കണ്ണൂർ: അതിർത്തിയിലെ ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തെ തുടർന്ന് എൽഡിഎഫ് സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങൾ മാറ്റിവെക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മന്ത്രിസഭായോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. കണ്ണൂർ കലക്ടറേറ്റ് മൈതാനത്തിൽ നടന്ന എൽഡിഎഫ് ജില്ലാ റാലിയിൽ സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി ഈ വിവരം അറിയിച്ചത്. “രാജ്യത്തിനെതിരായ പാകിസ്ഥാൻ നടത്തുന്ന ഒളിയുദ്ധം കണക്കിലെടുത്ത്, ഇപ്പോഴത്തെ സാഹചര്യത്തിൽ ആഘോഷം നടത്തി മുന്നോട്ട് പോകുന്നത് ഉചിതമല്ല” എന്ന അഭിപ്രായം ഉയർന്നതിന്റെ അടിസ്ഥാനത്തിലാണ് ഇതിലെ മാറ്റങ്ങൾ. ഇനി ബാക്കിയുള്ള ആറു ജില്ലകളിൽ നടക്കേണ്ട വാർഷികാഘോഷങ്ങൾ Read More…
Tag: CM kerala
ഓപ്പറേഷൻ സിന്ദൂർ പിന്തുണ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
തീവ്രവാദത്തിനെതിരായി യൂണിയൻ സർക്കാരും നമ്മുടെ പ്രതിരോധ സേനകളും സ്വീകരിക്കുന്ന നടപടികൾക്ക് പൂർണ്ണ പിന്തുണ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരം നടപടികളോടൊപ്പം തന്നെ പെഹൽഗാമിൽ നിരപരാധികളെ കൊലപ്പെടുത്തിയവരെ നിയമത്തിനു മുന്നിൽ എത്തിക്കാനും പാക്കിസ്ഥാനിൽ ഭീകരവാദ ക്യാമ്പുകൾ പ്രവർത്തിക്കുന്നില്ല എന്നുറപ്പുവരുത്താനും ഉള്ള നയതന്ത്രപരമായ ഇടപെടലുകൾ കൂടി സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകണം. ഇന്ത്യൻ പൗരന്മാർ എന്ന നിലയിൽ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാൻ നമുക്കെല്ലാവർക്കും ഒരുമിച്ചു നിൽക്കാം.
“അങ്ങനെ നമ്മള്‍ ഇതും നേടി”: വിഴിഞ്ഞം തുറമുഖത്തിന്റെ നേട്ടം കേരളത്തിന്റെ അഭിമാനമെന്ന് മുഖ്യമന്ത്രി പിണറായി
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ച ചടങ്ങില്‍ — “അങ്ങനെ നമ്മള്‍ ഇതും നേടി” എന്ന വാചകത്തോടെ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷ പ്രസംഗം തുടങ്ങിയത്. വിഴിഞ്ഞം പദ്ധതിയെ വിവിധ ഘട്ടങ്ങളിൽ തടസ്സപ്പെടുത്തുന്നതിന് സ്ഥാപിത താൽപര്യക്കാർ പടർത്താൻ ശ്രമിച്ച തെറ്റിദ്ധാരണകളെ ജനങ്ങളെ വിശ്വാസത്തിലെടുത്ത് അതിജീവിച്ചു. നിയമക്കുരുക്കുകളടക്കം നീക്കി. തീരദേശ പുനരധിവാസ – ജീവനോപാധി പ്രശ്നങ്ങൾ 120 കോടി ചെലവാക്കി പരിഹരിച്ചു. അവിടുത്തെ പെൺകുട്ടികളെ ക്രെയിൻ പ്രവർത്തിപ്പിക്കുന്ന ജോലിയടക്കം ഏൽപ്പിച്ചു. തദ്ദേശീയ സ്ത്രീകൾക്കായി Read More…
ശാരദാ മുരളീധരൻ ഔദ്യോഗിക ജീവിതത്തെ അർത്ഥപൂർണമാക്കിയ വ്യക്തി: മുഖ്യമന്ത്രി
നിലപാടുകളും പ്രവർത്തന മികവ് കൊണ്ടും ഔദ്യോഗിക ജീവിതത്തെ അർത്ഥപൂർണമാക്കിയ ഉദ്യോഗസ്ഥയാണ് ശാരാദാ മുരളീധരനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. ചീഫ് സെക്രട്ടറി പദത്തിൽ നിന്ന് വിരമിക്കുന്ന ശാരദാ മുരളീധരന് സംസ്ഥാന സർക്കാർ നൽകിയ യാത്ര അയപ്പ് ചടങ്ങ് സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. എളുപ്പമല്ലാത്ത ഒരു കാലയളവിലാണ് ശാരദ മുരളീധരൻ ചീഫ് സെക്രട്ടറി പദവിയിലെത്തുന്നത്. വയനാട് പുനരധിവാസം, വിഴിഞ്ഞം പദ്ധതി രൂപീകരണം, സംസ്ഥാന സർക്കാരിന്റെ ലഹരി വരുദ്ധ പ്രവർത്തനത്തിന്റെ ഏകോപനം തുടങ്ങിയ വിവിധ Read More…
കേരളത്തിന്റെ സ്വപ്നതുറമുഖം നാടിന് സമര്‍പ്പണത്തിന് ഒരുങ്ങുന്നു; വിഴിഞ്ഞം തുറമുഖം നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: കേരളത്തിന്റെ വികസന കുതിപ്പിന് കരുത്തേകുന്ന വിഴിഞ്ഞം രാജ്യാന്തര തുറമുഖം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനും നാടിനും സമര്‍പ്പിക്കും. ഈ അഭിമാന പദ്ധതിയുടെ ആദ്യഘട്ട കമീഷനിങ് ചടങ്ങ് വെള്ളിയാഴ്ച നടക്കും. ഇന്നു രാത്രി തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി നാളെ രാവിലെ 10.15ന് ഹെലികോപ്റ്ററില്‍ വിഴിഞ്ഞം തുറമുഖത്തെത്തും. പോര്‍ട്ട് ഓപ്പറേഷന്‍ സെന്ററും ബെര്‍ത്ത് മേഖലയും സന്ദര്‍ശിച്ചശേഷം, രാവിലെ 11 മണിക്ക് തുറമുഖം ഔപചാരികമായി സമര്‍പ്പിക്കും. ശേഷം 12 മണിയോടെ പ്രധാനമന്ത്രി മടങ്ങും. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, തുറമുഖമന്ത്രി Read More…
സ്‌കൂൾ വിദ്യാർത്ഥികൾക്ക് പുതിയ അധ്യയന വർഷം മുതൽ സൂംമ്പാ ഡാൻസ് പരിശീലനം; ഔദ്യോഗിക ഉദ്ഘാടനം ഏപ്രിൽ 30ന് മുഖ്യമന്ത്രി നിർവഹിക്കും
*പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘടനത്തിന് മുന്നോടിയായി നടന്ന പരിശീലനം വിലയിരുത്തി സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായും കുട്ടികളുടെ അക്കാദമിക് ഇതര കഴിവുകൾ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായും സ്‌കൂൾ വിദ്യാർത്ഥികൾക്ക് പുതിയ അധ്യയന വർഷം മുതൽ സൂംമ്പാ ഡാൻസ് പരിശീലനം നൽകും. ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം ഏപ്രിൽ 30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഏപ്രിൽ 30 ന് തിരുവനന്തപുരത്തെ 15 സ്‌കൂളുകളിൽ നിന്നായി ആയിരത്തിയഞ്ഞൂറോളം വിദ്യാർഥികൾ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ സൂംമ്പാ അവതരിപ്പിക്കും. ഇതിനു മുന്നോടിയായി നടന്ന പരിശീലനം പൊതുവിദ്യാഭ്യാസ വകുപ്പ് Read More…
ഷാജി എൻ കരുണിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ അനുശോചനം
മലയാള സിനിമയുടെ മുഖവും മുഖശ്രീയുമായിരുന്ന അതുല്യനായ ചലച്ചിത്രാവിഷ്കാരകനെയാണ് ഷാജി എൻ കരുണിന്റെ വിയോഗത്തോടെ നമുക്ക് നഷ്ടമാകുന്നത്. ദേശീയ-അന്തർ ദേശീയ തലങ്ങളിൽ മലയാള സിനിമയെ നിതാന്തമായി അടയാളപ്പെടുത്തുകയും അതുവഴി മലയാളിയുടെ യശസ്സുയർത്തുകയും ചെയ്ത ചലച്ചിത്രകാരനാണ് ഷാജി എൻ കരുൺ. ചലച്ചിത്ര കലയെ ചിത്രകലയുമായി സന്നിവേശിപ്പിക്കുന്ന വിധത്തിൽ മനോഹരമായ ഫ്രെയിമുകളുടെ സംവിധായകൻ എന്ന നിലയിൽ കൂടിയാണ് നമ്മൾ അദ്ദേഹത്തെ അറിയുന്നത്. ചലച്ചിത്രകാരൻ എന്ന നിലയിൽ ഛായാഗ്രാഹകനായും സംവിധായകനായും ലോകശ്രദ്ധ നേടിയ കലാകാരനാണ് ഷാജി എൻ കരുൺ. ഇത്തരത്തിൽ സിനിമയുടെ വിവിധ Read More…
സെക്രട്ടേറിയറ്റിനും ക്ലിഫ് ഹൗസിനും ബോംബ് ഭീഷണി; സംസ്ഥാനത്ത് സുരക്ഷ കര്‍ശനം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനും സെക്രട്ടേറിയറ്റിനും ഗവർണറുടെ വസതിയായ രാജ്ഭവനും ബോംബ് ഭീഷണി. ഇ-മെയില്‍ വഴിയായിരുന്നു ഭീഷണി സന്ദേശം ലഭിച്ചത്. ഉച്ചയ്ക്ക് രണ്ടരയ്ക്കകം ബോംബ് പൊട്ടുമെന്ന് ഭീഷണിയില്‍ സൂചിപ്പിച്ചിരിക്കുന്നു. ലഹരിക്കെതിരായ നടപടിയില്‍ നിന്ന് പിൻമാറണമെന്നും സന്ദേശത്തില്‍ പറയുന്നു. കഴിഞ്ഞദിവസം തിരുവനന്തപുരം വിമാനത്താവളത്തില്‍ ചാവേര്‍ ആക്രമണം ഉണ്ടാകുമെന്ന് ഭീഷണി ലഭിച്ചിരുന്നു. ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവന്‍, ധനകാര്യ സെക്രട്ടറിയുടെ ഓഫീസ്, നെടുമ്പാശ്ശേരി വിമാനത്താവളം തുടങ്ങിയവയിലും ബോംബ് ഭീഷണി ഉണ്ടായിട്ടുണ്ട്. വഞ്ചിയൂര്‍ കോടതിയിലും കലക്ടറേറ്റിലും നേരത്തെ സമാനമായ Read More…
മുഖ്യമന്ത്രി വിഴിഞ്ഞം തുറമുഖം സന്ദർശിച്ചു
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പദ്ധതി മെയ് 2ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് സമർപ്പിക്കുന്നതിന്റെ മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയൻ തുറമുഖം സന്ദർശിച്ചു. മന്ത്രിമാരായ വി എൻ വാസവൻ, വി ശിവൻകുട്ടി, മേയർ ആര്യ രാജേന്ദ്രൻ, വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ഡോ. ദിവ്യ എസ് അയ്യർ, അദാനി വിഴിഞ്ഞം പോർട്ട് സിഇഒ പ്രദീപ് ജയരാമൻ എന്നിവർ മുഖ്യമന്ത്രിയെയും കുടുംബത്തെയും സ്വീകരിച്ചു. വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡിന്റെ പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന പ്രസന്റേഷൻ ഡോ ദിവ്യ Read More…
വീട്ടിലെ പ്രശ്‌നങ്ങള്‍ ഓഫീസിലേക്ക് വലിച്ചിഴയ്ക്കരുത്: ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രിയുടെ ഉപദേശം
തിരുവനന്തപുരം: പൊതു മേഖലാ സ്ഥാപനങ്ങളുടെ വളര്‍ച്ചയ്ക്ക് കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്നും, വീട്ടിലെ പ്രശ്‌നങ്ങള്‍ ഓഫീസിലേക്ക് കൊണ്ടുവരരുതെന്നും ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉപദേശം നല്‍കി. പൊതു മേഖലയിലെ സ്ഥാപനങ്ങളുടെ ശാക്തീകരണ ശില്‍പശാലയുടെ സമാപനയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. “മനുഷ്യര്‍ക്ക് ജീവിതത്തില്‍ പ്രശ്‌നങ്ങളും സംഘര്‍ഷങ്ങളും ഉണ്ടാകുന്നത് സ്വാഭാവികമാണ്. അവയെ ഓഫീസ് ഇടങ്ങളില്‍ കൊണ്ടു വന്ന് തീര്‍ക്കാന്‍ ശ്രമിക്കരുത്,” മുഖ്യമന്ത്രി വ്യക്തമാക്കി. സ്ഥാപനങ്ങളുടെ അഭിവൃത്തി എല്ലാ ജീവനക്കാരുടെയും ചുമതലയാണെന്നും, മേധാവികള്‍ക്ക് ഏകരൂപമായ ശ്രമം അനുവദിച്ചാല്‍ മാത്രം പുരോഗതി സാദ്ധ്യമാകുമെന്നും Read More…








