Kerala News

തൃശ്ശൂര്‍ താലൂക്ക്തല കരുതലും കൈത്താങ്ങും അദാലത്ത്; 549 പരാതികള്‍ പരിഗണിച്ചു

പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കരുതലും കൈത്താങ്ങും അദാലത്തിന്റെ ഭാഗമായി തൃശ്ശൂര്‍ ടൗണ്‍ ഹാളില്‍ നടത്തിയ താലൂക്ക്തല അദാലത്തില്‍ 549 പരാതികള്‍ പരിഗണിച്ചു. ഓണ്‍ലൈനായി 303 പരാതികളും നേരിട്ട് 246 പരാതികളും ലഭിച്ചു. ഓണ്‍ലൈനായി ലഭിച്ച 303 പരാതികളില്‍ 87 പേര്‍ റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍, ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു എന്നിവരെ നേരില്‍ കണ്ടും പരാതി ബോധിപ്പിച്ചു. അദാലത്തില്‍ 246 പരാതികള്‍ പുതുതായി Read More…

Kerala News

ആന എഴുന്നള്ളിപ്പിൽ നിയന്ത്രണം: പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ സുപ്രീം കോടതിയിൽ

തൃശൂർ: ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ നിയന്ത്രണങ്ങൾക്കെതിരെ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യത്തിലാണ് ഇവർ സുപ്രീം കോടതിയെ സമീപിച്ചത്. ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം പൂര എഴുന്നള്ളിപ്പുകൾ നടത്താൻ സാധ്യമല്ലെന്ന് ദേവസ്വങ്ങൾ ചൂണ്ടിക്കാട്ടി. സുപ്രീം കോടതി ഈ ഹർജി ഫയലിൽ സ്വീകരിച്ചു. അതേസമയം, മൃഗസ്നേഹികളുടെ സംഘടനകൾ ഇതിനെതിരെ തടസ ഹർജിയുമായി രംഗത്തെത്തിയിട്ടുണ്ട്. ഇതിനോടകം, തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രം ആന എഴുന്നള്ളിപ്പിനുള്ള ഇളവ് തേടി നൽകിയ Read More…

Kerala News

അര്‍ണോസ് പാതിരി – കാലത്തെ അതിജീവിച്ച കര്‍മ്മയോഗി

തൃശൂര്‍: അര്‍ണോസ് പാതിരിയുടെ ഭാരതപ്രവേശനത്തിന്റെ 325-ാം ജൂബിലിവര്‍ഷം ഉദ്ഘാടനം കേരള സാഹിത്യ അക്കാദമി സ്മൃതിമണ്ഡപത്തില്‍ നാടകാചാര്യന്‍ ഷെവലിയര്‍ സി.എല്‍. ജോസ് അര്‍ണോസ് പാതിരിയുടെ ഛായാചിത്രത്തിനു മുമ്പില്‍ നിലവിളക്ക് കൊളുത്തി നിര്‍വ്വഹിച്ചു.കാലത്തെ അതിജീവിച്ച കര്‍മ്മയോഗിയാണ് മഹാനായ പാതിരിയെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ സി. എല്‍. ജോസ് അഭിപ്രായപ്പെട്ടു. 1700 ഡിസംബര്‍ 13 ന് ആണ് അര്‍ണോസ് ജന്മദേശമായ ജര്‍മ്മനിയില്‍നിന്ന് 408 ദിവസത്തെ ദീര്‍ഘവും ദുര്‍ഘടവുമായ യാത്രചെയ്ത് ഇന്ത്യയില്‍ ഗുജറാത്തിലെ സൂറത്തില്‍ കപ്പലിറങ്ങിയത്.യോഗത്തില്‍ അര്‍ണോസ് പാതിരി അക്കാദമി ഡയറക്ടര്‍ ഫാ. ഡോ. ജോര്‍ജ്ജ് Read More…

Kerala News

പുനസ്സജ്ജീകരിച്ച ശക്തന്‍ തമ്പുരാന്‍ കൊട്ടാരം പുരാവസ്തു മ്യൂസിയം ഉദ്ഘാടനംഡിസം. 20 ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വ്വഹിക്കും

പുനസ്സജ്ജീകരിച്ച ശക്തന്‍ തമ്പുരാന്‍ കൊട്ടാരം പുരാവസ്തു മ്യൂസിയം ഉദ്ഘാടനം ഡിസം. 20, വൈകിട്ട് 4.30 ന് പുരാവസ്തു പുരാരേഖാ മ്യൂസിയം റജിസ്‌ട്രേഷന്‍ വകുപ്പു മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വ്വഹിക്കും. പി. ബാലചന്ദ്രന്‍ എം.എല്‍.എ, അധ്യക്ഷത വഹിക്കും. കേന്ദ്ര പെട്രോളിയം, ടൂറിസം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി, തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എം. കെ. വര്‍ഗീസ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. കേരളം മ്യൂസിയം എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ആര്‍. ചന്ദ്രന്‍ പിള്ള റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി. എസ്. Read More…

Kerala News

പ്രവാസികള്‍ക്കായി നോര്‍ക്കയുടെ സൗജന്യ ബിസിനസ്സ് ക്ലിനിക്ക് തൃശ്ശൂരിലും എറണാകുളത്തും. ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം.

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക ബിസ്സിനസ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (എന്‍.ബി.എഫ്.സി.) ആഭിമുഖ്യത്തില്‍ തൃശ്ശൂര്‍ എറണാകുളം ജില്ലകളിലെ പ്രവാസിസംരംഭകര്‍ക്കായി സൗജന്യ ബിസിനസ്സ് ക്ലിനിക്ക് സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 2024 ഡിസംബര്‍ 21 ന് മുന്‍പായി NBFC യില്‍ ഇമെയില്‍/ ഫോണ്‍ മുഖാന്തിരം പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും 0471-2770534/8592958677 നമ്പറിലോ nbfc.coordinator@gmail.com വിലാസത്തിലോ പ്രവര്‍ത്തി ദിവസങ്ങളില്‍ ബന്ധപ്പെടേണ്ടതാണ്. പ്രവാസികള്‍ക്കും, നാട്ടില്‍ തിരിച്ചെത്തിയവര്‍ക്കും ബിസ്സിനസ്സ് സംരംഭങ്ങളോ സ്വയംതൊഴിലോ ആരംഭിക്കുന്നതിനും നിലവിലുളളവ വിപൂലീകരിക്കുന്നതിനും ഇത് സഹായകരമാകും. ഉചിതമായ സംരംഭകപദ്ധതികള്‍ Read More…

Court Kerala News

കോഴ്സിന് ചേർത്തി കബളിപ്പിച്ചു, വിദ്യാർത്ഥിനിക്ക് ഫീസ് 20300 രൂപയും നഷ്ടം 30000 രൂപയും പലിശയും നൽകുവാൻ വിധി.

കോഴ്സിന് ചേർത്തി കബളിപ്പിച്ചതിനെ ചോദ്യം ചെയ്തു് ഫയൽ ചെയ്ത ഹർജിയിൽ വിദ്യാർത്ഥിനിക്ക് അനുകൂല വിധി. തൃശൂർ വെള്ളാഞ്ചിറയിലുള്ള ഐനിക്കാടൻ അനിറ്റ.ടി.ആൻ്റോ ഫയൽ ചെയ്ത ഹർജിയിലാണ് ഏയ്ഡ് എഡ്യുക്കേഷൻ്റെ തൃശൂരിലെ മാനേജർക്കെതിരെയും മലപ്പുറത്തെ ഉടമക്കെതിരെയും ഇപ്രകാരം വിധിയായതു്. മധുരൈ കാമരാജ് യൂണിവേഴ്സിറ്റിയിൽ ബി.എ. ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ കോഴ്സിൽ ചേർത്താമെന്ന് പറഞ്ഞാണ് 20300 രൂപ ഈടാക്കുകയുണ്ടായത്. മൂന്ന് വർഷവും പരീക്ഷകൾ ഉണ്ടാകുമെന്ന് അറിയിച്ചിരുന്നു.എന്നാൽ അപ്രകാരം നടക്കുകയുണ്ടായില്ല. പരാതിപ്പെട്ടപ്പോൾ ഹർജിക്കാരിയെ അണ്ണാമലൈ യൂണിവേഴ്സിറ്റിയിലേക്ക് മാറ്റാം എന്ന് ഉറപ്പു നൽകുകയായിരുന്നു. തുടർന്ന് അണ്ണാമലൈ Read More…

Kerala News

ഇ. രഘുനന്ദനന്‍ ത്യാഗ ബുദ്ധിയോടെ പ്രവര്‍ത്തിച്ച നേതാവ് : ശ്രീധരന്‍ മാസ്റ്റര്‍

തൃശൂര്‍:ഇ.രഘുനന്ദനന്‍ പാര്‍ട്ടിക്കും സമൂഹത്തിനും വേണ്ടി ത്യാഗ ബുദ്ധിയോടെ പ്രവര്‍ത്തിച്ച നേതാവായിരുന്നുവെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.വി.ശ്രീധരന്‍ മാസ്റ്റര്‍.സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി അത്രയയൊന്നും ശക്തമല്ലാതിരുന്ന കാലത്ത് ഏറെ ത്യാഗം സഹിച്ച് പാര്‍ട്ടിയെ വളര്‍ത്തിയെടുത്തവരില്‍ മുന്‍പന്തിയിലുണ്ടായിരുന്നയാളാണ് രഘുനന്ദനനെന്നും ശ്രീധരന്‍ മാസ്റ്റര്‍ പറഞ്ഞു.ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.കെ.അനീഷ് കുമാര്‍ അധ്യക്ഷനായിരുന്നു. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.കെ.ഷാജന്‍, ഡിസിസി വൈസ് പ്രസിഡന്റ് ഐ.പി. പോള്‍, സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, Read More…

Kerala News

നഗരി ഉണർന്നു കേരള യുവജന സമ്മേളനത്തിന്‍റെ പന്തല്‍ കാല്‍ നാട്ടല്‍ കര്‍മ്മം പ്രൗഢമായി

തൃശൂർ: ‘ഉത്തരവാദിത്തം; മനുഷ്യപ്പറ്റിൻ്റെ രാഷ്ട്രീയം’ എന്ന പ്രമേയത്തിൽ തൃശൂരിലെ ആമ്പല്ലൂരിൽ ഡിസംബര്‍ 27,28,29 തിയ്യതികളില്‍ നടക്കുന്ന എസ് വൈ എസ് പ്ലാറ്റിനം ഇയര്‍ സമാപന സമ്മേളനമായ കേരള യുവജന സമ്മേളനത്തിൻ്റെ പന്തൽ കാൽ നാട്ടൽ കർമ്മം സമുന്നതരായ പ്രാസ്ഥാനിക നേതാക്കളുടേയും നൂറുകണക്കിന് പ്രവർത്തകരുടേയും സാന്നിധ്യത്തിൽ പ്രൗഢമായ ചടങ്ങുകളോടെ നടന്നു. കാൽനാട്ടൽ ചടങ്ങ് എസ് വൈ എസ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ത്വാഹ സഖാഫി അധ്യക്ഷത വഹിച്ചു. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹിം Read More…

Kerala News

പാട്ടുകളൊഴുകി, സ്മൃതികളിരമ്പി;’പ്രേമപത്ര്’ റഫി നിശയില്‍സംഗീതജ്ഞര്‍ ഒത്തുകൂടി

തൃശൂര്‍: പ്രശസ്ത സംഗീതജ്ഞരും സാംസ്‌കാരിക നായകരും സംഗീതപ്രേമികളും നിറഞ്ഞ സദസില്‍ റഫി ഗാനങ്ങളും ‘റഫിജോസ്’ സ്മൃതികളും ഒഴുകി. കേരള സാഹിത്യ അക്കാദമി ഹാളില്‍ നടന്ന ചടങ്ങില്‍ ‘പ്രേമപത്ര്’ റഫി സംഗീതനിശയോടെ ‘സ്നേഹഗായകന്‍’ പുസ്തകം പ്രകാശിതമായി. അനശ്വര ഗായകന്‍ മുഹമ്മദ് റഫിയുടെ ജന്മശതാബ്ദി, റഫി ഗായകനായിരുന്ന പി.കെ. ജോസ് സ്മൃതി എന്നിവയോടനുബന്ധിച്ചാണ് ഈ പരിപാടികള്‍ അരങ്ങേറിയത്. റഫി ഗാനങ്ങള്‍ ആലപിച്ച് ആറര പതിറ്റാണ്ടിലേറെ ഗാനമേളാ സദസുകളെ കോരിത്തരിപ്പിച്ച തൃശൂര്‍ ജോസ് എന്ന പി.കെ. ജോസ് കഴിഞ്ഞ വര്‍ഷമാണ് അന്തരിച്ചത്. Read More…

Kerala News

തൃശൂര്‍ പൂരം ഉപേക്ഷിക്കേണ്ട സാഹചര്യം; സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങി ദേവസ്വങ്ങള്‍

തൃശൂര്‍ പൂരം ഉപേക്ഷിക്കേണ്ടിവരുമെന്ന് തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങള്‍ അറിയിച്ചു. ഹൈക്കോടതി നല്‍കിയ പുതിയ നിർദേശങ്ങള്‍ പാലിച്ച് പൂരം നടത്താന്‍ സാദ്ധ്യമല്ലെന്ന് ദേവസ്വങ്ങള്‍ അറിയിച്ചു. സുപ്രീംകോടതിയെ സമീപിക്കുന്ന കാര്യം പരിഗണിക്കുകയാണെന്നും ഡിസംബര്‍ 8-ന് ജില്ലാതല പ്രതിഷേധ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുമെന്നും ദേവസ്വം ഭാരവാഹികള്‍ പറഞ്ഞു. ഇതു സംബന്ധിച്ച വിശദമായ തീരുമാനം വൈകാതെ അറിയിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.