ഹേമ കമ്മിറ്റി റിപ്പോർട്ടും തുടർന്നുണ്ടായ ലൈംഗിക ആരോപണങ്ങളും മലയാള സിനിമയെ ഞെട്ടിച്ചിരിക്കുകയാണ്. താരസംഘടനയായ അമ്മയിൽ പ്രസിഡന്റ് മോഹൻലാൽ അടക്കമുള്ള എല്ലാ ഭാരവാഹികളും രാജിവച്ചു. ഭരണസമിതി പിരിച്ചുവിട്ടു. നടി രേവതി ഉയർത്തിയ പീഡന ആരോപണത്തെ തുടർന്ന് സിദ്ദിഖ് ജനറൽ സെക്രട്ടറി സ്ഥാനവും ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിനു പിന്നാലെ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനവും രാജിവച്ചിരുന്നു. പിന്നീട് ജോയിന്റ് സെക്രട്ടറി ബാബുരാജിനെതിരെയും ആരോപണം ഉയർന്നതോടെ അമ്മ വലിയ പ്രതിസന്ധിയിലായി. ഈ സംഭവങ്ങളിൽ ജഗദീഷ്, ജയൻ ചേർത്തല Read More…
News
തിരശ്ശീലയിൽ വീണ്ടും വിവാദം: സുരേഷ് ഗോപിയുടെ പുതിയ പരാമർശം ചർച്ചയ്ക്കുമുന്നിൽ
മലയാള സിനിമയുടെ സൂപ്പർതാരം സുരേഷ് ഗോപിയുടെ മാധ്യമ വിമർശനം സമൂഹ മാധ്യമങ്ങളിൽ വൻ ചർച്ചയ്ക്കിടയാക്കി മലയാള സിനിമയിലെ പ്രിയതാരം സുരേഷ് ഗോപിയുടെ പുതിയ പരാമർശം സമൂഹ മാധ്യമങ്ങളിൽ തീവ്ര ചർച്ചയ്ക്ക് ഇടയാക്കി. ഒരു അഭിമുഖത്തിൽ സംസാരിക്കവെ, അദ്ദേഹം വാർത്ത മാധ്യമങ്ങളെ ഉദ്ദേശിച്ച് പറഞ്ഞത്, “മാധ്യമങ്ങൾ ആടിനെ തമ്മിൽ തല്ലിച്ച് ചോര കുടിക്കുകയാണ്, നിങ്ങൾ വലിയ സംവിധാനത്തെ തകിടം മറിക്കുന്നു.” എന്ന വാക്കുകളാണ് ഇപ്പോൾ വിവാദത്തിന് കാരണമായത്. സുരേഷ് ഗോപിയുടെ ഈ പരാമർശം ചിലർ മാധ്യമങ്ങളെ അപമാനിക്കുന്നതായും, മാധ്യമ Read More…
മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണം: കെ.സുരേന്ദ്രൻ
നിരവധി പീഡന ആരോപണങ്ങൾക്ക് വിധേയനായ കൊല്ലം എംഎൽഎ മുകേഷ് രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഹേമ കമ്മിറ്റി റിപ്പോർട്ട് ഉദ്ദേശലക്ഷ്യത്തിൽ നിന്നും വഴിമാറുകയാണ്. സർക്കാരിന്റെ പിടിപ്പുകേടാണ് ഇതിന് കാരണമെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ആരോപണമുയർന്നപ്പോൾ ചലച്ചിത്ര അക്കാദമി ചെയർമാനും അമ്മ ജനറൽസെക്രട്ടറിയും രാജിവെച്ചിട്ടും അതിനേക്കാൾ വലിയ ആരോപണവിധേയനായ മുകേഷ് മാത്രം രാജിവെക്കുന്നില്ല. ചലച്ചിത്രമേഖലയിൽ പ്രവർത്തിക്കുന്നവരുടെ രക്ഷിതാക്കളെ പോലും പീഡിപ്പിക്കാൻ ശ്രമിക്കുന്നയാളാണ് മുകേഷ് എന്നതാണ് ആരോപണം. സിപിഎമ്മും സർക്കാരും മുകേഷിനെ പിന്തുണയ്ക്കുകയാണ്. രഞ്ജിത്തിനും സിദ്ധിഖിനുമില്ലാത്തെ Read More…
കനത്ത മഴ, വിലങ്ങാട് മലവെള്ളപ്പാച്ചിൽ; പ്രധാന പാലം മുങ്ങി, ഗതാഗതം തടസപ്പെട്ടു
വിലങ്ങാട് മേഖലയിൽ പെയ്ത കനത്ത മഴ പ്രളയാവസ്ഥയ്ക്ക് കാരണമായി. മലമുകളിലെ വെള്ളം താഴേക്ക് ഒഴുകിയതോടെ പ്രദേശത്ത് വലിയ മലവെള്ളപ്പാച്ചിൽ ഉണ്ടായി. ഇതോടെ വിലങ്ങാട് പ്രധാന പാലം പൂര്‍ണമായും മുങ്ങി. ഇതിന്റെ ഫലമായി, ഗതാഗതം താറുമാറാവുകയും, പ്രദേശവാസികളുടെ ജീവന് ഭീഷണിയാകുകയും ചെയ്തു. പ്രാദേശിക ഭരണകൂടം സുരക്ഷാ നടപടികൾ സ്വീകരിച്ചുകൊണ്ടിരിക്കുകയാണെങ്കിലും തുടർച്ചയായ മഴ രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നുണ്ട്. പ്രദേശവാസികൾക്കും യാത്രക്കാർക്കും മുന്നറിയിപ്പ് നൽകി ആവശ്യമായ സുരക്ഷാക്രമീകരണങ്ങൾ ഒരുക്കി വരികയാണ് അധികൃതർ. മലയിടുക്കുകളിലെ വെള്ളം താഴേക്ക് ഒഴുകുമ്പോഴുണ്ടാകുന്ന ഈ മലവെള്ളപ്പാച്ചിലുകൾ പ്രദേശത്ത് Read More…
പാലക്കാടിൽ ഉയരും വ്യവസായ നഗരം: 1.5 ലക്ഷം കോടിയുടെ നിക്ഷേപം പ്രതീക്ഷിക്കുന്നു
കേരളത്തിന് കിട്ടുകയാണ് വലിയൊരു അവസരം! നിർമ്മല സീതാരാമന്റെ പദ്ധതിയിൽ പാലക്കാട് മിന്നും കേന്ദ്ര സർക്കാർ 12 സംസ്ഥാനങ്ങളിൽ വ്യാവസായിക പാർക്കുകൾ സ്ഥാപിക്കുന്നതിനുള്ള 25,000 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നൽകാൻ പോകുന്നു. ഈ പദ്ധതിയിൽ കേരളത്തിലെ പാലക്കാട് ജില്ലയ്ക്കാണ് പ്രധാന സ്ഥാനം. പാലക്കാട് ജില്ലയിൽ വ്യവസായ നഗരം സ്ഥാപിക്കുന്നതിനുള്ള അനുമതി ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പദ്ധതിയിലൂടെ 1.5 ലക്ഷം കോടി രൂപയുടെ നിക്ഷേപം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. ഈ പദ്ധതിയിലൂടെ പാലക്കാട് ഒരു വ്യവസായ നഗരമായി മാറും. Read More…
ഓണത്തിന് കുടുംബശ്രീയുടെ ചിപ്‌സും ശര്‍ക്കര വരട്ടിയും
‘ഫ്രഷ് ബൈറ്റ്‌സ്’ ചിപ്‌സ്, ശര്‍ക്കരവരട്ടി ബ്രാന്‍ഡ് മന്ത്രി എം.ബി രാജേഷ് പുറത്തിറക്കി ഇത്തവണ ഓണാഘോഷത്തിന് മാറ്റേകാന്‍ കുടുംബശ്രീയുടെ ബ്രാന്‍ഡഡ് ചിപ്‌സും ശര്‍ക്കര വരട്ടിയും. ‘ഫ്രഷ് ബൈറ്റ്‌സ്’ എന്ന പേരില്‍ ബ്രാന്‍ഡ് ചെയ്ത് കുടുംബശ്രീ പുറത്തിറക്കുന്ന ഉല്‍പ്പന്നങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനവും പ്രോഡക്ട് ലോഞ്ചും പുഴയ്ക്കല്‍ വെഡിങ് വില്ലേജില്‍ തദ്ദേശസ്വയംഭരണ- എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നിര്‍വഹിച്ചു. സംസ്ഥാനത്തുടനീളമുള്ള മുന്നൂറോളം യൂണിറ്റുകളില്‍ നിന്നായി 700 ഓളം കുടുംബശ്രീ സംരംഭകര്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമാകുന്നു. കോര്‍പ്പറേറ്റ് ബ്രാന്റുകളോട് കിടപിടിക്കുന്ന രീതിയിലാണ് കുടുംബശ്രീ Read More…
മുകേഷ് വിവാദം: സിപിഎമ്മിന് കടുത്ത പ്രതിസന്ധി; രാജിക്കായി മുറവിളി
മലയാള സിനിമയിലെ #MeToo യുടെ പുതിയ അധ്യായം മലയാള സിനിമയിലെ ലൈംഗിക ആരോപണങ്ങളിൽ പുതിയ ചൂടേറിയ വാർത്തകളുമായി മുകേഷ് വിവാദം വീണ്ടും സജീവമായിരിക്കുകയാണ്. ടെസ് ജോസഫിന് പിന്നാലെ നടി മിനു മുനീർ കൂടി മുകേഷിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചതോടെ സിപിഎമ്മിന് വലിയ പ്രതിസന്ധിയുണ്ടായി. മുകേഷ് അന്തസുണ്ടെങ്കിൽ രാജി വെക്കണമെന്ന ആവശ്യം ശക്തമായി ഉയർന്നുവരികയാണ്. സിപിഎമ്മിനും സിപിഐക്കും ഇടയിൽ വിയോജിപ്പ് മുകേഷിനെ പിന്തുണച്ച് സിപിഎം നിലപാട് സ്വീകരിച്ചപ്പോൾ സിപിഐ സംയമനം പാലിച്ചു. മുകേഷ് എംഎൽഎ സ്ഥാനത്ത് തുടരണമോ എന്നതിൽ Read More…
മാധ്യമ പ്രവർത്തകയോട് മോശമായി പ്രതികരിച്ച ധർമജൻ ബോൾഗാട്ടി മാപ്പ് പറയണം: കെ യു ഡബ്ള്യു ജെ.
ചാനൽ പ്രതികരണത്തിനിടയിൽ ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകയോട് മാന്യത വിട്ട് മോശമായി സംസാരിച്ച നടൻ ധർമജൻ ബോൾഗാട്ടിയുടെ നടപടിയെ ശക്തമായി അപലപിക്കുന്നു. ന്യൂസ് 18 കേരളം ചാനലിലെ മാധ്യമ പ്രവർത്തക അപർണ കുറുപ്പിനോടാണ് ലൈവ് ടെലിഫോൺ പ്രതികരണത്തിൽ ധർമജൻ മോശമായി പ്രതികരിച്ചത്. രാഷ്ട്രീയ പ്രവർത്തകൻ കൂടിയായ ധർമജൻ തെറ്റ് അംഗീകരിച്ച് പരസ്യമായി മാപ്പ് പറയണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി വിനീതയും ജനറൽ സെക്രട്ടറി ആർ കിരൺ ബാബുവും ആവശ്യപ്പെട്ടു.
ജലനിരപ്പ് ഉയരുന്നു; ഷോളയാർഡാമിൽ റെഡ് അലർട്ട്പ്രഖ്യാപിച്ചു
വൃഷ്ടി പ്രദേശങ്ങളിൽ മഴ കനത്തതോടെ കെ.എസ്.ഇ.ബി. ലിമിറ്റഡിന്റെ കീഴിലുള്ള ഷോളയാർ ഡാമിലെ ജലനിരപ്പ് ഉയരുന്നു. ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ് 2661 അടിയായതിനാൽ ഡാമിലെ അധികജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കുന്നതിനുള്ള പ്രരംഭ നടപടികളുടെ ഭാഗമായി ഷോളയർ ഡാമിൽ ഓറഞ്ച് അലേർട്ട് മാറി മൂന്നാംഘട്ട മുന്നറിയിപ്പായ റെഡ് അലേർട്ട് പ്രഖ്യാപിച്ചതായി അധികൃതർ അറിയിച്ചു.
യുവനടിയുടെ ആരോപണം വ്യാജം; ക്രിമിനൽ ഗൂഢാലോചനയെന്ന് സിദ്ധിഖ്
തനിക്കെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമാണെന്ന് ആരോപിച്ച് നടൻ സിദ്ധിഖ് പോലീസ് മേധാവിക്ക് പരാതി നൽകി. ഈ ആരോപണത്തിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്നും സിദ്ധിഖ് ആരോപിച്ചു. വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത ആരോപണങ്ങളാണ് നടി ഉന്നയിക്കുന്നതെന്നും 2018 ലെ ഒരു സംഭവത്തെ വളച്ചൊടിച്ച് ഇപ്പോൾ ലൈംഗികാരോപണം ഉന്നയിച്ചിരിക്കുന്നതെന്നും സിദ്ധിഖ് പറഞ്ഞു. താൻ ഒരിക്കലും നടിയെ ഉപദ്രവിച്ചിട്ടില്ലെന്നും അവരുമായി മോശം സംഭാഷണം നടത്തിയിട്ടില്ലെന്നും സിദ്ധിഖ് വ്യക്തമാക്കി. തനിക്കെതിരെ മാത്രമല്ല മറ്റു പതിനാല് പേർക്കെതിരേയും ഈ വ്യക്തി ഫേസ്ബുക്കിൽ ആരോപണം ഉന്നയിച്ചിട്ടുണ്ടെന്നും ഇതിന് Read More…











