Education India News Politics

‘കോക്രോച്ച് ജനത പാർട്ടി’യുടെ എക്‌സ് അക്കൗണ്ട് പൂട്ടിച്ചു; പിന്നാലെ പുതിയ അക്കൗണ്ടുമായി സ്ഥാപകൻ

സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയ ആക്ഷേപഹാസ്യ ഡിജിറ്റൽ കൂട്ടായ്മയായ കോക്ക്റോച്ച് ജനത പാർട്ടിയുടെ എക്‌സ് അക്കൗണ്ട് ഇന്ത്യയിൽ പൂട്ടിച്ചു.

ഇതിന് പിന്നാലെ സ്ഥാപകനായ അഭിജിത് ദിപ്കേ “കോക്ക്റോച്ച് ഈസ് ബാക്ക്” എന്ന പേരിൽ പുതിയ എക്‌സ് അക്കൗണ്ട് ആരംഭിച്ചു. “പാറ്റകൾക്ക് മരണമില്ല” എന്നതാണ് പുതിയ അക്കൗണ്ടിൻ്റെ ടാഗ് ലൈൻ.

അക്കൗണ്ട് ഹാക്ക് ചെയ്യാനുള്ള ശ്രമങ്ങൾ കഴിഞ്ഞ ദിവസം ഉണ്ടായിരുന്നുവെന്നും അക്കൗണ്ട് തടയപ്പെടുമെന്നത് പ്രതീക്ഷിച്ചിരുന്ന കാര്യമാണെന്നും അഭിജീത് ദിപ്കെ പ്രതികരിച്ചു. സർക്കാർ എടുത്ത നടപടി “സ്വയം ഗോൾ” ആണെന്നും അദ്ദേഹം വിമർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *