India International Kerala News Politics Sports

ഏഷ്യൻ ഗെയിംസിനായി 492 താരങ്ങൾക്ക് കായിക മന്ത്രാലയത്തിൻ്റെ അനുമതി; അത്‌ലറ്റിക്‌സിൽ 73 പേർ

ന്യൂഡൽഹി: ജപ്പാനിൽ അടുത്ത മാസം ആരംഭിക്കുന്ന ഏഷ്യൻ ഗെയിംസിനായി 492 അംഗ ഇന്ത്യൻ കായികതാര സംഘത്തിന് കേന്ദ്ര കായിക മന്ത്രാലയം അനുമതി നൽകി. അത്‌ലറ്റിക്‌സ് വിഭാഗത്തിൽ നിന്നാണ് ഏറ്റവും കൂടുതൽ താരങ്ങൾ ഉൾപ്പെട്ടിരിക്കുന്നത്. 73 പേരാണ് അത്ലറ്റിക്സിൽ നിന്ന് തെരഞ്ഞെടുത്തിരിക്കുന്നത്.

അനുമതി ലഭിച്ച സംഘത്തിൽ 265 പുരുഷ താരങ്ങളും 227 വനിതാ താരങ്ങളും ഉൾപ്പെടുന്നു. വിവിധ കായിക ഇനങ്ങളിൽ നിന്നുള്ള താരങ്ങളാണ് സംഘത്തിലുള്ളത്.

സെപ്റ്റംബർ 19 മുതൽ ഒക്ടോബർ 4 വരെ ഐച്ചി-നഗോയയിലാണ് ഇത്തവണത്തെ ഏഷ്യൻ ഗെയിംസ് നടക്കുന്നത്.

ഇന്ത്യൻ സംഘത്തോടൊപ്പം ജപ്പാനിലേക്ക് പോകുന്ന സപ്പോർട്ട് സ്റ്റാഫുകളുടെ പട്ടിക മന്ത്രാലയം ഇതുവരെ പുറത്തുവിട്ടിട്ടില്ല.

കഴിഞ്ഞ ഏഷ്യൻ ഗെയിംസുകളിലെ മികച്ച പ്രകടനത്തിൻ്റെ തുടർച്ച ലക്ഷ്യമിട്ട് വിവിധ കായിക ഇനങ്ങളിൽ ഇന്ത്യ ശക്തമായ സംഘത്തെയാണ് ഇത്തവണ അണിനിരത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *