Kerala News

തൃതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സ്വാധീന മേഖലകളിൽ സ്ഥാനാർഥികളെ ഇറക്കുമെന്ന് ജനതാദൾ (യുണൈറ്റഡ്) — സംസ്ഥാന കമ്മിറ്റി യോഗത്തിൽ തീരുമാനം

തൃതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ജനതാദൾ (യുണൈറ്റഡ്) ന് സ്വാധീനമുള്ള മേഖലയിലെല്ലാം സ്‌ഥാനാർഥികളെ നിറുത്തുവാൻ സംസ്‌ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു.എസ് ഐ ആർ നടപ്പാക്കുന്നതിനെക്കുറിച്ചുള്ള ജ നങ്ങളുടെ സംശയങ്ങൾ മാറ്റികൊടുക്കാൻ ബി എൽ ഒ മാർക്ക് വേണ്ട നിർദേശം കൊടുക്കാൻ ഇലക്ഷൻ കമ്മീഷൻ തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു. തൃശ്ശൂർ ജെബിസി ഹാളിൽ ചേർന്ന സംസ്‌ഥാന കമ്മിറ്റി യോഗത്തിൽ സംസ്ഥാന പ്രസിഡന്റ്റ് സുധീർ. ജി. കൊല്ലാറ അദ്ധ്യക്ഷത വഹിച്ചു. സംസ്‌ഥാന ഭാരവാഹി കളായ ഷണ്മുഖദാസ്, ജഗൻബോസ്, ദിലീപ്‌കുമാർ, പുഷ്പ്പൻമാസ്‌റ്റർ, ശ്രുതി എം യു, ബാബുകേസവ്, ജോസഫ്‌പറയങ്ങാട്ടിൽ, ശശികാരയിൽ, മുഹമ്മദ്റാഫി, ഹരിനായർ, വിനോദ് ബാഹുലേയൻ, ഷെരീഫ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *