Kerala

അന്താരാഷ്ട്ര ആർത്തവ ശുചിത്വ ദിനത്തിനോടനുബന്ധിച്ച് ശുചിത്വ ബോധവത്കരണവും, സൗജന്യ മെൻസ്ട്രൽ കപ്പ് വിതരണവും നടത്തി കരുണം കൂട്ടായ്മ.

മുൻ മുഖ്യമന്ത്രി ലീഡർ കെ. കരുണാകരൻ്റെ സ്മരണാർത്ഥം രൂപം കൊണ്ട കരുണം കൂട്ടായ്മയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര ആർത്തവ ശുചിത്വ ദിനത്തോടനുബന്ധിച്ച് ഒല്ലൂക്കര സേവാ ഗ്രാമത്തിൽ വെച്ച് ഇതൾ എന്ന പേരിൽ ശുചിത്വ ബോധവത്കരണ ക്യാമ്പും, സൗജന്യ മെൻസ്ട്രൽ കപ്പ് വിതരണവും നടത്തി.

പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ.നിജി ജസ്റ്റിൻ ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ച് ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. കരുണം കൂട്ടായ്മ ചെയർമാൻ ജെൻസൻ ജോസ് കാക്കശ്ശേരി അദ്ധ്യക്ഷത വഹിച്ചു. തൃശൂർ കോർപ്പറേഷൻ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൻ ശ്യാമള മുരളീധരൻ മുഖ്യതിഥിയായി. ഗായിക റിയ ബിന്നു, ശശി നെട്ടിശ്ശേരി, ബിന്നു ഡയസ്, ഉഷ ഡേവിസ്, മേരി ജോസ്, സ്മിത ബിജു എന്നിവർ സംസാരിച്ചു. ക്യാമ്പിൽ പങ്കെടുത്തവർക്ക് സൗജന്യമായി മെൻസ്ട്രൽ കപ്പ് വിതരണം ചെയ്ത് സാനിറ്ററി നാപ്കിൻ ഫ്രീ സോൺ ആക്കുവാനുള്ള ആരംഭവും കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *