കൊച്ചി: സ്വര്‍ണവില വീണ്ടും റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുന്നു. ഇന്ന് 160 രൂപ വര്‍ധിച്ച് പവന്‍റെ വില 66,480 രൂപയായി. ഗ്രാമിന് 20 രൂപയുടെ വര്‍ധനവുമുണ്ടായി, ഇതോടെ 1 ഗ്രാം സ്വര്‍ണത്തിന് ₹8,310 എന്ന നിലയിലെത്തി.
ചൊവ്വാഴ്ച സ്വര്‍ണവില ആദ്യമായി ₹66,000 തൊട്ടിരുന്നു, വെള്ളിയാഴ്ച ഇത് ₹65,000 കടന്നിരുന്നു. ഓഹരി വിപണിയിലെ ചലനങ്ങളും അന്താരാഷ്ട്ര വിപണിയിലെ വ്യത്യാസങ്ങളും സ്വർണവിലയിൽ നേരിയ മാറ്റങ്ങൾ ഉണ്ടാക്കിയതായാണ് വിലയിരുത്തൽ.





