
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തി. 22 കാരറ്റ് (916 ഹാൾമാർക്ക്) സ്വർണത്തിvd ഗ്രാമിന് ₹95 രൂപയാണ് കുറഞ്ഞത്.
ഇന്നത്തെ വിപണി നിരക്കുപ്രകാരം ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ₹13,905 രൂപയും ഒരു പവന്‍ (8 ഗ്രാം) ₹1,11,240 രൂപയുമാണ് വില.
18 കാരറ്റ് സ്വർണത്തിൻ്റെ വില ഗ്രാമിന് ₹11,485 രൂപയും പവന് ₹91,880 രൂപയുമാണ്.
അതേസമയം വെള്ളിയുടെ വില ഗ്രാമിന് ₹260 രൂപയും 8 ഗ്രാമിന് ₹2,080 രൂപയുമായി തുടരുന്നു.
അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഡോളർ-രൂപ വിനിമയ നിരക്കിലുണ്ടാകുന്ന മാറ്റങ്ങളുമാണ് ആഭ്യന്തര സ്വർണവിലയെ പ്രധാനമായും സ്വാധീനിക്കുന്നതെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. വരാനിരിക്കുന്ന വിവാഹ-ഉത്സവ സീസണിനെ മുന്നിൽക്കണ്ട് ഉപഭോക്താക്കളും നിക്ഷേപകരും വിപണിയിലെ വിലമാറ്റങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.




