Kerala News

ഡ്രൈവിംഗ് ലൈസൻസിനായി ഇനി കാത്തിരിക്കേണ്ട; വരുന്നു ഡിജിറ്റൽ ലൈസൻസ്

ഡ്രൈവിംഗ് ലൈസൻസ് നേടുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം കണ്ട് ഗതാഗത വകുപ്പിന്റെ പുതിയ പ്രഖ്യാപനം. ഗതാഗത മന്ത്രി കെ.ബി. ഗണേശ് കുമാർ മൊബൈലിൽ ഡിജിറ്റൽ ലൈസൻസ് ലഭ്യമാക്കാനുള്ള പദ്ധതിയാണ് മുന്നോട്ട് വയ്ക്കുന്നത്.മൊബൈലിലേക്ക് ക്യു ആർ കോഡും ചിത്രവും ഉള്ള ഡിജിറ്റൽ ഡ്രൈവിംഗ് ലൈസൻസ് ഡൗൺലോഡ് ചെയ്ത്, പരിശോധനയ്ക്കായി ഉപയോഗിക്കാം. ഈ സംവിധാനം, ലൈസൻസ് അച്ചടി, തപാൽ ചെലവുകൾ എന്നിവ ഒഴിവാക്കി, അനാവശ്യ ബുദ്ധിമുട്ടുകൾ ഇല്ലാതാക്കും. കൂടാതെ, ഡ്രൈവിംഗ് പരീക്ഷ പാസായ ദിവസത്ത് തന്നെ ഡിജിറ്റൽ ലൈസൻസ് ലഭ്യമാക്കാനാണ് Read More…

Kerala News

നടൻ സിദ്ദിഖിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

മലയാള സിനിമാ നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് സുപ്രീംകോടതി പരിഗണിക്കും, സിദ്ദിഖിനെതിരെ യുവ നടി ഉന്നയിച്ച ബലാത്സംഗ കേസിൽ കോടതിയിലെ തീരുമാനം നിർണായകമാണ്. ജാമ്യാപേക്ഷ തള്ളിയാൽ, സിദ്ദിഖ് കീഴടങ്ങാനുള്ള സാധ്യതയുണ്ട്. ജസ്റ്റിസ് ബേല എം ത്രിവേദി, ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ എന്നിവരാണ് കേസ് പരിഗണിക്കുന്നത്. അതേസമയം, അതിജീവിതയും, സംസ്ഥാന സർക്കാരും സിദ്ദിഖിന് ജാമ്യം നൽകുന്നത് എതിർക്കുന്നു. അതിജീവിതയുടെ വാദമനുസരിച്ച്, സിദ്ദിഖിന് ഒളിവിൽ പോകാൻ പൊലീസ് സമയം നൽകിയതും, പല തെളിവുകളും നശിപ്പിച്ചതുമാണ്. സിദ്ദിഖ് ഈ Read More…

Kerala News

കൂത്തുപറമ്പ് സമരനായകൻ പുഷ്പൻ അന്തരിച്ചു

1994-ലെ കൂത്തുപറമ്പ് പൊലീസ് വെടിവയ്പ് സമരത്തിലെ നായകൻ ചൊക്ലി മേനപ്രത്തെ പുതുക്കുടി പുഷ്പൻ (53) അന്തരിച്ചു. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് അന്ത്യം സംഭവിച്ചു. ആരോഗ്യനില മോശമായതിനെ തുടർന്ന്, ജൂലൈ 31ന് തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ച പുഷ്പനെ, രോഗനിലയിൽ പുരോഗതിയില്ലാത്തതിനെ തുടർന്ന് ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു, അവിടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 1994 നവംബർ 25-ന്, യുഡിഎഫ് സർക്കാരിന്റെ സ്വാശ്രയ വിദ്യാഭ്യാസ നയത്തിനെതിരെ കൂത്തുപറമ്പിൽ നടന്ന പ്രതിഷേധത്തിന്‍റെ ഭാഗമായി, Read More…

Kerala News

4 കിലോമീറ്റർ പിന്നിടാൻ 1.5 മണിക്കൂർ; കന്യാകുമാരി–ബെംഗളൂരു എക്സ്പ്രസിന് പുതിയ സമയക്രമം

ബെംഗളൂരു: കന്യാകുമാരി–ബെംഗളൂരു എക്സ്പ്രസ് (16525) ഒക്ടോബർ 1 മുതൽ കെഎസ്ആർ ബെംഗളൂരു സ്റ്റേഷനിൽ 20 മിനിറ്റ് വൈകി എത്തും. നിലവിൽ രാവിലെ 6.40ന് എത്തുന്ന ട്രെയിൻ ഇനി 7.00 മണിക്ക് മാത്രമേ എത്തുകയുള്ളൂ. ഇതിന് പുറമെ മറ്റു സ്റ്റേഷനുകളിലെത്തുന്ന സമയങ്ങളിൽ മാറ്റമില്ല. തിരിച്ചു പോകുന്ന കെഎസ്ആർ ബെംഗളൂരു–കന്യാകുമാരി എക്സ്പ്രസിന്റെ (16526) സമയത്തും മാറ്റമുണ്ടാകില്ല. പുലർച്ചെ 5.18ന് ബെംഗളൂരു കന്റോൺമെന്റിലെത്തിയ ട്രെയിനിന്, 4 കിലോമീറ്റർ ദൂരം പിന്നിടാൻ 1 മണിക്കൂർ 42 മിനിറ്റ് പിടിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്ലാറ്റ്ഫോം Read More…

Kerala News

പുന്നമടക്കായലില്‍ ജലരാജാവാകുന്നത് ആര്? നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്.

ആലപ്പുഴ: ലോകം കാത്തിരിക്കുന്ന വള്ളംകളി പോരാട്ടം, നെഹ്‌റു ട്രോഫി വള്ളംകളി, ഇന്ന് പുന്നമടക്കായലില്‍ അരങ്ങേറുന്നു. രാവിലെ 11 മണിക്ക് ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങളോടെ വള്ളംകളി തുടങ്ങും. ഉച്ചയ്ക്ക് 2 മണിക്ക് നടക്കുന്ന ഔദ്യോഗിക ഉദ്ഘാടന ചടങ്ങില്‍ മന്ത്രിമാരും എം.പിമാരും എം.എല്‍.എമാരും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുക്കും. വൈകുന്നേരം 4 മണിക്ക് ആരംഭിക്കുന്ന ഫൈനല്‍ മത്സരങ്ങളിലാണ് എല്ലാം തീരുമാനിക്കുക. ആദ്യ നാല് ഹീറ്റ്സുകളില് നാല് വീതം വള്ളങ്ങളും അഞ്ചാമത്തെ ഹീറ്റ്സില് മൂന്ന് വള്ളങ്ങളുമാണ് മത്സരിക്കുക. ഫൈനല്‍ റൗണ്ടിലെ വേഗമേറിയ നാലു Read More…

Kerala News

കെ.എസ്.ആര്‍.ടി.സിയുടെ മിനി ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസിന് പച്ചക്കൊടി

പത്തനാപുരം: കെ.എസ്.ആര്‍.ടി.സിയുടെ മിനി ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസിന് പത്തനാപുരം ഡിപ്പോയില്‍ നിന്ന് പച്ചക്കൊടി വീശി. വിജയകരമായ ട്രയല്‍ റണ്‍ പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന്, സര്‍ക്കാര്‍ പദ്ധതി ഏകോപനം പൂർത്തിയാക്കി ഒരുമാസത്തിനുള്ളില്‍ സര്‍വീസ് ആരംഭിക്കും. 37 സീറ്റുകള്‍ അടങ്ങിയ മിനി ബസുകള്‍ മികച്ച മൈലേജും സുഖകരമായ യാത്രാസൗകര്യങ്ങളും ഒരുക്കുമെന്നത് പദ്ധതിയുടെ പ്രധാന ആകര്‍ഷണമാണ്. പത്തനാപുരം-കട്ടപ്പന റൂട്ടിലുണ്ടായ ഒരു മാസത്തെ ട്രയല്‍ റണ്ണിന് മികച്ച ഫലമാണ് ലഭിച്ചത്. മൂന്ന് സ്വകാര്യ കമ്പനികളുടെ ബസുകള്‍ പരീക്ഷണത്തിന് ഉപയോഗിച്ചപ്പോള്‍, കട്ടപ്പന സര്‍വീസ് നടത്തിയ ബസ് Read More…

Kerala News

ഷിരൂർ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബത്തിന് 5 ലക്ഷം രൂപ സഹായധനം: മൃതദേഹം ബന്ധുക്കൾക്ക് കൈമാറി

ബംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ പെട്ട് മരിച്ച മലയാളി ലോറി ഡ്രൈവർ അർജുന്റെ കുടുംബത്തിന് 5 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് കർണാടക സർക്കാർ. 72 ദിവസങ്ങൾ നീണ്ട തെരച്ചിലിന് ശേഷം, അർജുന്റെ മൃതദേഹം കണ്ടെത്തിയത്. ഡിഎന്എ പരിശോധനയിൽ മൃതദേഹം അർജുന്റെതെന്ന് സ്ഥിരീകരിച്ചിരുന്നു. മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. അർജുന്റെ മൃതദേഹം നാളെ രാവിലെ 6 മണിയോടെ വീട്ടിലെത്തിക്കുമെന്ന് അറിയിച്ചു. സി.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥൻ സുരക്ഷാ ചുമതല വഹിക്കുന്നുണ്ട്. കാര്വാർ എംഎൽഎ സതീഷ് സെയിൽ ആംബുലൻസിനെ അനുഗമിക്കുമെന്ന് അറിയിച്ചു.

Business News

മലയാളി യുവ സംരംഭകർ ഹുറൂണ്‍ പട്ടികയിൽ !

പെരിന്തൽമണ്ണ സ്വദേശിയായ അജീഷ് അച്യുതനും പത്തനംതിട്ട റാന്നി സ്വദേശിയായ ലിബിൻ വി. ബാബുവും ഹുറൂണ്‍ ഇന്ത്യ പുറത്തിറക്കിയ യുവ സംരംഭകരുടെ പട്ടികയിൽ ഇടംപിടിച്ചത് . റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയുടെ മക്കളായ ഇഷ അംബാനിയും ആകാശ് അംബാനിയും ഉൾപ്പെടുന്ന ഈ പട്ടികയിൽ 33-ാം സ്ഥാനത്താണ് അജീഷ് ഇടംപിടിച്ചത്. കേരളത്തിൽ നിന്നുള്ള ആദ്യത്തെ 100 കോടി ഡോളർ മൂല്യമുള്ള സ്റ്റാർട്ടപ്പായ ഓപ്പണിന്റെ സഹസ്ഥാപകനാണ് അജീഷ്. ക്ഷീരകർഷകരെ ഉന്നമനത്തിലേക്ക് നയിക്കുന്നതിനായി ആരംഭിച്ച ‘അനിമാള്‍’ എന്ന സംരംഭത്തിന്റെ സഹസ്ഥാപകനാണ് ലിബിൻ. 35 Read More…

Kerala News

ഡിഎൻഎ ഫലം പോസിറ്റീവ്: ഷിരൂരിൽ നിന്ന് കണ്ടെത്തിയ മൃതദേഹം അർജുന്റെത് തന്നെ

ഷിരൂരിൽ നിന്നും കണ്ടെത്തിയ മൃതദേഹം അർജുന്റെതാണെന്ന് ഡിഎൻഎ പരിശോധന ഫലം സ്ഥിരീകരിച്ചു. ഹുബ്ലിയിലെ ലാബിൽ നിന്നാണ് ഫലമെത്തിയത്. അതേസമയം, വേണ്ട നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം അർജുന്റെ മൃതദേഹം വൈകിട്ടോടെ ബന്ധുക്കൾക്ക് കൈമാറും. സഹോദരൻ അഭിജിത്തും സഹോദരി ഭർത്താവ് ജിതിനും ആംബുലൻസിൽ അർജുന്റെ മൃതദേഹത്തോടൊപ്പം ഉണ്ടാകും. കർണാടക പൊലീസും യാത്രയിൽ മൃതദേഹത്തെ അനുഗമിക്കും.മൃതദേഹം നാട്ടിലെത്തിക്കുന്ന എല്ലാ ചെലവുകളും കർണാടക സർക്കാർ വഹിക്കുമെന്ന് അധികൃതർ അറിയിച്ചു.

Kerala News

തൃശൂരില്‍ എടിഎം കവര്ച്ച: സംഘത്തെ തമിഴ്നാട്ടില്‍ പിടികൂടി, ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു

തൃശൂരിലെ എസ്ബിഐ എടിഎമ്മുകളില്‍ നിന്ന് 65 ലക്ഷം രൂപ കവര്‍ന്ന ഹരിയാന സ്വദേശികളുടെ സംഘം തമിഴ്നാട്ടില്‍ പിടിയില്‍. നാമക്കല്ലിൽ വച്ചാണ് സംഘം പിടിയിലായത്. തമിഴ്നാട് പൊലീസ് നടത്തിയ പരിശോധനയില്‍ 65 ലക്ഷം രൂപയും മോഷണം നടത്തിയ കാറും തിരിച്ചുപിടിച്ചു. എടിഎം കൊള്ള സംഘവും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു. കറുത്ത പെയിന്റ് ഉപയോഗിച്ച് സിസിടിവി കാമറകള്‍ നശിപ്പിച്ച ശേഷമാണ് കൊള്ളസംഘം എടിഎമ്മുകള്‍ തകര്‍ത്തത്. ആവശ്യമായ പരിശോധനകള്‍ നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.