Kerala News

തിരുവോണം ബംപര്‍: ഒന്നാം സമ്മാനം 25 കോടി TH 577825 ന്

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി തിരുവോണം ബംപര്‍ ലോട്ടറി നറുക്കെടുത്തു. TH 577825 നന്പറിനാണ് ഒന്നാം സമ്മാനമായ 25 കോടി. പാലക്കാട് വിറ്റ ടിക്കറ്റിനാണ് സമ്മാനം. ഇതേ നമ്പറിലെ മറ്റു സീരീസുകള്‍ക്ക് സമാശ്വാസ സമ്മാനമായി 5 ലക്ഷം രൂപ വീതം ലഭിക്കും. തിരുവനന്തപുരം ഗോര്‍ഖി ഭവനിലെ നറുക്കെടുപ്പ് നടക്കുന്നത്. ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ്. തിരുവോണം ബംപറിന്റെ 75 ലക്ഷം ടിക്കറ്റുകളായിരുന്നു അച്ചടിച്ചത്. ഇവയെല്ലാം ഏജന്‍സികള്‍ക്ക് വിറ്റുകഴിഞ്ഞുവെന്ന് ഭാഗ്യക്കുറി വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. Read More…

Kerala News

തിരുവോണം ബംപർ നറുക്കെടുപ്പ് ഇന്ന്

തിരുവനന്തപുരം: സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംപർ ലോട്ടറി ടിക്കറ്റിന്റെ നറുക്കെടുപ്പ് ഇന്ന്. ഒന്നാം സമ്മാനം 25 കോടിയാണ്. തിരുവനന്തപുരം ​ഗോർഖി ഭവനിൽ ധനമന്ത്രി കെഎൻ ബാല​ഗോപാലാണ് നറുക്കെടുക്കുന്നത്. ആകെ 75 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിച്ചത്. 500 രൂപ വിലയുള്ള ടിക്കറ്റിന് ഒരു കോടി രൂപ വീതം 20 പേർക്കാണ് രണ്ടാം സമ്മാനം. പാലക്കാടാണ് ഏറ്റവും കൂടുതൽ വിൽപ്പന നടന്നത്. 14 ലക്ഷം ടിക്കറ്റുകളാണ് ജില്ലയിൽ വിറ്റത്. തൃശൂരാണ് വിൽപ്പനയിൽ രണ്ടാം സ്ഥാനത്ത്. 9 ലക്ഷത്തിനു മുകളിൽ ടിക്കറ്റുകളാണ് ഇവിടെ വിറ്റത്. Read More…

Kerala News

തിരുവോണം ബംപര്‍ നറുക്കെടുപ്പ് മാറ്റി

തിരുവനന്തപുരം: തിരുവോണം ബംപര്‍ ഭാഗ്യക്കുറിയുടെ നാളെ നടക്കാനിരുന്ന നറുക്കെടുപ്പ് മാറ്റി. ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഒക്ടോബര്‍ നാല് ശനിയാഴ്ച നടക്കുമെന്ന് ലോട്ടറി വകുപ്പ് അറിയിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് നറുക്കെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. ചരക്കു സേവന നികുതിയുടെ മാറ്റവുമായി ബന്ധപ്പെട്ടും അപ്രതീക്ഷിതമായ കനത്ത മഴയിലും ടിക്കറ്റുകള്‍ പൂര്‍ണമായി വില്പന നടത്താന്‍ കഴിയാത്ത സാഹചര്യത്തിൽ നറുക്കെടുപ്പ് തീയതി മാറ്റിവയ്ക്കണമെന്ന ഏജന്റുമാരുടെയും വില്പനക്കാരുടെയും അഭ്യര്‍ഥന പരിഗണിച്ചാണ് നറുക്കെടുപ്പ് മാറ്റിവച്ചത്. ഈ വര്‍ഷത്തെ തിരുവോണം ബംപറിനായി അച്ചടിച്ച 75 ലക്ഷം ടിക്കറ്റുകളും ഏജന്‍സികള്‍ക്ക് വിറ്റുകഴിഞ്ഞതായി കഴിഞ്ഞ Read More…

Kerala News

25 കോടിയുടെ ഭാഗ്യശാലി; തിരുവോണം ബംപര്‍ നറുക്കെടുപ്പ് നാളെ

തിരുവനന്തപുരം: കേരള ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംപറിന്റെ കോടിപതികള്‍ ആരെന്ന് ശനിയാഴ്ച അറിയാം. തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ പകല്‍ രണ്ടിനാണ് നറുക്കെടുപ്പ്. മന്ത്രി കെഎന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. അച്ചടിച്ച 75 ലക്ഷം ടിക്കറ്റുകളും ഏജന്‍സിക്ക് കൈമാറിയിരുന്നു. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. 14.07,100 ടിക്കറ്റുകള്‍ വിറ്റ പാലക്കാട് തന്നെയാണ് ഇത്തവണയും ഒന്നാം സ്ഥാനത്ത്. തൃശൂര്‍ ജില്ല 9,37,400 ടിക്കറ്റും തിരുവനന്തപുരം 8,75,900 ടിക്കറ്റും വിറ്റു. കഴിഞ്ഞവര്‍ഷം 71.40 ലക്ഷം ടിക്കറ്റുകളായിരുന്നു വിറ്റത്. 500 രൂപയാണ് ടിക്കറ്റ് വില. Read More…

Kerala News

നാളെയും വെളിച്ചെണ്ണയ്ക്ക് സ്‌പെഷ്യല്‍ ഓഫര്‍, റെക്കോര്‍ഡ് വില്‍പ്പനയുമായി കണ്‍സ്യൂമര്‍ഫെഡ്

തിരുവനന്തപുരം: ഇന്നും നാളെയും (ബുധന്‍, വ്യാഴം) സപ്ലൈകോയുടെ വില്‍പ്പനശാലകളില്‍ നിന്നും 1,500 രൂപയോ അതില്‍ അധികമോ സബ്സിഡി ഇതര ഉത്പന്നങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ഒരു ലിറ്റര്‍ വെളിച്ചെണ്ണ 50 രൂപ വിലക്കുറവില്‍ സ്‌പെഷ്യല്‍ ഓഫറായി ലഭിക്കും. ഒരു ലിറ്ററിന് 389 വിലയുള്ള വെളിച്ചെണ്ണയാണ് 339 രൂപക്ക് ഈ ദിവസങ്ങളില്‍ വിതരണം ചെയ്യുന്നതെന്ന് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. കണ്‍സ്യൂമര്‍ഫെഡ് വഴി തിങ്കളാഴ്ച വരെ 150 കോടി രൂപയുടെ റെക്കോഡ് വില്‍പ്പനയുണ്ടായി. 1543 സഹകരണ സ്ഥാപനങ്ങളും കണ്‍സ്യൂമര്‍ഫെഡും നടത്തിയ ഓണം Read More…

Kerala News

25 കോടിയുടെ തിരുവോണം ബമ്പർ വിപണിയിൽ

25 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന തിരുവോണം ബമ്പർ ഭാഗ്യക്കുറി വിപണിയിൽ എത്തി. സംസ്ഥാന ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലാണ് തിരുവനന്തപുരത്ത് ടിക്കറ്റ് പ്രകാശനം ചെയ്തത്. ആയിരക്കണക്കിന് ഭാഗ്യശാലികളെ സൃഷ്ടിക്കുന്ന സംസ്ഥാന ഭാഗ്യക്കുറി ഒരു ലക്ഷത്തോളം പാവങ്ങളുടെ ജീവിത മാർഗവും അത്താണിയുമാണന്ന് ചടങ്ങിൽ മന്ത്രി പറഞ്ഞു. 25 കോടി സമ്മാനത്തുക നൽകുന്ന വിദേശ ലോട്ടറി വാങ്ങാൻ ഏകദേശം 15,000 രൂപ വേണമെന്നിരിക്കെ അതേ സമ്മാനത്തുകയുള്ള കേരള ഭാഗ്യക്കുറി വാങ്ങാൻ കേവലം 500 രൂപ മാത്രം Read More…

Kerala News

25 കോടി രൂപയുടെ ഓണം ബമ്പർ , TG 434222 എന്ന നമ്പറിന്!

ഓണം ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനം 25 കോടി രൂപ TG 434222 എന്ന നമ്പർ ടിക്കറ്റിന് ലഭിച്ചു.തിരുവനന്തപുരം ഗോർഖി ഭവനിൽ നടന്ന നറുക്കെടുപ്പിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ ആണ് ഒന്നാം സമ്മാന നമ്പർ പ്രഖ്യാപിച്ചത്. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേർക്കും, മൂന്നാം സമ്മാനം 50 ലക്ഷം രൂപ, നാലാം സമ്മാനം 5 ലക്ഷം രൂപ, അഞ്ചാം സമ്മാനം 2 ലക്ഷം രൂപ എന്നിങ്ങനെയാണ് മറ്റ് സമ്മാനങ്ങൾ. ആകെ 7135938 Read More…

Kerala News

തിരുവോണം ബംപർ: 25 കോടി ആർക്കാണെന്ന് നാളെ അറിയാം!

തിരുവനന്തപുരം: കേരളത്തിന്റെ ഏറ്റവും വലിയ ലോട്ടറി സമ്മാനം ആർക്കാണെന്ന് നാളെ തീരുമാനമാകും. തിരുവോണം ബംപറിന്റെ നറുക്കെടുപ്പ് നാളെ ഉച്ചയ്ക്ക് 1:00 മണിക്ക് ഗോർക്കി ഭവനിൽ നടക്കും. ധനമന്ത്രി കെ.എൻ. ബാലഗോപാൽ ആണ് നറുക്കെടുപ്പ് നിർവഹിക്കുക. നറുക്കെടുപ്പിന് ഒരു ദിവസം മുമ്പ് തന്നെ ടിക്കറ്റ് വിൽപ്പന റെക്കോർഡ് തൊട്ടു. 80 ലക്ഷം ടിക്കറ്റുകളിൽ 69 ലക്ഷത്തിലധികം ടിക്കറ്റുകൾ ഇതിനകം വിറ്റുപോയി. പാലക്കാട് ജില്ലയാണ് ടിക്കറ്റ് വിൽപ്പനയിൽ മുന്നിൽ നിൽക്കുന്നത്.

Kerala News

ഓണം ബംപർ ടിക്കറ്റ് വിൽപന 50 ലക്ഷത്തിലേക്ക്: റെക്കോർഡ് നേട്ടം പ്രതീക്ഷയിൽ

കേരളത്തിന്റെ ഓണം ബംപർ ടിക്കറ്റ് വിൽപന 44 ലക്ഷത്തിലേക്ക്. ഒരു ആഴ്ചയിൽ മാത്രം 14 ലക്ഷത്തോളം ടിക്കറ്റുകൾ വിറ്റുതീർന്നു. വിൽപന തുടർന്നാൽ ഈ ആഴ്ചയ്ക്കുള്ളിൽ 50 ലക്ഷത്തിലെത്തുമെന്നാണു പ്രതീക്ഷ. 75.76 ലക്ഷം ടിക്കറ്റുകൾ വിറ്റ കഴിഞ്ഞവർഷത്തെ റെക്കോർഡ് ഇത്തവണ മറികടക്കുമെന്നാണ് കണക്കുകൾ. 25 കോടി രൂപയുടെ ഒന്നാം സമ്മാനമുള്ള ഈ ബംപറിൽ, 90 ലക്ഷം ടിക്കറ്റുകൾ വിറ്റഴിക്കുകയെന്നതാണ് ലോട്ടറി വകുപ്പിന്റെ ലക്ഷ്യം.