കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ₹3,000-ത്തിലധികം വർധിച്ചതിന് പിന്നാലെ ഇന്ന് വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. പവന് ₹160 കുറഞ്ഞതോടെ നിലവിൽ ഒരു പവൻ സ്വർണത്തിന്റെ വില ₹1,18,560 ആയി. ഗ്രാമിന് ₹20 കുറഞ്ഞ് ₹14,820-ലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം മാത്രം പവന് ₹1,120 ഉയർന്നതോടെയാണ് വില വീണ്ടും ₹1,18,000-ന്റെ മുകളിലെത്തിയത്.
ഈ മാസത്തിന്റെ തുടക്കത്തിൽ പവൻ വില ₹1,17,760 ആയിരുന്നു. മാസത്തിലെ ഏറ്റവും താഴ്ന്ന നിരക്ക് ₹1,07,920 (രണ്ടാം തീയതി) ആയിരുന്നു. അതേസമയം, ജനുവരി 29-ന് രേഖപ്പെടുത്തിയ ₹1,31,160 ആണ് ഇതുവരെയുള്ള റെക്കോർഡ് ഉയരം. ഡിസംബർ 23-ന് ആദ്യമായി പവൻ വില ഒരു ലക്ഷം രൂപ കടന്നിരുന്നു. ആഗോള വിപണിയിലെ മാറ്റങ്ങളാണ് സംസ്ഥാനത്തെ സ്വർണവിലയിൽ പ്രതിഫലിക്കുന്നതെന്ന് വിപണിവൃത്തങ്ങൾ വിലയിരുത്തുന്നു.





