിലകൊള്ളാൻ മാത്രമല്ല, വൈദ്യുത വാഹന മേഖലയിലും (EV) സമാനമായി മുന്നേറാൻ നിക്ഷേപം വർദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നു. 2025 ഓടെ വർഷത്തിൽ ഒരു മില്യൺ യൂണിറ്റ് വാഹനങ്ങളുടെ ഉൽപാദനം Read More…

Kerala News Politics

സർക്കാർ നടത്തുന്നത് ഹേമ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാതിരിക്കാനുള്ള ഗൂഢാലോചന: കെ.സുരേന്ദ്രൻ

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കാതിരിക്കാനുള്ള ഗൂഢാലോചനയാണ് സർക്കാർ നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പുതിയ പുതിയ വിവാദങ്ങളുടെ മറവിൽ യഥാർത്ഥ പ്രശ്നത്തിൽ നിന്നും ഒളിച്ചോടാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അന്തസത്തയെ പൂർണ്ണമായും തള്ളിക്കളയുന്നതാണ് സർക്കാറിന്റെ നിലപാടെന്നും കോന്നിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. കമ്മീഷൻ പരാമർശിച്ചിട്ടുള്ള ഗുരുതരമായ വിഷയങ്ങൾ ചർച്ച ചെയ്യാനുള്ള ആർജ്ജവം സർക്കാറിനില്ല. ഇപ്പോൾ ഉയർന്നുവരുന്ന മറ്റു വിവാദങ്ങൾ സർക്കാർ ഒളിച്ചോടാനുള്ള അവസരമാക്കി മാറ്റുകയാണ്. സർക്കാർ നിയോഗിച്ചിട്ടുള്ള സ്പെഷ്യൽ Read More…

Court Kerala News

വീട് പണിയിലെ അപാകത,ഒരു ലക്ഷം രൂപ നൽകുവാൻ വിധി.

വീട് പണിയിലെ അപാകതകൾ ചോദ്യം ചെയ്തു് ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. തൃശൂർ ചേലക്കരയിലുള്ള തെക്കൂട്ട്പറമ്പിൽ വീട്ടിൽ രാമചന്ദ്രൻ എഴുത്തച്ഛൻ ഫയൽ ചെയ്ത ഹർജിയിലാണ് പങ്ങാരപ്പിള്ളിയിലുള്ള ശശിധരൻ.കെ.ആർ. എന്നിവർക്കെതിരെ ഇപ്രകാരം വിധിയായതു്.രാമചന്ദ്രൻ്റെ വീടിൻ്റെ പണി എതിർകക്ഷി കരാർ പ്രകാരം ഏറ്റെടുത്തിരുന്നു.എന്നാൽ നിശ്ചിതസമയത്തിനുള്ളിൽ പണി പൂർത്തിയാക്കുകയുണ്ടായില്ല. കരാറിലേയും പ്ലാനിലേയും അളവുകൾക്ക് വിരുദ്ധമായാണ് പല പണികളും നിർവ്വഹിച്ചത്. പണികൾ നിർവ്വഹിച്ചതിൽ അപാകതകളും ഉണ്ടായിരുന്നു.തുടർന്ന് ഹർജി ഫയൽ ചെയ്യുകയാണുണ്ടായത്. കോടതി നിയോഗിച്ച വിദഗ്ദ കമ്മീഷണർ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാകുന്നു. കമ്മീഷണർ Read More…