തൃശൂർ: കുട്ടനെല്ലൂർ സെൻ്ററിൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ഭാരതീയ ജനതാ പാർട്ടി കുട്ടനെല്ലൂർ ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ ധർണ സംഘടിപ്പിച്ചു.ഡിവിഷൻ കൺവീനർ സന്തോഷ് കുമാർ കെ.ആർ. അധ്യക്ഷത വഹിച്ച ധർണ സംസ്ഥാന കൗൺസിൽ അംഗം സുന്ദരൻ രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങൾ നേരിടുന്ന യാത്രാ ദുരിതത്തിന് അടിയന്തര പരിഹാരം കാണാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ചടങ്ങിൽ ബിജെപി ഈസ്റ്റ് മണ്ഡലം പ്രസിഡൻ്റ് വിപിൻ ഐനിക്കുന്നത്ത്, ബിജെപി സിറ്റി ജില്ലാ Read More…
പോക്സോ കേസിൽ ജയചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു നാലു വയസുകാരിയ്ക്കെതിരായ ലൈംഗികാതിക്രമ കേസിൽ ഒളിവിൽ പോയ നടനും ഹാസ്യതാരവുമായ കൂട്ടിക്കൽ ജയചന്ദ്രനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി കോഴിക്കോട് കസബ പൊലീസ്. ജയചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. കുട്ടിയുടെ മാതാവിന്റെ പരാതിയിലാണ് കസബ പൊലീസ് ജയചന്ദ്രനെതിരെ കേസെടുത്തത്. കുടുംബ തർക്കങ്ങൾ മുതലെടുത്ത് ജയചന്ദ്രൻ മകൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു പരാതി. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കുട്ടിയിൽ നിന്നും Read More…
ന്യൂഡൽഹി: ഇന്ത്യ-പാകിസ്ഥാന്റെ സംഘർഷപരിസരത്തിൽ പാക് പ്രകോപനം തുടരുന്നതിനിടെ ഇൻഡിഗോയും എയർ ഇന്ത്യയും ഇന്ന് (ചൊവ്വാഴ്ച) നിരവധി വിമാന സർവീസുകൾ റദ്ദാക്കി. പാക് അതിർത്തിയോട് ചേർന്ന ഭാഗങ്ങളിൽ ഡ്രോണ് ആക്രമണ ശ്രമങ്ങൾ പുനരാരംഭിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ നീക്കം. ഇൻഡിഗോ ജമ്മു, അമൃത്സർ, ചണ്ഡീഗഢ്, ലേ, ശ്രീനഗർ, രാജ്കോട്ട് എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് റദ്ദാക്കിയത്. എയർ ഇന്ത്യ ജമ്മു, ലേ, ജോധ്പൂർ, അമൃത്സർ, ബുജ്, ജാംനഗർ, ചണ്ഡീഗഢ്, രാജ്കോട്ട് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ റദ്ദാക്കിയതായി അറിയിച്ചു. സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണു Read More…