18ാം നൂറ്റാണ്ടിലെ ഇതിഹാസം എം. പി. ശ്രീമതി ബാൻസുരി സ്വരാജ് സർവശ്രേഷ്ഠമായ ഭാരതീയ സംസ്കൃതിയും ചരിത്രവും എത്രമാത്രം ശക്തമായിരുന്നു എന്നും, നാരീശക്തിയുടെ മഹത്വപൂർണമായ ആവിഷ്ക്കാരം അതിന്റെ സവിശേഷതയായിരുന്നു എന്നും തെളിയിക്കുന്നതാണ് റാണി അഹല്യാബായ് ഹോൾക്കറുടെ ചരിത്രം എന്ന് എം. പി. ശ്രീമതി ബാൻസുരി സ്വരാജ് പരുപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. സാമ്രാജ്യത്വത്തിനെതിരെ പോരാടിയ, ആദ്ധ്യാത്മിക നവോത്ഥാന മുന്നേറ്റത്തിന് നേതൃത്വം നൽകിയ മറാഠയിലെ റാണി അഹല്യാബായ് ഹോൾക്കറുടെ മൂന്നാം ജന്മശാതബ്ദി ആഘോഷത്തിന്റെ ഭാഗമായി. ബിജെപി രാജ്യ വ്യാപകമായി വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നു. ഇതോടനുബന്ധിച്ച്, ബിജെപി തൃശൂർ സിറ്റി ജില്ലാ ആസ്ഥാനത്ത് വച്ച് നടക്കുന്ന സംസ്ഥാന ശിൽപശാല ആദരണീയയായ എം. പി. ശ്രീമതി ബാൻസുരി സ്വരാജ് ഉദ്ഘാടനം ചെയ്തു മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റ് ശ്രീമതി അഡ്വ നിവേദിത സുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ചു, ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് ശ്രീമതി ശോഭ സുരേന്ദ്രൻ, മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീമതി നവ്യ ഹരിദാസ്, മഹിളാ മോർച്ച സംസ്ഥാന സെക്രട്ടറി ശ്രീമതി സ്മിത മേനോൻ, ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ശ്രീ ജസ്റ്റിൻ ജേക്കബ്, ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ, ബി ഗോപാലകൃഷ്ണൻ, ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് വി ടി രമ, മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീമതി സിനി മനോജ് കർഷക മോർച്ച സംസ്ഥാന പ്രസിഡണ്ട് ഷാജി രാഘവൻ എന്നിവർ പ്രസംഗിച്ചു, ബിജെപി സിറ്റി ജില്ലാ വൈസ് പ്രസിഡണ്ട് ഡോ. വി ആതിര, സിറ്റി ജില്ലാ വൈസ് പ്രസിഡന്റ് സുധീഷ് മേനോത്ത് പറമ്പിൽ,ജില്ലാ വൈസ് പ്രസിഡന്റ് പൂർണിമ സുരേഷ്
ജില്ലാ ട്രഷറർ വിജയൻ മേപ്രത്ത് എന്നിവർ നേതൃത്വം നൽകി.





