യുഎസും ഇസ്രയേലും നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെ ഇറാൻ തങ്ങളുടെ സൈനിക ശേഷി പ്രതീക്ഷിച്ചതിലും വേഗത്തിൽ പുനർനിർമിക്കുകയാണെന്ന് അമേരിക്കൻ രഹസ്യാന്വേഷണ റിപ്പോർട്ടുകൾ. ഡ്രോൺ നിർമ്മാണം ഉൾപ്പെടെയുള്ള പ്രതിരോധ സംവിധാനങ്ങൾ ഇറാൻ വീണ്ടും സജീവമാക്കിയതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഏപ്രിലിൽ ആരംഭിച്ച ആറാഴ്ച നീണ്ട വെടിനിർത്തൽ കാലയളവിൽ ഇറാൻ സൈനിക വ്യവസായ അടിസ്ഥാന സൗകര്യങ്ങൾ പുനഃസ്ഥാപിക്കുന്നതിൽ വലിയ പുരോഗതി കൈവരിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ചില അമേരിക്കൻ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ആക്രമണങ്ങൾക്ക് മുൻപുണ്ടായിരുന്ന സൈനിക ശേഷിയുടെ വലിയൊരു ഭാഗം ആറുമാസത്തിനുള്ളിൽ തന്നെ ഇറാൻ വീണ്ടെടുക്കാനിടയുണ്ടെന്നാണ് വിലയിരുത്തൽ.





