ചാനൽ പ്രതികരണത്തിനിടയിൽ ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകയോട് മാന്യത വിട്ട് മോശമായി സംസാരിച്ച നടൻ ധർമജൻ ബോൾഗാട്ടിയുടെ നടപടിയെ ശക്തമായി അപലപിക്കുന്നു. ന്യൂസ് 18 കേരളം ചാനലിലെ മാധ്യമ പ്രവർത്തക അപർണ കുറുപ്പിനോടാണ് ലൈവ് ടെലിഫോൺ പ്രതികരണത്തിൽ ധർമജൻ മോശമായി പ്രതികരിച്ചത്. രാഷ്ട്രീയ പ്രവർത്തകൻ കൂടിയായ ധർമജൻ തെറ്റ് അംഗീകരിച്ച് പരസ്യമായി മാപ്പ് പറയണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി വിനീതയും ജനറൽ സെക്രട്ടറി ആർ കിരൺ ബാബുവും ആവശ്യപ്പെട്ടു.
Related Articles
പാലക്കാട് ഉപതെരഞ്ഞെടുപ്പ്: വോട്ടിംഗ് 70% കടന്നു
പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിൽ പോളിങ് സമയം കഴിഞ്ഞെങ്കിലും പല പോളിങ് ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട ക്യൂകൾ കാണപ്പെട്ടു. 70% വോട്ടിങ് രേഖപ്പെടുത്തി. 40.76% ബൂത്തുകളിലാണ് പോളിങ് കഴിഞ്ഞു. ആരംഭത്തിൽ മന്ദഗതിയോടെ നടന്ന പോളിങ്, ഉച്ചക്കു ശേഷമാണ് മെച്ചപ്പെട്ടത്. 184 ബൂത്തുകളിലായി 1,94,706 വോട്ടർമാരും 1,00,290 സ്ത്രീ വോട്ടർമാരും ഇതിനകം വോട്ട് നൽകി.
എയർ ഇന്ത്യയും വിസ്താരയും ലയിപ്പിച്ച് അന്താരാഷ്ട്ര നിലവാരത്തിലുള്ള എയർലൈൻ രൂപീകരിക്കുന്നു
കൊച്ചി: എയർ ഇന്ത്യ ഗ്രൂപ്പിന് കീഴിൽ പ്രവർത്തിക്കുന്ന എയർ ഇന്ത്യ എക്സ്പ്രസ് ലിമിറ്റഡും എഐഎക്സ് കണക്ട് പ്രൈവറ്റ് ലിമിറ്റഡും (മുൻ എയർ ഏഷ്യ ഇന്ത്യ) തമ്മിലുള്ള ലയനം വിജയകരമായി പൂർത്തിയായി. എയർ ഇന്ത്യ ഗ്രൂപ്പിന്റെ വിഹാൻ എഐ പദ്ധതിയുടെ ഭാഗമായി നാല് എയർലൈൻ ബ്രാൻഡുകളെ രണ്ടായി ലയിപ്പിക്കാനുള്ള നീക്കത്തിന്റെ ആദ്യകാലാവർത്തനമാണിത്. ഇത് അന്താരാഷ്ട്ര നിലവാരമുള്ള ഒരു എയർലൈൻ സ്ഥാപിക്കാനുള്ള പ്രധാന സംരംഭമാണെന്നും അടുത്തതായി എയർ ഇന്ത്യയും വിസ്താരയും ലയിപ്പിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. ഈ ലയനം എയർ ഇന്ത്യയുടെ Read More…
മതേതര വോട്ട്: കോൺഗ്രസും സിപിഎമ്മും നിലപാട് വ്യക്തമാക്കണം: കെ.സുരേന്ദ്രൻ
മതേതര വോട്ട് എന്താണെന്ന കാര്യത്തിൽ കോൺഗ്രസും സിപിഎമ്മും നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഒരു വിഭാഗത്തിൻ്റെ വോട്ട് മാത്രം മതേതരവും മറ്റുള്ളവരുടേത് വർഗീയവുമാകുന്നതെങ്ങനെയാണെന്നും പാലക്കാട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. സ്വന്തം പാർട്ടിക്ക് വോട്ട് ചെയ്തവരെയാണ് സിപിഎം വർഗീയവാദികളാക്കുന്നത്. കോടതിയിൽ പിപി ദിവ്യയ്ക്ക് വേണ്ടി സിപിഎം അവതരിപ്പിച്ച വാദങ്ങളെല്ലാം എഡിഎം നവീൻ ബാബുവിനെ അപകീർത്തിപ്പെടുത്തുന്നതാണ്. ഒരേസമയം ഇരയ്ക്കൊപ്പവും വേട്ടക്കാരനൊപ്പവും നിലകൊള്ളുകയാണ് സിപിഎം ചെയ്യുന്നത്. ദിവ്യയെ സർക്കാർ സംരക്ഷിക്കുകയാണ്. 50 കോടി രൂപ കൊടുത്ത് കേരളത്തിൽ Read More…