Court Kerala News

പട്ടികജാതി യുവതിയെ വീട്ടുമുറ്റത്തേക്ക് അതിക്രമിച്ച് കയറി കല്ലെറിഞ്ഞ് പരിക്കേല്‍പ്പിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത കേസ്

പ്രതിയ്ക്ക് 6 വര്‍ഷവും 3 മാസവും തടവും 25500 രൂപ പിഴയും ശിക്ഷ

പട്ടികജാതിയില്‍പെട്ട സ്ത്രീയോട് അപമര്യാദയായി പെരുമാറുകയും വീട്ടുമുറ്റത്തേക്ക് അതിക്രമിച്ച് കയറി കല്ലെടുത്തെറിഞ്ഞ് പരിക്കേല്‍പ്പിക്കുകയും ചെയ്ത പ്രതിയെ വിവിധ വകുപ്പുകളിലായി 6 വര്‍ഷവും 3 മാസവും തടവിനും 25500 രൂപ പിഴ അടയ്ക്കുന്നതിനും തൃശൂര്‍ SC/ST കേസുകള്‍ക്കുള്ള പ്രത്യേക കോടതി ശിക്ഷ വിധിച്ചു.

കോടശ്ശേരി ചന്ദനക്കുന്ന് ദേശത്ത് തെക്കന്‍ വീട്ടില്‍ 50 വയസ്സുള്ള ബിജു എന്നയാളേയാണ് വിവിധ വകുപ്പുകളിലായി 6 വര്‍ഷവും 3 മാസവും തടവിനും 25500 രൂപ വീതം പിഴ അടയ്ക്കുന്നതിനും SC/ST സ്പെഷ്യല്‍ കോടതി ജഡ്ജ് K. കമനീസ് ശിക്ഷ വിധിച്ചിരിക്കുന്നത്. പിഴ അടച്ചില്ലെങ്കില്‍ 5 മാസവും 15 ദിവസവും അധിക തടവും അനുഭവിക്കേണ്ടി വരും. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്നും വിധിന്യായത്തില്‍ പറഞ്ഞു. പിഴ അടയ്ക്കുന്ന പക്ഷം, പ്രസ്തുത തുക ഇതിലെ പരാതിക്കാരിയ്ക്ക് നല്‍കുവാനും വിധിയില്‍ പ്രസ്താവിച്ചിട്ടുണ്ട്. കേസിലെ തെളിവിലേക്കായി പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്ന് 11 സാക്ഷികളെ വിസ്തരിക്കുകയും 11 രേഖകള്‍ ഹാജരാക്കുകയും ചെയ്തു.

2021 ല്‍ വെള്ളിക്കുളങ്ങര പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍, ചാലക്കുടി DYSP ആയിരുന്ന C.R സന്തോഷ് പ്രാഥമികാന്വേഷണം നടത്തുകയും DYSP ജിജിമോന്‍ K.M അന്വേഷണം പൂര്‍ത്തിയാക്കി പ്രതിയ്ക്കെതിരെ ബഹു.കോടതിയില്‍ കുറ്റപത്രം സമര്ഴപ്പിക്കുകയും ചെയ്തു. അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ സിജിത്ത്. E.S പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു, കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കൃഷ്ണന്‍.A.K ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *