പുതിയ അധ്യയന വർഷത്തിൽ ലഹരിവിപത്തിനെതിരായ സന്ദേശംപാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രതിവാര ടെലിവിഷൻ സംവാദപരിപാടിയായ ‘നാം മുന്നോട്ടി’ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനാവശ്യമായ പാഠ്യപദ്ധതി പരിഷ്‌കരണവും അധ്യാപക പരിശീലനവും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്കാവശ്യമായ തയ്യാറെടുപ്പുകൾ വേനലവധിക്കാലത്ത് നടത്തും. രാസലഹരിയുടെ ദൂഷ്യഫലങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തൽ, അധ്യാപകർക്ക് കൗൺസലിങ് പരിശീലനം, കുട്ടികൾക്ക് കായികപരിശീലനത്തിന് അധികസമയം, രക്ഷിതാക്കൾക്ക് ബോധവത്കരണം തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങളാണ് ഈ അധ്യയന വർഷം ഏറ്റെടുക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിവിധ മേഖലകളിലെ വിദഗ്ധരുടെയും സാമുദായിക – സംഘടനാ നേതാക്കളുടെയും യോഗങ്ങളും ശിൽപശാലയും മാർച്ച്, ഏപ്രിൽ മാസങ്ങളിൽ Read More…
Tag: CM kerala
പൊതുമേഖലയെ ശക്തിപ്പെടുത്തുന്ന ഇടപെടലുകൾ ലക്ഷ്യം കണ്ടു: മുഖ്യമന്ത്രി പിണറായി വിജയൻ
പൊതുമേഖലാ സ്ഥാപനങ്ങൾക്ക് പ്രാധാന്യം നൽകി അവയെ ശക്തിപ്പെടുത്തുന്നതിനുള്ള സർക്കാർ ഇടപെടലുകൾ ലക്ഷ്യം കണ്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ. കൃത്യമായ പ്രവർത്തനങ്ങളിലൂടെയും ആവശ്യമായ നടപടികളിലൂടെയും മുൻപ് നഷ്ടത്തിലായിരുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കാൻ കഴിഞ്ഞു. 1,000 കോടി രൂപയുടെ വിറ്റുവരവ് ഉണ്ടാകുന്ന കമ്പനികളുടെ ഗണത്തിലേക്ക് കടന്ന കെൽട്രോൺ അനന്തമായ വികസന സാധ്യതകളുള്ള കെ എം എം എൽ ഉൾപ്പടെയുള്ള സ്ഥാപനങ്ങൾ മികച്ച മാതൃകകളാണ്. ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ് ഹോട്ടൽ ഹൈസിന്തിൽ സംഘടിപ്പിച്ച പൊതുമേഖലാ സ്ഥാപനങ്ങളുടെ ശാക്തീകരണ ശില്പശാലയുടെ സമാപന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. Read More…
പഹൽഗാം ; മലയാളികൾക്ക് സർക്കാർ സഹായം ഉപയോഗപ്പെടുത്താം – മുഖ്യമന്ത്രി
ജമ്മുകശ്മീരിൽ നടന്ന ഭീകരാക്രമണത്തിൻറെ നടുക്കത്തിൽ നിന്നും രാജ്യം മുക്തമായിട്ടില്ല. ഭൂമിയിലെ സ്വർഗമെന്ന് വിശേഷിപ്പിക്കപ്പെടുന്ന, ഇന്ത്യയുടെ അഭിമാനമായ, മനോഹരമായ കശ്മീരിന്റെ ജീവിതം ഇനിയും രക്തപങ്കിലമായിക്കൂടാ. വിനോദസഞ്ചാരത്തിനെത്തിയ നിരപരാധികളായ മനുഷ്യരാണ് കൊല്ലപ്പെട്ടത്. മാനവരാശിക്ക് തന്നെ എതിരായ കടന്നാക്രമണമാണ് ഇത്. അവിടെ ജീവൻ നഷ്ടമായവരിൽ ഒരു മലയാളിയും ഉണ്ടെന്നത് നമ്മുടെ ദു:ഖം ഇരട്ടിപ്പിക്കുന്നുണ്ട്. കൊല്ലപ്പെട്ട എൻ രാമചന്ദ്രന്റെ ഉറ്റവരുടെ ദു:ഖത്തിൽ പങ്കു ചേരുന്നു. കശ്മീരിൽ കുടുങ്ങിയ കേരളീയർക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നതിനു വേണ്ട സൗകര്യങ്ങൾ ആക്രമണം ഉണ്ടായി അല്പ സമയത്തിനുള്ളിൽ സംസ്ഥാന സർക്കാർ സജ്ജമാക്കിയിട്ടുണ്ട്. സഹായം Read More…
സഹകരണ മേഖലയിൽ സൃഷ്ടിച്ചത് അഞ്ച് ലക്ഷം തൊഴിലവസരങ്ങൾ : മുഖ്യമന്ത്രി
സഹകരണ എക്‌സ്‌പോ 2025 മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു കഴിഞ്ഞ നാലുവർഷം കൊണ്ട് അഞ്ചുലക്ഷത്തോളം തൊഴിലവസരങ്ങൾ സഹകരണമേഖലയിൽ സൃഷ്ടിക്കാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സഹകരണ എക്‌സ്‌പോ 2025 ന്റെ ഉദ്ഘാടനം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. യുവജനങ്ങളെ പ്രത്യേകമായി പരിഗണിക്കുന്നതിന് 32 യുവജന സഹകരണ സംഘങ്ങൾ രൂപീകരിക്കുകയും പ്രത്യേക വായ്പാ പദ്ധതികൾ നടപ്പാക്കുകയും ചെയ്തതിലൂടെ കൂടുതൽ തൊഴിവസരങ്ങൾ സൃഷ്ടിച്ചു. നൂതന സാങ്കേതിക വിദ്യകളിലൂടെ സമഗ്ര പരിഷ്‌കരണം നടത്തിയ കേരള ബാങ്ക് കഴിഞ്ഞ സാമ്പത്തിക വർഷം 250 കോടി രൂപയുടെ പ്രവർത്തനലാഭമാണ് നേടിയത്. Read More…
ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ മുഖ്യമന്ത്രിയുടെ അനുശോചനം
കാരുണ്യത്തിൻ്റെയും ഉൾക്കൊള്ളലിൻ്റെയും സാമൂഹ്യനീതിയോടുള്ള ആഴത്തിലുള്ള പ്രതിബദ്ധതയുടേയും സന്ദേശമാണ് ഫ്രാൻസിസ് മാർപ്പാപ്പ ഉയർത്തിപ്പിടിച്ചത്. പാർശ്വവൽകൃത ജനവിഭാഗങ്ങളോടുള്ള ഐക്യദാർഢ്യവും മറ്റുമതങ്ങളോടുള്ള സൗഹാർദ്ദപൂർണ്ണമായ പാരസ്പര്യവും ആഗോള മുതലാളിത്തത്തിനു എതിരെ പുലർത്തിയ കണിശതയാർന്ന വിമർശനവും ഫ്രാൻസിസ് മാർപ്പാപ്പയുടെ സവിശേഷതകളായിരുന്നു. ദരിദ്രരും പാർശ്വവൽകൃതരുമായ ജനവിഭാഗങ്ങളുടെ വിമോചനത്തിനായി അടിയുറച്ച നിലപാടുകൾ അദ്ദേഹം മുന്നോട്ടു വച്ചു. ഭവനരഹിതരും നിർധനരും സമൂഹത്തിൽ നിന്ന് ഉപേക്ഷിക്കപ്പെട്ടവരുമായ മനുഷ്യരെ സേവിക്കുക എന്നതായിരിക്കണം സഭയുടെ ധർമ്മമെന്ന് നിരന്തരം പ്രഖ്യാപിച്ചു. ജീവിച്ച ചുറ്റുപാടുകൾ അദ്ദേഹത്തിന് അസമത്വത്തേയും ദാരിദ്ര്യത്തേയും കുറിച്ച് ഉൾക്കാഴ്ച നൽകി. ലോകമാകെ പടരുന്ന Read More…
ലഹരിക്ക് അടിമപ്പെട്ട് മാനസിക പ്രശ്‌നങ്ങളുണ്ടാകുന്നവരെ ചികിത്സിക്കാനുള്ള കേന്ദ്രങ്ങൾ എല്ലാ ജില്ലകളിലും ആരംഭിക്കും: മുഖ്യമന്ത്രി
ലഹരിക്ക് അടിമപ്പെട്ട് ഗുരുതര മാനസിക പ്രശ്‌നങ്ങളുണ്ടാകുന്നവരെ ചികിത്സിക്കാനുള്ള കേന്ദ്രങ്ങൾ എല്ലാ ജില്ലകളിലും ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിവാര ടെലിവിഷൻ സംവാദപരിപാടിയായ ‘നാം മുന്നോട്ടി’ൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ലഹരിക്ക് അടിമപ്പെടുന്നവരെ ഒറ്റപ്പെടുത്തുന്ന സമീപനമല്ല സർക്കാർ സ്വീകരിക്കുന്നത്. അവരെ തിരുത്തി സമൂഹത്തോടൊപ്പം ചേർത്തുകൊണ്ടുപോകാനാണ് ശ്രമം. സാധാരണജീവിതത്തിലേക്ക് മടങ്ങിവരുന്നവരെ ഉൾക്കൊള്ളുന്ന തരത്തിൽ സമൂഹവും മാറണം. അവർ വീണ്ടും ലഹരിയിലേക്ക് തിരിയാതിരിക്കാനുള്ള ജാഗ്രത വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പുതിയ അധ്യയന വർഷത്തിൽ ലഹരിവിപത്തിനെതിരെ പാഠ്യപദ്ധതി പരിഷ്‌കരണവും അധ്യാപക പരിശീലനവും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും Read More…
സർക്കാരിന്റെ നാലാം വാർഷികാഘോഷം: ഏപ്രിൽ 21ന് കാസർഗോട്ട് തുടക്കം
മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെയും എന്റെ കേരളം പ്രദർശന വിപണന മേളയുടെയും സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ കാസർഗോഡ് നിർവഹിക്കും. കാലിക്കടവ് മൈതാനത്ത് ഏപ്രിൽ 21 ന് രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങിൽ റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ അധ്യക്ഷത വഹിക്കും. ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ സ്വാഗതം ആശംസിക്കും. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, കെ കൃഷ്ണൻകുട്ടി, എ കെ ശശീന്ദ്രൻ ,രാമചന്ദ്രൻ കടന്നപ്പള്ളി, കെ ബി ഗണേഷ് കുമാർ, പ്രതിപക്ഷനേതാവ് വി ഡി സതീശൻ, എം Read More…
അഴിമതിക്കെതിരെ ശക്തമായ നടപടികൾ തുടരും: മുഖ്യമന്ത്രി
ഭരണതലത്തിൽ അഴിമതി അവസാനിപ്പിക്കുക എന്നത് സുവ്യക്തമായ സർക്കാർ നയമാണെന്നും അതിനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽപറഞ്ഞു . അഴിമതിക്കെതിരെ അതിശക്തമായ മുന്നേറ്റം നടത്താനും അഴിമതിക്കാർക്കെതിരെ കടുത്ത നടപടി സ്വീകരിക്കാനും ഇതിനകം കഴിഞ്ഞിട്ടുണ്ട്. നമ്മുടെ നാടിനെ ഇന്ത്യയുടെ വാണിജ്യ വ്യവസായ ഹബ്ബ് ആക്കി മാറ്റുന്നതിനും ലോകരാജ്യങ്ങളെയാകെ ആകർഷിക്കുന്ന തരത്തിൽ നിക്ഷേപ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിനും അഴിമതി തുടച്ചു നീക്കുക തന്നെ വേണം. അതിനായി വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോയുടെ നേതൃത്വത്തിൽ പൊതുജന Read More…
ലഹരി ഉപഭോഗം തടയുന്നതിനും നിയന്ത്രിക്കുന്നതിനും ജനകീയ ഇടപെടലുകൾ അനിവാര്യം : മുഖ്യമന്ത്രി
ലഹരി ഉപഭോഗം തടയുന്നതിനും നിയന്ത്രിക്കുന്നതിനും ജനകീയ ഇടപെടലുകൾ അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലഹരി വിരുദ്ധ ക്യാമ്പയ്നുമായി ബന്ധപ്പെട്ട് ചേര്‍ന്ന മതമേലധ്യക്ഷൻമാരുടെ യോഗത്തിലും സര്‍വ്വകക്ഷിയോഗത്തിലും സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നാലാംഘട്ട ക്യാമ്പയിൻ വിപുലമായ ജനപങ്കാളിത്തത്തോടെ പൂർണ്ണമായും ജനകീയ പ്രവർത്തനമായി മാറ്റിയെടുക്കേണ്ടതുണ്ട്. നാടാകെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ കൈകോർക്കുന്ന നില സംജാതമാകണം. ഏപ്രില്‍,മെയ് മാസങ്ങളില്‍ ക്യാമ്പയ്നിനുള്ള ഒരുക്കങ്ങള്‍ നടത്തണം. ജൂണ്‍ മാസംതൊട്ട് വിപുലമായ ക്യാമ്പയ്നിലേക്ക് പോകേണ്ടതുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കും ഊന്നല്‍ നല്‍കിയുള്ളതാവണം ക്യാമ്പയ്ന്‍ എന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. സിന്തറ്റിക്ക് ലഹരി പദാർത്ഥങ്ങളുടെ Read More…
സംസ്ഥാനത്തേത് വാഗ്ദാനങ്ങൾ നിറവേറ്റുന്ന ഭരണ സംസ്‌കാരം : മുഖ്യമന്ത്രി
ത്രിതല പഞ്ചായത്തുകളിലും ഇനി കെ-സ്മാർട്ട് സേവനം വാഗ്ദാനങ്ങൾ നിറവേറ്റുന്ന പുതിയ ഭരണ സംസ്‌കാരമാണ് സംസ്ഥാനത്തേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന്റെ ഭാഗമായാണ് എല്ലാവർഷവും പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കുന്നത്. സേവനങ്ങൾ സുതാര്യമായി അതിവേഗം ജനങ്ങളിലെത്തിക്കണമെന്ന സർക്കാർ കാഴ്ചപ്പാട് ഭരണത്തിന്റെ സ്വാദ് എല്ലാവരിലേക്കും എത്തിക്കുന്നതിനും സർക്കാരും ജനങ്ങളും തമ്മിലുള്ള ഇഴയടുപ്പം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. പൗരകേന്ദ്രീകൃത ഓൺലൈൻ സേവനം ലഭ്യമാക്കാനായി തദ്ദേശ സ്വയംഭരണ വകുപ്പ് തയ്യാറാക്കിയ കെ-സ്മാർട്ട് ത്രിതല പഞ്ചായത്തുകളിൽ വിന്യസിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. Read More…






