*പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘടനത്തിന് മുന്നോടിയായി നടന്ന പരിശീലനം വിലയിരുത്തി സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായും കുട്ടികളുടെ അക്കാദമിക് ഇതര കഴിവുകൾ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായും സ്‌കൂൾ വിദ്യാർത്ഥികൾക്ക് പുതിയ അധ്യയന വർഷം മുതൽ സൂംമ്പാ ഡാൻസ് പരിശീലനം നൽകും. ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം ഏപ്രിൽ 30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഏപ്രിൽ 30 ന് തിരുവനന്തപുരത്തെ 15 സ്‌കൂളുകളിൽ നിന്നായി ആയിരത്തിയഞ്ഞൂറോളം വിദ്യാർഥികൾ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ സൂംമ്പാ അവതരിപ്പിക്കും. ഇതിനു മുന്നോടിയായി നടന്ന പരിശീലനം പൊതുവിദ്യാഭ്യാസ വകുപ്പ് Read More…
Tag: CM
ഷാജി എൻ കരുണിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ അനുശോചനം
മലയാള സിനിമയുടെ മുഖവും മുഖശ്രീയുമായിരുന്ന അതുല്യനായ ചലച്ചിത്രാവിഷ്കാരകനെയാണ് ഷാജി എൻ കരുണിന്റെ വിയോഗത്തോടെ നമുക്ക് നഷ്ടമാകുന്നത്. ദേശീയ-അന്തർ ദേശീയ തലങ്ങളിൽ മലയാള സിനിമയെ നിതാന്തമായി അടയാളപ്പെടുത്തുകയും അതുവഴി മലയാളിയുടെ യശസ്സുയർത്തുകയും ചെയ്ത ചലച്ചിത്രകാരനാണ് ഷാജി എൻ കരുൺ. ചലച്ചിത്ര കലയെ ചിത്രകലയുമായി സന്നിവേശിപ്പിക്കുന്ന വിധത്തിൽ മനോഹരമായ ഫ്രെയിമുകളുടെ സംവിധായകൻ എന്ന നിലയിൽ കൂടിയാണ് നമ്മൾ അദ്ദേഹത്തെ അറിയുന്നത്. ചലച്ചിത്രകാരൻ എന്ന നിലയിൽ ഛായാഗ്രാഹകനായും സംവിധായകനായും ലോകശ്രദ്ധ നേടിയ കലാകാരനാണ് ഷാജി എൻ കരുൺ. ഇത്തരത്തിൽ സിനിമയുടെ വിവിധ Read More…
സെക്രട്ടേറിയറ്റിനും ക്ലിഫ് ഹൗസിനും ബോംബ് ഭീഷണി; സംസ്ഥാനത്ത് സുരക്ഷ കര്‍ശനം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനും സെക്രട്ടേറിയറ്റിനും ഗവർണറുടെ വസതിയായ രാജ്ഭവനും ബോംബ് ഭീഷണി. ഇ-മെയില്‍ വഴിയായിരുന്നു ഭീഷണി സന്ദേശം ലഭിച്ചത്. ഉച്ചയ്ക്ക് രണ്ടരയ്ക്കകം ബോംബ് പൊട്ടുമെന്ന് ഭീഷണിയില്‍ സൂചിപ്പിച്ചിരിക്കുന്നു. ലഹരിക്കെതിരായ നടപടിയില്‍ നിന്ന് പിൻമാറണമെന്നും സന്ദേശത്തില്‍ പറയുന്നു. കഴിഞ്ഞദിവസം തിരുവനന്തപുരം വിമാനത്താവളത്തില്‍ ചാവേര്‍ ആക്രമണം ഉണ്ടാകുമെന്ന് ഭീഷണി ലഭിച്ചിരുന്നു. ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവന്‍, ധനകാര്യ സെക്രട്ടറിയുടെ ഓഫീസ്, നെടുമ്പാശ്ശേരി വിമാനത്താവളം തുടങ്ങിയവയിലും ബോംബ് ഭീഷണി ഉണ്ടായിട്ടുണ്ട്. വഞ്ചിയൂര്‍ കോടതിയിലും കലക്ടറേറ്റിലും നേരത്തെ സമാനമായ Read More…
മുഖ്യമന്ത്രി വിഴിഞ്ഞം തുറമുഖം സന്ദർശിച്ചു
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പദ്ധതി മെയ് 2ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് സമർപ്പിക്കുന്നതിന്റെ മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയൻ തുറമുഖം സന്ദർശിച്ചു. മന്ത്രിമാരായ വി എൻ വാസവൻ, വി ശിവൻകുട്ടി, മേയർ ആര്യ രാജേന്ദ്രൻ, വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ഡോ. ദിവ്യ എസ് അയ്യർ, അദാനി വിഴിഞ്ഞം പോർട്ട് സിഇഒ പ്രദീപ് ജയരാമൻ എന്നിവർ മുഖ്യമന്ത്രിയെയും കുടുംബത്തെയും സ്വീകരിച്ചു. വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡിന്റെ പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന പ്രസന്റേഷൻ ഡോ ദിവ്യ Read More…
വീട്ടിലെ പ്രശ്‌നങ്ങള്‍ ഓഫീസിലേക്ക് വലിച്ചിഴയ്ക്കരുത്: ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രിയുടെ ഉപദേശം
തിരുവനന്തപുരം: പൊതു മേഖലാ സ്ഥാപനങ്ങളുടെ വളര്‍ച്ചയ്ക്ക് കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്നും, വീട്ടിലെ പ്രശ്‌നങ്ങള്‍ ഓഫീസിലേക്ക് കൊണ്ടുവരരുതെന്നും ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉപദേശം നല്‍കി. പൊതു മേഖലയിലെ സ്ഥാപനങ്ങളുടെ ശാക്തീകരണ ശില്‍പശാലയുടെ സമാപനയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. “മനുഷ്യര്‍ക്ക് ജീവിതത്തില്‍ പ്രശ്‌നങ്ങളും സംഘര്‍ഷങ്ങളും ഉണ്ടാകുന്നത് സ്വാഭാവികമാണ്. അവയെ ഓഫീസ് ഇടങ്ങളില്‍ കൊണ്ടു വന്ന് തീര്‍ക്കാന്‍ ശ്രമിക്കരുത്,” മുഖ്യമന്ത്രി വ്യക്തമാക്കി. സ്ഥാപനങ്ങളുടെ അഭിവൃത്തി എല്ലാ ജീവനക്കാരുടെയും ചുമതലയാണെന്നും, മേധാവികള്‍ക്ക് ഏകരൂപമായ ശ്രമം അനുവദിച്ചാല്‍ മാത്രം പുരോഗതി സാദ്ധ്യമാകുമെന്നും Read More…
പുതിയ അധ്യയനവർഷത്തിൽ ലഹരിക്കെതിരായ സന്ദേശം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും: മുഖ്യമന്ത്രി
പുതിയ അധ്യയന വർഷത്തിൽ ലഹരിവിപത്തിനെതിരായ സന്ദേശംപാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രതിവാര ടെലിവിഷൻ സംവാദപരിപാടിയായ ‘നാം മുന്നോട്ടി’ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനാവശ്യമായ പാഠ്യപദ്ധതി പരിഷ്‌കരണവും അധ്യാപക പരിശീലനവും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്കാവശ്യമായ തയ്യാറെടുപ്പുകൾ വേനലവധിക്കാലത്ത് നടത്തും. രാസലഹരിയുടെ ദൂഷ്യഫലങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തൽ, അധ്യാപകർക്ക് കൗൺസലിങ് പരിശീലനം, കുട്ടികൾക്ക് കായികപരിശീലനത്തിന് അധികസമയം, രക്ഷിതാക്കൾക്ക് ബോധവത്കരണം തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങളാണ് ഈ അധ്യയന വർഷം ഏറ്റെടുക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിവിധ മേഖലകളിലെ വിദഗ്ധരുടെയും സാമുദായിക – സംഘടനാ നേതാക്കളുടെയും യോഗങ്ങളും ശിൽപശാലയും മാർച്ച്, ഏപ്രിൽ മാസങ്ങളിൽ Read More…
പൊതുമേഖലയെ ശക്തിപ്പെടുത്തുന്ന ഇടപെടലുകൾ ലക്ഷ്യം കണ്ടു: മുഖ്യമന്ത്രി പിണറായി വിജയൻ
പൊതുമേഖലാ സ്ഥാപനങ്ങൾക്ക് പ്രാധാന്യം നൽകി അവയെ ശക്തിപ്പെടുത്തുന്നതിനുള്ള സർക്കാർ ഇടപെടലുകൾ ലക്ഷ്യം കണ്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ. കൃത്യമായ പ്രവർത്തനങ്ങളിലൂടെയും ആവശ്യമായ നടപടികളിലൂടെയും മുൻപ് നഷ്ടത്തിലായിരുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കാൻ കഴിഞ്ഞു. 1,000 കോടി രൂപയുടെ വിറ്റുവരവ് ഉണ്ടാകുന്ന കമ്പനികളുടെ ഗണത്തിലേക്ക് കടന്ന കെൽട്രോൺ അനന്തമായ വികസന സാധ്യതകളുള്ള കെ എം എം എൽ ഉൾപ്പടെയുള്ള സ്ഥാപനങ്ങൾ മികച്ച മാതൃകകളാണ്. ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ് ഹോട്ടൽ ഹൈസിന്തിൽ സംഘടിപ്പിച്ച പൊതുമേഖലാ സ്ഥാപനങ്ങളുടെ ശാക്തീകരണ ശില്പശാലയുടെ സമാപന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. Read More…
പഹൽഗാം ; മലയാളികൾക്ക് സർക്കാർ സഹായം ഉപയോഗപ്പെടുത്താം – മുഖ്യമന്ത്രി
ജമ്മുകശ്മീരിൽ നടന്ന ഭീകരാക്രമണത്തിൻറെ നടുക്കത്തിൽ നിന്നും രാജ്യം മുക്തമായിട്ടില്ല. ഭൂമിയിലെ സ്വർഗമെന്ന് വിശേഷിപ്പിക്കപ്പെടുന്ന, ഇന്ത്യയുടെ അഭിമാനമായ, മനോഹരമായ കശ്മീരിന്റെ ജീവിതം ഇനിയും രക്തപങ്കിലമായിക്കൂടാ. വിനോദസഞ്ചാരത്തിനെത്തിയ നിരപരാധികളായ മനുഷ്യരാണ് കൊല്ലപ്പെട്ടത്. മാനവരാശിക്ക് തന്നെ എതിരായ കടന്നാക്രമണമാണ് ഇത്. അവിടെ ജീവൻ നഷ്ടമായവരിൽ ഒരു മലയാളിയും ഉണ്ടെന്നത് നമ്മുടെ ദു:ഖം ഇരട്ടിപ്പിക്കുന്നുണ്ട്. കൊല്ലപ്പെട്ട എൻ രാമചന്ദ്രന്റെ ഉറ്റവരുടെ ദു:ഖത്തിൽ പങ്കു ചേരുന്നു. കശ്മീരിൽ കുടുങ്ങിയ കേരളീയർക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നതിനു വേണ്ട സൗകര്യങ്ങൾ ആക്രമണം ഉണ്ടായി അല്പ സമയത്തിനുള്ളിൽ സംസ്ഥാന സർക്കാർ സജ്ജമാക്കിയിട്ടുണ്ട്. സഹായം Read More…
സഹകരണ മേഖലയിൽ സൃഷ്ടിച്ചത് അഞ്ച് ലക്ഷം തൊഴിലവസരങ്ങൾ : മുഖ്യമന്ത്രി
സഹകരണ എക്‌സ്‌പോ 2025 മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു കഴിഞ്ഞ നാലുവർഷം കൊണ്ട് അഞ്ചുലക്ഷത്തോളം തൊഴിലവസരങ്ങൾ സഹകരണമേഖലയിൽ സൃഷ്ടിക്കാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സഹകരണ എക്‌സ്‌പോ 2025 ന്റെ ഉദ്ഘാടനം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. യുവജനങ്ങളെ പ്രത്യേകമായി പരിഗണിക്കുന്നതിന് 32 യുവജന സഹകരണ സംഘങ്ങൾ രൂപീകരിക്കുകയും പ്രത്യേക വായ്പാ പദ്ധതികൾ നടപ്പാക്കുകയും ചെയ്തതിലൂടെ കൂടുതൽ തൊഴിവസരങ്ങൾ സൃഷ്ടിച്ചു. നൂതന സാങ്കേതിക വിദ്യകളിലൂടെ സമഗ്ര പരിഷ്‌കരണം നടത്തിയ കേരള ബാങ്ക് കഴിഞ്ഞ സാമ്പത്തിക വർഷം 250 കോടി രൂപയുടെ പ്രവർത്തനലാഭമാണ് നേടിയത്. Read More…
ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ മുഖ്യമന്ത്രിയുടെ അനുശോചനം
കാരുണ്യത്തിൻ്റെയും ഉൾക്കൊള്ളലിൻ്റെയും സാമൂഹ്യനീതിയോടുള്ള ആഴത്തിലുള്ള പ്രതിബദ്ധതയുടേയും സന്ദേശമാണ് ഫ്രാൻസിസ് മാർപ്പാപ്പ ഉയർത്തിപ്പിടിച്ചത്. പാർശ്വവൽകൃത ജനവിഭാഗങ്ങളോടുള്ള ഐക്യദാർഢ്യവും മറ്റുമതങ്ങളോടുള്ള സൗഹാർദ്ദപൂർണ്ണമായ പാരസ്പര്യവും ആഗോള മുതലാളിത്തത്തിനു എതിരെ പുലർത്തിയ കണിശതയാർന്ന വിമർശനവും ഫ്രാൻസിസ് മാർപ്പാപ്പയുടെ സവിശേഷതകളായിരുന്നു. ദരിദ്രരും പാർശ്വവൽകൃതരുമായ ജനവിഭാഗങ്ങളുടെ വിമോചനത്തിനായി അടിയുറച്ച നിലപാടുകൾ അദ്ദേഹം മുന്നോട്ടു വച്ചു. ഭവനരഹിതരും നിർധനരും സമൂഹത്തിൽ നിന്ന് ഉപേക്ഷിക്കപ്പെട്ടവരുമായ മനുഷ്യരെ സേവിക്കുക എന്നതായിരിക്കണം സഭയുടെ ധർമ്മമെന്ന് നിരന്തരം പ്രഖ്യാപിച്ചു. ജീവിച്ച ചുറ്റുപാടുകൾ അദ്ദേഹത്തിന് അസമത്വത്തേയും ദാരിദ്ര്യത്തേയും കുറിച്ച് ഉൾക്കാഴ്ച നൽകി. ലോകമാകെ പടരുന്ന Read More…







