Entertainment India News

ആശാ ഭോസ്ലെയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ഉപരാഷ്ട്രപതി

ന്യൂ ഡൽഹി: പ്രശസ്ത പിന്നണി ഗായിക ആശ ഭോസ്ലേയുടെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തി ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ.

അവരുടെ കുടുംബാംഗങ്ങൾക്കും ആരാധകർക്കും സംഗീതാസ്വാദകർക്കും ഉപരാഷ്ട്രപതി അനുശോചനം അറിയിച്ചു. ആശാ ഭോസ്ലെയുടെ വൈവിധ്യമാർന്ന ശബ്ദശൈലി വിവിധ സംഗീതശാഖകളിൽ മികവ് പുലർത്തിയിരുന്നുവെന്നും ഗസലുകളും ഭജനകളും ഉൾപ്പെടെ നിരവധി ഗാനങ്ങളിൽ അവർക്കുള്ള സംഭാവന ഇന്ത്യൻ സംഗീതത്തിൽ വേറിട്ടൊരു സ്ഥാനം നേടി കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അവരുടെ കാലാതീതമായ ശബ്ദവും സംഗീത പൈതൃകവും ഭാവി തലമുറകളെ പ്രചോദിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആശാ ഭോസ്ലെയുടെ നിര്യാണം ഇന്ത്യൻ സംഗീതരംഗത്തിന് വലിയ നഷ്ടമാണെന്നും രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അനുശോചനങ്ങൾ ഒഴുകിയെത്തുകയാണെന്നും അദ്ദേഹം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *