ശരത്ചന്ദ്രലാലിന്റെ 108 ശ്ലോകങ്ങളുടെ സമാഹാരമായ ശ്ലോകമാല സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രകാശിപ്പിച്ചു. ചിന്ത പബ്ലിഷേഴ്സ് ജനറൽ മാനേജർ ഗോപി നാരായണൻ പുസ്തകത്തിന്റെ ആദ്യ കോപ്പി ഏറ്റുവാങ്ങി. കെ എസ് രഞ്ജിത്, രാധാകൃഷ്ണൻ ചെറുവല്ലി, സുദർശൻ കാർത്തികപറമ്പിൽ, എം വേണുകുമാർ, ബിയോണ്ട് ശ്രീകുമാർ തുടങ്ങിയവർ സംബന്ധിച്ചു. സദ്ഭാവന ട്രസ്റ്റ് ആണ് പ്രസാധകർ. ഓരോ ശ്ലോകത്തിന്റെയും വൃത്തവും ലക്ഷണവും കൊടുത്തിട്ടുള്ളത് ഗ്രന്ഥത്തിന്റെ പ്രത്യേകതയാണ്. അക്ഷരശ്ലോകത്തിൽ പങ്കെടുക്കുന്നവർക്ക് ഏറെ പ്രയോജനപ്രദമാണ് ഈ പുസ്തകം.





