വയനാടുണ്ടായ പ്രകൃതിദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്ത് പ്രത്യേക കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിലേയ്ക്ക് പൊതുജനങ്ങൾക്ക് വിവരങ്ങൾ നൽകാം. സംസ്ഥാന പൊലീസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. ഫോൺ : 9497900402, 0471 2721566. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിന് ഉത്തരമേഖല ഐജിയും കണ്ണൂർ ഡിഐജിയും വയനാട് എത്തും. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ക്രമസമാധാനവിഭാഗം എഡിജിപിക്ക് സംസ്ഥാന പൊലീസ് മേധാവി നിർദ്ദേശം നൽകി. കേരള ആംഡ് പൊലീസ് നാല്, അഞ്ച് ബറ്റാലിയനുകൾ, മലബാർ സ്‌പെഷ്യൽ പൊലീസ് എന്നിവിടങ്ങളിൽ Read More…
India
ഉന്നതവിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാര വർദ്ധനവിന് സംസ്ഥാനത്ത് ഏഴ് മികവിന്റെ കേന്ദ്രങ്ങൾ ആരംഭിക്കും: മന്ത്രി ഡോ. ആർ ബിന്ദു
*വിദേശ വിദ്യാർഥികളെ ആകർഷിക്കാൻ ‘സ്റ്റഡി ഇൻ കേരള‘ പദ്ധതി നടപ്പാക്കും സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാര വർദ്ധനവിനും രാജ്യാന്തരസ്വഭാവത്തിലുള്ള അത്യാധുനിക ഗവേഷണം വികസിപ്പിക്കുന്നതിനും സംസ്ഥാനത്ത് ഏഴ് മികവിന്റെ കേന്ദ്രങ്ങൾ (സെന്റേഴ്സ് ഓഫ് എക്സലൻസ്) ആരംഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. വിദേശത്തുനിന്നുള്ള വിദ്യാർഥികൾക്ക് ആകർഷകമായ ഉന്നതവിദ്യാഭ്യാസ പഠനകേന്ദ്രമാക്കി കേരളത്തെ മാറ്റുന്നതിലെ പ്രധാന നടപടിയായി ‘സ്റ്റഡി ഇൻ കേരള’ പദ്ധതിയ്ക്ക് സംസ്ഥാനത്ത് തുടക്കം കുറിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസമേഖലയുടെ സമഗ്രപരിഷ്‌കരണത്തിന് ഉന്നതവിദ്യാഭ്യാസ പരിഷ്‌കരണ Read More…
വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പു വരുത്തണം: മുഖ്യമന്ത്രി
വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പു വരുത്താനാവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ, റിസോർട്ട്, ഹോംസ്റ്റേ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്തത യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ഹോംസ്റ്റേകൾ പ്രോത്സാഹിപ്പിക്കണം. എന്നാൽ കരുതലുകൾ സ്വീകരിക്കണം. എല്ലാ ഹോംസ്റ്റേകൾക്കും തദ്ദേശസ്വയംഭരണസ്ഥാപന ലൈസൻസും ജിഎസ്ടി രജിസ്‌ട്രേഷനും ഉറപ്പാക്കണം. ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ശുചിമുറികൾ വൃത്തിയായി സൂക്ഷിക്കണം. ക്ലീൻ ഡെസ്റ്റിനേഷൻ കാമ്പയിൻ വ്യാപിപ്പിക്കണം. വേസ്റ്റ് ബിന്നുകൾ ആവശ്യത്തിന് സ്ഥാപിക്കണം. അതത് സ്ഥലങ്ങളിലെ മാലിന്യ നീക്കത്തിന് ഹരിതകർമ്മസേനയെ ചുമതലപ്പെടുത്തിയെന്ന് ഉറപ്പാക്കണം. ബോട്ടുകളും Read More…
അമീബിക് മസ്തിഷ്‌കജ്വരം: ജർമനിയിൽ നിന്നെത്തിച്ച മരുന്ന് മന്ത്രി വീണാ ജോർജ് ഏറ്റുവാങ്ങി
അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് (മസ്തിഷ്‌കജ്വരം) ബാധിക്കുന്നവരുടെ ചികിത്സയ്ക്കായി ജർമനിയിൽ നിന്നുമെത്തിച്ച മരുന്ന് വിപിഎസ് ഹെൽത്ത് കെയർ ഗ്രൂപ്പിൽ നിന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് തിരുവനന്തപുരത്ത് ഏറ്റുവാങ്ങി. 3.19 ലക്ഷം രൂപ വിലമതിക്കുന്ന മരുന്നുകളാണ് എത്തിച്ചത്. മരുന്നെത്തിച്ച യുഎഇ ആസ്ഥാനമായ വിപിഎസ് ഹെൽത്ത് കെയറിന്റെ സ്ഥാപകനും ആരോഗ്യ സംരംഭകനുമായ ഡോ. ഷംഷീർ വയലിനും ടീമിനും മന്ത്രി നന്ദി അറിയിച്ചു. വളരെ അപൂർവമായി ബാധിക്കുന്ന രോഗമാണ് അമീബിക് മസ്തിഷ്‌ക ജ്വരം. സംസ്ഥാനത്തിന്റെ സമീപ ആരോഗ്യ ചരിത്രത്തിൽ എല്ലാ എൻസെഫലൈറ്റിസുകളിലും രോഗ കാരണം Read More…
പൊതുവിദ്യാഭ്യാസ വകുപ്പിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ മുഴുവൻ തീർപ്പാക്കും: മന്ത്രി വി.ശിവൻകുട്ടി
പൊതുവിദ്യാഭ്യാസ വകുപ്പിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ മുഴുവൻ തീർപ്പാക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി.പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ മേഖലാ തല അദാലത്ത് എറണാകുളം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ ഫയൽ അദാലത്തിന് തുടക്കം കുറിക്കുകയാണ്. കോടതിയുടെ പരിഗണനയിലുള്ള ഫയലുകൾ ഒഴികെയുള്ള മുഴുവൻ ഫയലുകളും തീർപ്പാക്കാനാണ് ശ്രമം. ഈ അദാലത്തിൽ പരിഹരിക്കാൻ കഴിയാത്ത ഫയലുകൾ തീർപ്പാക്കാൻ തിരുവനന്തപുരത്ത് സംസ്ഥാനതല അദാലത്തും സംഘടിപ്പിക്കും. ഒരു വർഷം മുതൽ പത്തു വർഷം വരെ ശമ്പളമില്ലാതെ ജോലി ചെയ്യുന്ന അധ്യാപകരുടേതടക്കം നിരവധി പ്രശ്നങ്ങളുണ്ട്. ഫയലുകൾ Read More…
ഗുരുവായൂർ ദേവസ്വത്തിൽ ഡ്രാഫ്റ്റ്സ്മാൻ അഭിമുഖം
ഗുരുവായൂർ ദേവസ്വത്തിലെ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് I (സിവിൽ) (കാറ്റഗറി നമ്പർ : 14/2022) തസ്തികയുടെ 2023 ഒക്ടോബർ 1 ന് നടന്ന ഒഎംആർ പരീക്ഷയുടെ അടിസ്ഥാനത്തിൽ തയാറാക്കിയ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള അർഹരായ ഉദ്യോഗാർഥികളുടെ അഭിമുഖം ആഗസ്റ്റ് 12, 13 തീയതികളിൽ തിരുവനന്തപുരത്തുള്ള കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ഓഫീസിൽ വച്ച് രാവിലെ 10.30 മുതലും ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് II (സിവിൽ) (കാറ്റഗറി നമ്പർ: 15/2022) തസ്തികയുടെ 2023 ഒക്ടോബർ 15 ന് നടന്ന ഒഎംആർ പരീക്ഷയുടെ അടിസ്ഥാനത്തിൽ തയാറാക്കിയ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള അർഹരായ Read More…
സർക്കാരിൻ്റെ നരേറ്റീവിന് പ്രതിപക്ഷം കുടപിടിക്കുന്നു: കെ.സുരേന്ദ്രൻ
കോഴിക്കോട്: കേന്ദ്ര ബഡ്ജറ്റുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെതിരായ സംസ്ഥാന സർക്കാരിൻ്റെ നരേറ്റീവിന് പ്രതിപക്ഷം കുടപിടിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. യുഡിഎഫിൻ്റെ ഏറ്റവും മണ്ടന്മാരായ നേതൃത്വമാണിതെന്നും കോഴിക്കോട് നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. എൽഡിഎഫിൻ്റെ ഏക തുരുപ്പ് ചീട്ട് കേന്ദ്ര അവഗണനയാണ്. അതിന് വളം വെച്ച് കൊടുക്കുന്ന പ്രതിപക്ഷമാണ് ഇവിടെയുള്ളത്. വിഡി സതീശൻ്റെ തലയിൽ കളിമണ്ണാണ്. ലോക്സഭ തിരഞ്ഞെടുപ്പിലെ തിരിച്ചടിയിൽ നിന്നും തിരിച്ചുവരാൻ പിണറായി വിജയനുള്ള കച്ചിതുരുമ്പാണ് കേന്ദ്ര അവഗണനയെന്ന വാദം. ബീഹാറിലെ കോൺഗ്രസ് നേതാക്കൻമാർക്കുള്ള വിവേചനബുദ്ധി കേരളത്തിലെ Read More…
ക്യാംപസ് ഇൻഡസ്ട്രിയൽ പാർക്കുകൾ ഉന്നതവിദ്യാഭ്യാസ, വ്യവസായ മേഖലകളിൽ ചരിത്രം സൃഷ്ടിക്കും: മന്ത്രി പി രാജീവ്
* ക്യാംപസ് ഇൻഡസ്ട്രിയൽ പാർക്ക് പദ്ധതിക്ക് തുടക്കമായി ക്യാംപസുകളുടെ അക്കാദമികവും നിപുണതയുമാർന്ന വിഭവ ശേഷി ഉപയോഗിച്ച് നിലവിൽ വരുന്ന ക്യാംപസ് ഇൻഡസ്ട്രിയൽ പാർക്കുകൾ ചരിത്രം സൃഷ്ടിക്കുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. തിരുവനന്തപുരത്ത് ക്യാംപസ് ഇൻഡസ്ട്രിയൽ പാർക്ക് പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയാരുന്നു മന്ത്രി. അക്കാദമിക ലോകവും തൊഴിൽ മേഖലയും തമ്മിലുള്ള അന്തരം കുറക്കേണ്ടതുണ്ട്. പ്രൊഫഷണൽ കോളേജുകളെപ്പോലെ ആർട്‌സ് ആൻഡ് സയൻസ് കോളജുകൾക്കും നവീന ആശയങ്ങൾ സാക്ഷാത്ക്കരിക്കാവുന്നതാണ് വിദ്യാർഥികൾക്കിടയിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും വ്യവസായ അക്കാദമിക സഹകരണം ശക്തിപ്പെടുത്തുന്നതിനുമാണ് Read More…
ആധാരമെഴുത്തുകാർക്ക് തൊഴിൽ നഷ്ടപ്പെടില്ല: മന്ത്രി രാമചന്ദ്രൻ കടന്നപ്പളളി
രജിസ്ട്രേഷൻ വകുപ്പ് നടത്തുന്ന പരിഷ്‌കാരങ്ങളെത്തുടർന്ന് ആധാരം എഴുത്തുകാർക്ക് തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാവില്ലെന്നും സാധ്യതകളുടെ പുതിയ വാതായനങ്ങൾ തുറക്കുമെന്നും രജിസ്ട്രേഷൻ, പുരാരേഖ, പുരാവസ്തു മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പളളി പറഞ്ഞു. സെക്രട്ടേറിയറ്റ് സൗത്ത് കോൺഫറൻസ് ഹാളിൽ ആധാരം എഴുത്തുകാരുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. എന്റെ ഭൂമി പോർട്ടൽ പരിചയപ്പെടുത്തൽ, ആധാരം രജിസ്ട്രേഷനുമായി ബന്ധപ്പെട്ട പരിഷ്‌കരണങ്ങളുടെയും ഏകീകൃത ആധാരഭാഷയുടെയും ആവശ്യകത ബോധ്യപ്പെടുത്തുക, ആധാരം എഴുത്തുകാരുടെ പ്രശ്നങ്ങൾ കേൾക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ നടന്ന ചർച്ചയിൽ സംസ്ഥാനത്തിന്റെ വലിയ വരുമാനസ്രോതസ്സാണ് വകുപ്പെന്നും രജിസ്ട്രേഷൻ Read More…
കര്‍ണാടക സര്‍ക്കാരിന്റെ നീക്കം ഭരണഘടനാവിരുദ്ധം: മനുഷ്യാവകാശങ്ങള്‍ക്ക് പുല്ലുവില: വി.മുരളീധരന്‍
തിരുവനന്തപുരം: തൊഴില്‍ മേഖലയില്‍ കര്‍ണാടക സ്വദേശികള്‍ക്ക് സംവരണം ഉറപ്പാക്കുന്ന ഇന്‍ഡി സഖ്യ സര്‍ക്കാരിന്റെ നീക്കം ഭരണഘടനാവിരുദ്ധമെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍. കര്‍ണാടക സര്‍ക്കാരിന്റെ അലംഭാവത്തിനെതിരെ എന്‍ഡിഎ സംഘടിപ്പിച്ച ധര്‍ണ്ണയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്വകാര്യമേഖലകളിലും പൊതുമേഖലകളിലും കന്നഡികര്‍ക്ക് സംവരണമെന്ന തീരുമാനം ഉള്‍ക്കൊള്ളാനാകില്ല. ഏതൊരു പൗരനും ഈ രാജ്യത്ത് എവിടേയും തൊഴില്‍ ചെയ്യാന്‍ ഭരണഘടന അവകാശം തരുന്നുണ്ട്. ഭരണഘടാവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ തീരുമാനം ജനം തള്ളും. നരേന്ദ്രമോദിയെ ഭരണഘടന പഠിപ്പിക്കാന്‍ ഇറങ്ങുന്നവരാണ് ഇത് ചെയ്യുന്നതെന്നും വി.മുരളീധരന്‍ പരിഹസിച്ചു. കാണാതായ ഡ്രൈവര്‍ Read More…











