Business Kerala News

സ്വർണവില കുത്തനെ ഇടിഞ്ഞു; പവന് 720 രൂപ കുറഞ്ഞ് വില വീണ്ടും 1.20 ലക്ഷം താഴെ

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വലിയ ഇടിവ് രേഖപ്പെടുത്തി. ഇന്ന് പവന് 720 രൂപ കുറഞ്ഞതോടെ സ്വർണവില വീണ്ടും 1,20,000 രൂപയ്ക്ക് താഴെയെത്തി. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,19,920 രൂപയായി. ഗ്രാമിന് 90 രൂപ കുറഞ്ഞ് 14,990 രൂപയാണ് നിലവിലെ വില. കഴിഞ്ഞ ദിവസങ്ങളിൽ വൻ കുതിപ്പ് നടത്തിയ സ്വർണവിലയിൽ ഇപ്പോൾ തുടർച്ചയായ ഇടിവാണ് കാണുന്നത്.

നാലുദിവസത്തിനിടെ മാത്രം പവന് ഏകദേശം 7,000 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇന്നലെ മാത്രം പവന് 2,280 രൂപയാണ് കുറഞ്ഞത്. പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങളെ തുടർന്ന് മുമ്പ് സ്വർണവില കുത്തനെ ഉയർന്നിരുന്നു. സുരക്ഷിത നിക്ഷേപമായി വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ സ്വർണം വാങ്ങുന്നത് പോലുള്ള ഘടകങ്ങളും വിലയിൽ സ്വാധീനം ചെലുത്തുന്നുണ്ട്. സംസ്ഥാനത്ത് ജനുവരി 29-ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് ഇതുവരെ ഉണ്ടായ ഏറ്റവും ഉയർന്ന സ്വർണവില. അതേസമയം, ഡിസംബർ 23-നാണ് പവൻ വില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്.

Leave a Reply

Your email address will not be published. Required fields are marked *