ഓണം ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനം 25 കോടി രൂപ TG 434222 എന്ന നമ്പർ ടിക്കറ്റിന് ലഭിച്ചു.തിരുവനന്തപുരം ഗോർഖി ഭവനിൽ നടന്ന നറുക്കെടുപ്പിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ ആണ് ഒന്നാം സമ്മാന നമ്പർ പ്രഖ്യാപിച്ചത്. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേർക്കും, മൂന്നാം സമ്മാനം 50 ലക്ഷം രൂപ, നാലാം സമ്മാനം 5 ലക്ഷം രൂപ, അഞ്ചാം സമ്മാനം 2 ലക്ഷം രൂപ എന്നിങ്ങനെയാണ് മറ്റ് സമ്മാനങ്ങൾ.
ആകെ 7135938 ടിക്കറ്റുകൾ വിറ്റുപോയ ഈ വർഷത്തെ ഓണം ബമ്പറിൽ പാലക്കാട് ജില്ലയാണ് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റത്. 1302680 ഓളം ടിക്കറ്റുകളാണ് പാലക്കാട് ജില്ലയിൽ വിറ്റത്.