Kerala News

യുവ ശാസ്ത്രജ്ഞ പുരസ്കാരം പ്രഖ്യാപിച്ചു

ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ സംസ്ഥാന യുവശാസ്ത്രജ്ഞ പുരസ്കാരം-2024 പ്രഖ്യാപിച്ചു. നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിലെ ഫാക്കൽറ്റി ഡോ. വൃന്ദമുകുന്ദൻ, മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാന്റ് സയൻസിലെ ജൂനിയർ സയന്റിസ്റ്റ് ഡോ. ഹരീഷ് വി.എസ് എന്നിവർക്കാണ് പുരസ്കാരം ലഭിച്ചത്. ശാസ്ത്ര സാങ്കേതിക മേഖലകളിൽ ശ്രദ്ധേയമായ ഗവേഷണ നേട്ടങ്ങൾ കൈവരിച്ചതിനാണ് പുരസ്കാരം. 2025 ഫെബ്രുവരി 8ന് കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയിൽ നടക്കുന്ന 37-ാം കേരള സയൻസ് കോൺഗ്രസിന്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരങ്ങൾ നൽകും. ജേതാക്കൾക്ക് 50,000 രൂപയുടെ ക്യാഷ് അവാർഡും മുഖ്യമന്ത്രിയുടെ സ്വർണ്ണ മെഡലും തുടർന്ന് തിരഞ്ഞെടുക്കപ്പെടുന്ന പ്രോജക്ടുകൾക്കായി 50 ലക്ഷം രൂപ വരെ ധനസഹായവും നൽകും. കൂടാതെ ഒരു അന്തർദേശീയ ശാസ്ത്ര സമ്മേളനത്തിൽ പങ്കെടുക്കുന്നതിനുള്ള യാത്രാ സഹായവും ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *