
സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഇന്ന് ഗ്രാമിന് ₹145 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്.
22 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 14,450 രൂപ വിലയായി. എട്ട് ഗ്രാമിന് 1,15,600 രൂപയാണ് വില.
18 കാരറ്റ് സ്വർണം ഗ്രാമിന് 11,940 രൂപയും എട്ട് ഗ്രാമിന് 95,520 രൂപയുമാണ് ഇന്നത്തെ വില.
വെള്ളിയുടെ വിലയും നേരിയ തോതിൽ വർധിച്ചിട്ടുണ്ട്. ഒരു ഗ്രാം വെള്ളിക്ക് ₹280യും എട്ട് ഗ്രാമിന് ₹2,240യുമാണ് നിലവിലെ നിരക്ക്.
അന്താരാഷ്ട്ര വിപണിയിലെ വിലമാറ്റങ്ങളും നിക്ഷേപകരുടെ വർധിച്ച ആവശ്യവുമാണ് സ്വർണവില ഉയരാൻ കാരണമായതെന്ന് വിപണി നിരീക്ഷകർ വിലയിരുത്തുന്നു




