റിലയന്‍സ് ജിയോ ഇന്ത്യയിലെ ഏറ്റവും വേഗവും സ്ഥിരതയുമുള്ള മൊബൈല്‍ നെറ്റ്വര്‍ക്ക് എന്ന് ഓപ്പണ്‍സിഗ്നല്‍ റിപ്പോര്‍ട്ട്. ഡാറ്റാ സ്പീഡ്, കവറേജ്, ഇന്റര്‍നെറ്റ്, കോള്‍ സ്ഥിരത എന്നീ മൂന്ന് മേഖലകളിലും ജിയോ ബഹുദൂരം മുന്നില്‍ നില്ക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഓപ്പണ്‍സിഗ്നല്‍ പുറത്തുവിട്ട ഏറ്റവും പുതിയ ഇന്ത്യാ മൊബൈല്‍ നെറ്റ്വര്‍ക്ക് എക്സ്പീരിയന്‍സ് റിപ്പോര്‍ട്ടിലാണ് റിലയന്‍സ് ജിയോ മുന്നിട്ടുനില്‍ക്കുന്നത്. ജിയോ ഏറ്റവും മികച്ച ഡൗണ്‍ലോഡ് സ്പീഡ് നല്കുന്നു. 89.5 എംബിപിഎസ് ആണ് ജിയോയുടെ ഡൗണ്‍ലോഡിംഗ് സ്പീഡായി ഓപ്പണ്‍സിഗ്നല്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്. രണ്ടാമതുള്ള എതിരാളികളായ ഭാരതി എയര്‍ടെല്ലിന് 44.2 എംബിപിഎസാണ് വേഗം. 16.9 എംബിപിഎസ് വേഗവുമായി വോഡാഫോണ്‍ ഐഡിയ (വിഐ) മൂന്നാമത് നില്ക്കുന്നു. ഉപഭോക്താക്കളുടെ കണക്റ്റിവിറ്റി അനുഭവം അളക്കുന്ന പ്രധാന ആഗോള കമ്പനികളിലൊന്നാണ് ഓപ്പണ്‍സിഗ്നല്‍.
Related Articles
രാജ്യത്ത് 74 തുരങ്കപാതകൾ: വൻ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രം
രാജ്യത്തെ ഹൈവേ ശൃംഖല ശക്തിപ്പെടുത്താൻ 74 പുതിയ തുരങ്കപാതകൾ നിർമിക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി പ്രഖ്യാപിച്ചു. ഏകദേശം 273 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാതകൾക്ക് ഏകദേശം 1 ലക്ഷം കോടി രൂപ ചെലവുവരും. 35 തുരങ്കങ്ങൾ ഇതിനകം പൂർത്തിയായതായും 69 തുരങ്കങ്ങളുടെ നിർമാണം പുരോഗമിക്കുകയാണെന്നും 40000 കോടി രൂപ ഇതിന് ചെലവാകുമെന്നും അദ്ദേഹം വ്യക്തമാക്കി. റോഡുകളുടെയും തുരങ്കങ്ങളുടെയും ഗുണനിലവാരം ഉറപ്പാക്കാൻ പർഫോമൻസ് ഓഡിറ്റിങ്ങിന്റെ പ്രധാന്യത്തെ കുറിച്ചും ഗഡ്കരി ഊന്നി.
എം ആർ അജിത് കുമാറിന് സ്ഥലം മാറ്റം
എഡിജിപി എം ആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് സായുധ പോലീസ് ബറ്റാലിയനിലേക്ക് മാറ്റി. ഇൻ്റലിജൻസ് എഡിജിപി മനോജ് എബ്രഹാമിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപി ആയി മാറ്റി നിയമിച്ചു. നേരത്തെ എഡിജിപി എം ആർ അജിത് കുമാറുമായി ബന്ധപ്പെട്ട് ഉയർന്ന വിഷയങ്ങളിൽ സംസ്ഥാന പോലീസ് മേധാവിയും പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘവും അന്വേഷിച്ച റിപ്പോർട്ടുകൾ മുഖ്യമന്ത്രിക്ക് സമർപ്പിച്ചിരുന്നു.
എംജി സർവകലാശാലയിൽ എസ്എഫ്ഐക്ക് വമ്പൻ വിജയം! മഹാരാജാസ് കോളജിൽ എതിരില്ലാതെ വിജയിച്ചു!
കൊച്ചി: എംജി സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് ഉജ്ജ്വല വിജയം. എറണാകുളം മഹാരാജാസ് കോളജ് ഉൾപ്പെടെ നിരവധി കോളേജുകളിൽ എസ്എഫ്ഐ മുഴുവൻ സീറ്റുകളിലും വിജയിച്ചു. കളമശേരി സെയ്ന്റ് പോള്‍സ് കോളജ് പോലുള്ള കോളേജുകളിൽ എസ്എഫ്ഐ കെഎസ്യുവിൽ നിന്ന് സീറ്റുകൾ തിരിച്ചുപിടിച്ചു. പെരുമ്പാവൂർ ജയ് ഭാരത് കോളജ്, മാന്നാനം കുര്യാക്കോസ് കോളേജ്, പൂത്തോട്ട ശ്രീനാരാണ ലോ കോളജ് തുടങ്ങി നിരവധി കോളേജുകളിലും എസ്എഫ്ഐക്ക് വൻ വിജയം. ജില്ലയിൽ 12 ക്യാമ്പസുകളിൽ എസ്എഫ്ഐ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ Read More…