Kerala News

ക്ഷേമപെന്‍ഷന്‍ മസ്റ്ററിങ്: 3.95 ലക്ഷം പേര് ഇനിയും നടപടികള്‍ പൂർത്തിയാക്കാന്‍ ബാക്കി.

പാലക്കാട്: കേരളത്തിലെ സാമൂഹിക ക്ഷേമപെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്കായി നടന്ന മസ്റ്ററിങ് നടപടികള്‍ പൂര്‍ത്തിയായെങ്കിലും ഇനിയും 3,95,274 പേര്‍ മസ്റ്ററിങ് ചെയ്യാനുണ്ട്. വാര്‍ധക്യ, വിധവ, വികലാംഗ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള വിഭാഗങ്ങള്‍ക്കാണ് മസ്റ്ററിങ് നടപടികള്‍ നടന്നത്. സെപ്റ്റംബര്‍ 30 വരെ സർക്കാര്‍ അനുവദിച്ച സമയ പരിധിക്കുള്ളില്‍ 46,46,567 പേരാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. അനുവദിച്ച സമയം കഴിഞ്ഞെങ്കിലും എല്ലാ മാസവും 1 മുതല്‍ 20 വരെ അക്ഷയ കേന്ദ്രങ്ങള്‍ വഴി മസ്റ്ററിങ് നടത്താനാകും. ഇങ്ങനെ ചെയ്താല്‍ തുടര്‍ന്ന് പെന്‍ഷന്‍ ലഭിക്കുമെങ്കിലും മുടങ്ങിയ മാസങ്ങളിലെ Read More…

Kerala News

മുകേഷിനെതിരെ പരാതി നല്‍കിയ നടിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

കാസര്‍ഗോഡ്: നടന്‍ മുകേഷിനെതിരെ ലൈംഗികാരോപണവുമായി പരാതി നല്‍കിയ നടിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. കാസര്‍ഗോഡ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അപൂര്‍ണ്ണമായ ജാമ്യാപേക്ഷയില് കേസിന്റെ വിശദാംശങ്ങള്‍ ഉൾപ്പെടുത്തിയിരുന്നില്ലെന്ന് കോടതിയുടെ നിരീക്ഷണം. പ്രോസിക്യൂഷനും അപൂര്‍ണ്ണമായ അപേക്ഷയെതിരെ നിലപാട് സ്വീകരിച്ചതിന് ശേഷമായിരുന്നു നടപടി. ഇതേ സമയം, നടന്‍ ഇടവേള ബാബുവിനെതിരെ ബലാത്സംഗക്കേസില് വീണ്ടും ചോദ്യം ചെയ്തു. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയെ തുടര്‍ന്നാണ് പ്രത്യേക അന്വേഷണ സംഘം ഇടവേള ബാബുവിനെ ചോദ്യം ചെയ്തത് . നേരത്തെ ഇടവേള ബാബുവിന് Read More…

Kerala News Politics

മുഖ്യമന്ത്രിക്ക് തുടരാന്‍ അര്‍ഹതയില്ല : ഉടൻ രാജിവയ്ക്കണം:- എംടി രമേശ്

തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നടത്തിയ കളക്ടറേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. പിണറായി വിജയന് മുഖ്യമന്ത്രിസ്ഥാനത്ത് തുടരാനുള്ള ധാര്‍മികത നഷ്ടമായെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു. മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ ബിജെപി വര്‍ഷങ്ങളായി പറഞ്ഞുവരുന്ന കാര്യങ്ങളാണ് ഇപ്പോള്‍ സ്വന്തം പാളയത്തില്‍ നിന്നുള്ളവര്‍ തന്നെ വെളിപ്പെടുത്തുന്നത്. കള്ളക്കടത്തിന്റെയും ഹവാല ഇടപാടുകളുടെയും കേന്ദ്രമായി മലപ്പുറം ജില്ല മാറിയെന്നും രമേശ് പറഞ്ഞു. ഇതില്‍നിന്ന് ശ്രദ്ധ തിരിക്കാനാണ് വര്‍ഗീയത ആയുധമാക്കി ചിലര്‍ പ്രചരണം Read More…

Business News

റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച് സ്വര്‍ണവില

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച് സ്വര്‍ണവില. 40 രൂപകൂടി വർദ്ധിച്ചാൽ പവൻ്റെ വില 57,000ലെത്തും. ഇന്ന് പവന് 80 രൂപയാണ് വര്‍ധിച്ചത്. പത്തുരൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7120 രൂപയായി. അടുത്തിടെ 56,800 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡിട്ട സ്വര്‍ണവില തുടര്‍ന്നുള്ള മൂന്ന് ദിവസം കൊണ്ട് 400 രൂപ ഇടിഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം മുതല്‍ തിരിച്ചുകയറിയ സ്വര്‍ണവില 56,800 എന്ന റെക്കോര്‍ഡും മറികടന്നാണ് കുതിക്കുന്നത്. 24 കാരറ്റ് സ്വർണ്ണത്തിന് 62,136 രൂപയും, 18 കാരറ്റ് സ്വർണ്ണത്തിന് Read More…

Kerala News

വയനാട് ഉരുൾപൊട്ടൽ ദുരിതാശ്വാസ ചെലവിന്റെ എസ്റ്റിമേറ്റിന്‍റെ മാനദണ്ഡം വിശദീകരിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ചെലവഴിച്ച തുകയുടെ എസ്റ്റിമേറ്റ് കണക്കിലെ മാനദണ്ഡം വ്യക്തമാക്കണമെന്ന് കേരള സർക്കാരിനോട് ഹൈക്കോടതി നിർദ്ദേശം നൽകി. ദുരന്തത്തിൽ ചെലവഴിച്ച തുകയെക്കുറിച്ചുള്ള തെറ്റായ കണക്കുകൾ പ്രചരിക്കുന്നതിനാൽ ഇത് വിശദീകരിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. കേസിനിടെ, സംസ്ഥാന സർക്കാർ നിർദ്ദേശിച്ച എസ്റ്റിമേറ്റിന്‍റെ മാനദണ്ഡങ്ങൾ എന്തെന്ന് കൃത്യമായി അറിയിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. ഇതിന് പുറമേ, കേരളത്തിന് സഹായം നൽകുന്നതിൽ കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കണമെന്നും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും അടിയന്തര നടപടി സ്വീകരിക്കണമെന്നും കോടതി Read More…

India News

തിരുപ്പതി ലഡ്ഡു വിവാദം: സുപ്രീംകോടതി അഞ്ച് അംഗ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി, സിബിഐ മേൽനോട്ടം വഹിക്കും

പ്രശസ്തമായ തിരുപ്പതി ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചതിനുള്ള ആരോപണത്തിൽസുപ്രീംകോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് സിബിഐ മേൽനോട്ടം വഹിക്കുമെന്ന് വ്യക്തമാക്കി. ആന്ധ്രാപ്രദേശ് പൊലീസ്, സിബിഐ, ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരും ഈ അഞ്ച് അംഗ അന്വേഷണ സംഘത്തിൽ ഉൾപ്പെടും. ജസ്റ്റിസുമാരായ ബി ആർ ഗവായ്, കെ വി വിശ്വനാഥൻ എന്നിവർ അധ്യക്ഷരായ ബെഞ്ചാണ് അന്വേഷണത്തിന് പുതിയ സംഘം രൂപം നൽകിയത്. സിബിഐ ഡയറക്ടർ അന്വേഷണത്തിന്റെ ചുമതലയുണ്ടാകും. സിബിഐയിൽ നിന്നും ആന്ധ്രപ്രദേശ് Read More…

News

രജനീകാന്ത് ആശുപത്രി വിട്ടു

നടൻ രജനീകാന്ത് ആശുപത്രി വിട്ടു. രജനീകാന്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങളും കുടുംബാംഗങ്ങളും അറിയിച്ചു. ചെന്നെയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു നടനെ പ്രവേശിപ്പിച്ചിരുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് കടുത്ത വയറുവേദനയെ തുടർന്ന് രജനീകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്നുള്ള പരിശോധനയിൽ ഹൃദയത്തിന്റെ പ്രധാന രക്തക്കുഴലിൽ വീക്കം കണ്ടെത്തുകയായിരുന്നു. ശസ്ത്രക്രിയ ഇല്ലാതെ കത്തീറ്റർ രീതിയിലൂടെ ചികിത്സ നൽകി പ്രശ്‌നം പരിഹരിച്ചതായി ആശുപത്രിയുടെ മെഡിക്കൽ ബുള്ളറ്റിനിലൂടെ അറിയിച്ചിരുന്നു.

Kerala News

റെയിൽവേ മന്ത്രി വാക്ക് പാലിച്ചു: കൊല്ലം-എറണാകുളം മെമു സർവീസ് ആരംഭിക്കുന്നു, മറ്റ് രണ്ട് ട്രെയിനുകളിലും പ്രതീക്ഷ

കൊച്ചി: കേരളത്തിലെ യാത്രാ ദുരിതങ്ങൾക്ക് പരിഹാരമായി കൊടുത്ത വാക്ക് പാലിച്ച് ഇന്ത്യൻ റെയിൽവേ. കൊല്ലം-എറണാകുളം റൂട്ടിലെ യാത്രാ തിരക്ക് ഭീഷണിയായി മാറിയതിനെ തുടർന്ന് പാസഞ്ചർ ട്രെയിനുകൾ ഉടൻ അനുവദിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഉറപ്പുനൽകിയിരുന്നു. ഈ വാക്ക് പ്രകാരം കൊല്ലം-എറണാകുളം റൂട്ടിൽ മെമു ട്രെയിൻ സർവീസ് അടുത്ത തിങ്കളാഴ്ച, ഒക്ടോബർ 7 മുതൽ ആരംഭിക്കുമെന്ന് ദക്ഷിണ റെയിൽവേ വിജ്ഞാപനം പുറപ്പെടുവിച്ചു. ആഴ്ചയിൽ അഞ്ച് ദിവസം, തിങ്കൾ മുതൽ വെള്ളിവരെ മെമു ട്രെയിൻ സ്പെഷ്യൽ സർവീസ് നടത്തും. Read More…

Kerala News

വയനാട് ദുരന്തം: അർഹമായ സഹായം ഉടൻ കേന്ദ്രം ലഭ്യമാക്കണം – മുഖ്യമന്ത്രി

മാതാപിതാക്കൾ നഷ്ടമായ കുട്ടികൾക്ക് 10 ലക്ഷം രൂപ. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് അർഹമായ സഹായം എത്രയും വേഗം ലഭ്യമാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടാനും ഈ വിഷയം കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്താനും തീരുമാനിച്ചു. വയനാട് ഉരുൾപൊട്ടലിനെത്തുടർന്ന് ഇരു മാതാപിതാക്കളെയും നഷ്ടപ്പെട്ട 6 കുട്ടികൾക്ക് 10 ലക്ഷം രൂപ വീതവും, മാതാപിതാക്കളിൽ ആരെങ്കിലും ഒരാൾ നഷ്ടപ്പെട്ട 8 കുട്ടികൾക്ക് 5 ലക്ഷം രൂപ വീതവും നല്‍കും. വനിതാ ശിശുവികസന വകുപ്പ് ഫണ്ടില്‍ നിന്നാണ് തുക നൽകുക. വയനാട് ദുരന്തത്തിൽ മുഴുവൻ കുടുംബാംഗങ്ങളെയും പ്രതിശ്രുത Read More…

Kerala News

ചൂരൽമല ദുരന്ത പുനരധിവാസം: മേപ്പാടിയിലും കൽപ്പറ്റയിലും മോഡൽ ടൗൺഷിപ്പിന് അംഗീകാരം

മേപ്പാടി ചൂരൽമല ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിന് ഏറ്റവും അനുയോജ്യമെന്ന് കണ്ടെത്തിയ മേപ്പാടി പഞ്ചായത്തിലെ നെടുമ്പാല എസ്റ്റേറ്റിലും, കൽപ്പറ്റ മുനിസിപ്പാലിറ്റിയിലെ എൽസ്റ്റോൺ എസ്റ്റേറ്റിലും മോഡൽ ടൗൺഷിപ്പ് നിർമ്മിക്കുവാന്‍ തത്വത്തില്‍ അംഗീകാരം നല്‍കി. ടൗണ്‍ഷിപ്പ് നിര്‍മ്മിക്കുവാന്‍ ഏറ്റവും അനുയോജ്യമാണെന്ന് കണ്ടെത്തിയിട്ടുള്ളത് വൈത്തിരി താലൂക്കിലെ, കോട്ടപ്പടി വില്ലേജിലെ, ബ്ലോക്ക് നം. 28, സര്‍വ്വെ നം 366 ല്‍പ്പെട്ട നെടുമ്പാല എസ്റ്റേറ്റിലെ 65.41 ഹെക്ടര്‍ ഭുമിയും, വൈത്തിരി താലൂക്കിലെ, കല്‍പ്പറ്റ വില്ലേജിലെ ബ്ലോക്ക് നം. 19, സര്‍വ്വെ നം881 ല്‍പ്പെട്ട എല്‍സ്റ്റോണ്‍ എസ്റ്റേറ്റിലെ 78.73 Read More…