Court Kerala News

അയല്‍വാസിയായ സെക്യൂരിറ്റി ജീവനക്കാരനെ ക്രിക്കറ്റ് ബാറ്റ്കൊണ്ട് അടിച്ച് ഗുരുതരപരിക്കേല്‍പിച്ച കേസ്

പ്രതിക്ക് 6 വര്‍ഷവും, 3 മാസവും കഠിനതടവും6500 രൂപ പിഴയും ശിക്ഷ

‍ മുന്‍വൈരാഗ്യം മൂലം ‍ അയല്‍വാസിയായ സെക്യൂരിറ്റി ജീവനക്കാരനെ റോഡില്‍ വെച്ച് അസഭ്യം പറയുകയും, ഉന്തിത്തള്ളിയിടുകയും, ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലക്കടിച്ച് ഗുരുതരപരിക്കേല്പിക്കുകയും, തടയാന്‍ ചെന്ന സെക്യൂരിറ്റി ജീവനക്കാരന്റെ ഭാര്യയെ തലക്കടിച്ച് പരിക്കേല്പിക്കുകയും ചെയ്ത കേസിലെ പ്രതിയായ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് വെളപ്പായ ദേശത്ത് കിഴക്കേപുരയ്ക്കല്‍ ശ്രീകുമാര്‍ (46 വയസ്സ്) എന്നവരെ വിവിധ വകുപ്പുകളിലായി 6 വര്‍ഷം 3 മാസം കഠിനതടവിനും, 6500 രൂപ പിഴയടക്കുന്നതിനും തൃശ്ശൂര്‍ പ്രിന്‍സിപ്പല്‍ അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജി തേജോമയി തമ്പുരാട്ടി ശിക്ഷ വിധിച്ചു. പിഴയടക്കുന്ന പക്ഷം പിഴത്തുക പരിക്കേറ്റവര്‍ക്ക് നല്‍കാനും വിധിയില്‍ പറഞ്ഞിട്ടുണ്ട്. തുകയടക്കാത്ത പക്ഷം അധികത്തടവ് അനുഭവിക്കേണ്ടി വരും.

2019മെയ് 23 ന് രാത്രി 8 മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. ശ്രീകുമാറിന്റെ അയല്‍വാസിയും, സെക്യൂരിറ്റി ജീവനക്കാരനായ 64 വയസ്സുകാരനായ പരമേശ്വരനെയാണ് പ്രതി ക്രിക്കറ്റ് ബാറ്റ് കൊണ്ട് ക്രൂരമായി മര്‍ദ്ദിച്ച് പരിക്കേല്പിച്ചത്. തിയുടെ മാതാവിനെ വേണ്ട വിധം സംരക്ഷിക്കുന്നില്ലെന്ന് പ്രതിയുടെ അയല്‍വാസിയായ പരമേശ്വരന്‍ പറഞ്ഞുവെന്നാരോപിച്ചാണ് ശ്രീകുമാര്‍ പരമേശ്വരനെ കയ്യേറ്റം ചെയ്തത്. പ്രവഴിയില്‍ പരമേശ്വരനെ കണ്ടപ്പോള്‍ പ്രതി ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിക്കുകയും, അതിനിടയില്‍ ‍ പരമേശ്വരന്റെ ഭാര്യ തടയാന്‍ ശ്രമിച്ചപ്പോള്‍ അവരെയും പ്രതി ബാറ്റുുകൊണ്ട് അടിച്ച് പരിക്കേല്പിക്കുകയായിരുന്നു. ഭാര്യ തടഞ്ഞില്ലായിരുന്നെങ്കില്‍ പരമേശ്വരന് മരണകാരണമാകുന്ന വിധം പരിക്കേല്‍ക്കുമായിരുന്നു.

പരാതി ലഭിച്ചതിനെത്തുടര്‍ന്ന് മെഡി. കോളേജ് സബ് ഇന്‍സ്‍സ്പെക്ടറായ അരുണ്‍ഷാ എസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങുകയായിരുന്നു. പിന്നീട് പ്രതി വെളപ്പായ ശിവക്ഷേത്രപരിസരത്ത് നില്‍ക്കുന്നതറിഞ്ഞ പോലീസ് സ്ഥലത്ത് ചെന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേസ് വിചാരണയില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് സീനിയര്‍ സിപിഒ മണികണ്ഠന്‍ സഹായം നല്‍കി.

കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തു നിന്നും ഒന്‍പത് സാക്ഷികളെ വിസ്തരിക്കുകയും, തൊണ്ടിമുതല്‍ കൂടാതെ പതിനൊന്ന് രേഖകളും ഹാജരാക്കിയിരുന്നു. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍‍ ലാജു ലാസര്‍ എം., അഡ്വ. രാജീവ് കുമാര്‍ സി. എന്നിവര്‍ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *