Kerala News

കനത്ത മഴ: ശബരിമലയിൽ കർശന ജാഗ്രത പാലിക്കാൻ തീർഥാടകർക്ക് നിർദേശം, എഡിഎം സാഹചര്യങ്ങൾ വിലയിരുത്തും

ശബരിമലയില്‍ മഴ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ എഡിഎമ്മിനെ ചുമതലപ്പെടുത്തി. പുഴകളിലെ ജലനിരപ്പ് ഉയരുന്നത് അടക്കം വിലയിരുത്തും. വനത്തിനുള്ളില്‍ മഴ കൂടുന്നുണ്ടോ എന്നതും നിരീക്ഷിക്കും. അതേസമയം, കര്‍ശന ജാഗ്രത പാലിക്കാൻ തീര്‍ഥാടകര്‍ക്ക് നിര്‍ദേശം നൽകി.
രാത്രി യാത്ര ചെയ്യുമ്പോള്‍ തീർഥാടകർ ജാഗ്രത പാലിക്കണം. ജില്ലാ ഭരണകൂടമാണ് നിര്‍ദേശം നല്‍കിയത്. അതിനിടെ, തിരുവനന്തപുരം ജില്ലയില്‍ കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ ജില്ലയിലെ കടലോര- കായലോര- മലയോര മേഖലയിലേക്കുള്ള അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള ഗതാഗതം, ഖനന പ്രവര്‍ത്തനങ്ങള്‍, വിനോദ സഞ്ചാരം എന്നിവ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി.

Leave a Reply

Your email address will not be published. Required fields are marked *