Kerala News

കേരള ഹിസ്റ്ററി കോൺഗ്രസ്‌ സുവർണ ജൂബിലി സമ്മേളനം വെള്ളിയാഴ്ച

കേരള ഹിസ്റ്ററി കോൺഗ്രസ്‌ സുവർണ ജൂബിലി സമാപന ആഘോഷങ്ങൾ മെയ്‌ 16 വെള്ളിയാഴ്ച തൃശൂർ സെന്റ് തോമസ് കോളേജിൽവെച്ച് വിപുലമായ പരിപാടികളോടെ ആഘോഷിക്കും. രാവിലെ 9.45 ന് നടക്കുന്ന സമ്മേളനം ജസ്റ്റിസ് സിറിയക്ക് ജോസഫ് ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ്‌ ഡോ കുര്യാസ് കുമ്പളക്കുഴി അധ്യക്ഷത വഹിക്കും.
മാർ ഔഗിൻ കുരിയാക്കോസ് മുഖ്യ പ്രഭാഷണവും ഉപഹാര സമർപ്പണവും നടത്തും.. സ്ഥാപക അംഗങ്ങളായ മാർ അപ്രേം, ടോം ജോസ്, ഡോ ജോർജ് മേനാച്ചേരി, എന്നിവരെ അനുമോദിക്കും.

11 മണിക്ക് നടക്കുന്ന ചരിത്ര സെമിനാർ ഡോ മൈക്കിൾ തരകൻ ഉദ്ഘാടനം ചെയ്യും. ഡോ ചാൾസ് ഡയസ് മോഡറേറ്റർ ആയിരിക്കും. ഡോ പി വി കൃഷ്ണൻ നായർ, ഡോ ഡെമിൻ തറയിൽ, പോൾ മണലിൽ, പ്രബന്ധങ്ങൾ അവതരിപ്പിക്കും.

12.15 ന് മൺമറഞ്ഞ ചരിത്രകാരൻമാരുടെ അനുസ്മരണത്തിൽ എം ഒ ജോസഫ് നെടുംകുന്നം, ഷെവലിയർ വി സി ജോർജ്, ഡോ ജെ തച്ചിൽ, ദളിത് ബന്ധു എൻ കെ ജോസ്, ആചാര്യ നിത്യാനന്ദ, ഫാ ജോസഫ് വടക്കൻ, പി തോമസ്, വേലായുധൻ പണിക്കശ്ശേരി, ജോർജ് അംബുക്കൻ, ജോസ് ചിറ്റിലപ്പിള്ളി, എ കെ എ റഹ്മാൻ എന്നിവരെയും അനുസ്മരിക്കും. ഡെപ്യൂട്ടി മേയർ എം എൽ റോസി അധ്യക്ഷത വഹിക്കും.

1.15 ന് നടക്കുന്ന ചരിത്ര പൈതൃക സംരക്ഷകരെ ആദരിക്കുന്ന ചടങ്ങിൽ ചരിത്ര സംരക്ഷകരായ ടി ആർ ശങ്കുണ്ണി, ഫാ ജോഷി മുട്ടിക്കൽ, അഡ്വ ഇ രാജൻ, തോമസ് പാവറട്ടി, പുറത്തൂർ ശ്രീധരൻ, ജോൺ ജോഫി, പോൾ പൊറത്തൂർ, സി എ കൃഷ്ണൻ, അഡ്വ കെ ജെ റാഫി, രാജൻ എലവത്തൂർ, സൈമൺ വേലുക്കാരൻ, ജോസഫ് വർഗ്ഗീസ്, വിൻസെന്റ് ചിറമൽ, ഡേവിസ് കണ്ണമ്പുഴ, കെ പി ആന്റണി, വിൻസെന്റ് പുത്തൂർ, പേളി ജോസ്, ജോസഫ് പൂമല എന്നിവരെ ആദരിക്കും. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അധ്യക്ഷത വഹിക്കുന്ന യോഗം പി ബാലചന്ദ്രൻ എം എൽ എ, ഉദ്ഘാടനം ചെയ്യും. അഡ്വ തോമസ് ഉണ്ണിയാടൻ, ഡോ പോൾ പൂവത്തിങ്കൽ, ഡേവിസ് കണ്ണനായ്ക്കൽ, പ്രസംഗിക്കും.

2.30 ന് നടക്കുന്ന ജൂബിലി സമാപന സമ്മേളനം മാർ ബോസ്കോ പുത്തൂർ ഉദ്ഘാടനം ചെയ്യും. മേയർ എം കെ വര്ഗീസ് അധ്യക്ഷത വഹിക്കും. ആർ കെ ബിജുരാജ്, വിനായക് നിർമ്മൽ, ഡോ ദേവസി പന്തല്ലുകാരൻ, ഡോ ഫ്രാൻസിസ് ആലപ്പാട്ട്, ഡോ ജോസഫ് ആന്റണി, വി എം രാധാകൃഷ്ണൻ, ജോർജ് ആലപ്പാട്ട് എന്നിവർക്ക് അവാർഡ് നൽകും. ഡോ മാർട്ടിൻ കൊളമ്പ്രത്ത്, സിന്ധു ചാക്കോള, റെജി ജോയ്, ഷീബ ബാബു, നിമ്മി റപ്പായി, ബേബി മൂക്കൻ എന്നിവർ പ്രസംഗിക്കും.

Leave a Reply

Your email address will not be published. Required fields are marked *