India News

കന്യാസ്ത്രീകളുടെ അറസ്റ്റ്: അമിത് ഷാ വിവരം തേടി; ജാമ്യത്തിനായി ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും

ന്യൂഡല്‍ഹി: മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഢില്‍ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിവരം തേടിയതായി റിപ്പോര്‍ട്ട്. ഛത്തീസ് ഗഡ് മുഖ്യമന്ത്രിയില്‍ നിന്നാണ് അമിത് ഷാ വിവരം തേടിയത്. കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആരാഞ്ഞു. ഇന്നലെ ജാമ്യം ലഭിക്കാതിരുന്നതിന്റെ വിശദാംശങ്ങളും തേടിയിട്ടുണ്ട്. പ്രധാനമന്ത്രിയുമായും അമിത് ഷാ വിഷയത്തില്‍ ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് എന്‍കെ പ്രേമചന്ദ്രന്‍ അടക്കമുള്ള എതാനും എംപിമാര്‍ കേന്ദ്രമന്ത്രി അമിത്ഷായുമായി സംസാരിച്ചിരുന്നു. പാര്‍ലമെന്റ് വളപ്പില്‍ Read More…

India News

പരിഷ്‌കരണങ്ങളോടെ പുതിയ ദേശീയ സഹകരണ നയം പ്രഖ്യാപിച്ചു; സഹകരണസംഘങ്ങള്‍ക്കൊപ്പംജന്‍ ഔഷധികേന്ദ്രം, പെട്രോള്‍ പമ്പ്, ഗ്യാസ്ഏജന്‍സി

ന്യൂഡല്‍ഹി: സര്‍വീസ് സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനത്തില്‍ കാതലായ മാറ്റങ്ങള്‍ നിര്‍ദേശിക്കുന്ന ദേശീയ സഹകരണ നയം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. പ്രാഥമിക കാര്‍ഷിക വായ്പ സംഘങ്ങളുടെ പ്രവര്‍ത്തനത്തില്‍ വന്‍ മാറ്റത്തിനാണ് വഴിയൊരുങ്ങുന്നത്. സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കാനുള്ള പദ്ധതി നിര്‍വഹണ ഏജന്‍സികളായി പ്രാഥമിക കാര്‍ഷിക സംഘങ്ങള്‍ മാറും. സര്‍വീസ് സഹകരണ ബാങ്കുകളെ വിവിധോദ്ദേശ്യ സഹകരണ സംഘങ്ങളാക്കാനും നയം ലക്ഷ്യമിടുന്നു. സഹകരണ ബാങ്കുകള്‍ക്കൊപ്പം പ്രധാനമന്ത്രി ജന്‍ ഔഷധി കേന്ദ്രം, വെയര്‍ഹൗസുകള്‍, പൊതുസേവനകേന്ദ്രം, ന്യായവില കട, എല്‍പിജി വിതരണം, പെട്രോള്‍/ ഡീസല്‍ പമ്പ്, പ്രധാനമന്ത്രി കിസാന്‍ സമൃദ്ധി Read More…

Business India News

12% ജിഎസ്ടി സ്ലാബ് ഒഴിവാക്കുന്നത് പരിഗണനയില്‍; സംസ്ഥാനങ്ങളുമായി ചര്‍ച്ചയ്ക്ക് അമിത് ഷാ

ന്യൂഡല്‍ഹി: ചരക്ക് സേവന നികുതി (ജിഎസ്ടി) സ്ലാബ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സമവായങ്ങള്‍ ഉണ്ടാക്കുന്നതിനും തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തും. ചരക്കുകള്‍ക്ക് ഏര്‍പ്പെടുത്തിയ 12 ശതമാനം സ്ലാബ് ഒഴിവാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. സാധാരണക്കാര്‍ ഉപയോഗിക്കുന്ന വസ്തുക്കളാണ് നിലവില്‍ 12 ശതമാനത്തിന്റെ ജിഎസ്ടി പരിധിയില്‍ വരുന്നത്. ഇതില്‍ മാറ്റം വരുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ആദായ നികുതി ഇളവ് വരുത്തിയതിന് സമാനമായ രീതിയില്‍ ഇളവ് വരുത്താനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. 12 ശതമാനത്തിന്റെ പരിധിയിലുള്ള ചരക്കുകള്‍ അഞ്ച്, പതിനെട്ട് സ്ലാബുകളിലേക്ക് മാറ്റാനാണ് Read More…

Kerala News Politics

ബിജെപിക്കു പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ്; അമിത് ഷാ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: ബിജെപിയുടെ പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ് തിരുവനന്തപുരത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തു. ഓഫീസിന് മുന്നിലെത്തിയ അമിത് ഷാ ആദ്യം പാര്‍ട്ടി പതാക ഉയര്‍ത്തി. തുടര്‍ന്ന് ഓഫീസിന് മുന്നില്‍ കണിക്കൊന്നയുടെ തൈ നട്ടു . തുടര്‍ന്ന് നാട മുറിച്ച് കെട്ടിടത്തില്‍ പ്രവേശിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി സംഘടനയുടെ സ്ഥാപക നേതാക്കളായ ശ്യാമപ്രസാദ് മുഖർജിയുടെയും ദീനദയാൽ ഉപാദ്ധ്യായയുടെയും വെങ്കല പ്രതിമകൾക്ക് മുന്നിൽ നിലവിളക്കു കൊളുത്തി ഓഫീസ് ഉദ്ഘാടനം നിര്‍വഹിച്ചു. തുടർന്ന്ഓഫീസിന്റെ നടുത്തളത്തില്‍ സ്ഥാപിച്ച മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.ജി. Read More…

Kerala News

അമിത് ഷാ നാളെ എത്തും; ബിജെപിയുടെ തദ്ദേശ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് മറ്റന്നാള്‍ തുടക്കം

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി മുതിര്‍ന്ന നേതവുമായ അമിത് ഷാ ജൂലൈ 11-ന് രാത്രി പത്തുമണിയോടെ തിരുവനന്തപുരത്ത് എത്തും. രണ്ട് പരിപാടികളിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രി തിരുവനന്തപുരത്ത് പങ്കെടുക്കുന്നത്. ബിജെപി സംസ്ഥാന ഓഫീസ് ഉദ്ഘാടനത്തിന് ശേഷം പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന വാര്‍ഡ് തല നേതൃയോഗത്തിലും അദ്ദേഹം പങ്കെടുക്കും. വാര്‍ഡുതല പ്രതിനിധികളുടെ യോഗത്തില്‍ ‘കേരളം മിഷന്‍ 2025’ അമിത് ഷാ പ്രഖ്യാപിക്കും. തദ്ദേശ തെരഞ്ഞെടുപ്പില്‍ മുന്നേറ്റം ലക്ഷ്യമിട്ട് ബിജെപി നടത്തുന്ന സംഘടനാതല പ്രചാരണത്തിന് ഇതോടെ ഔദ്യോഗിക തുടക്കമാകും. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം Read More…

India Kerala News

അമിത് ഷാ ജൂലൈ 13 ന് കേരളത്തില്‍

തൃശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുന്നൊരുക്കങ്ങള്‍ക്ക് രൂപം നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമത് ഷാ ജൂലൈ 13 ന് കേരളത്തില്‍ എത്തും.സംസ്ഥാനത്തെ ഏഴ് റവന്യു ജില്ലകളിലെ വാര്‍ഡ് കമ്മിറ്റി ഭാരവാഹികളുടെ യോഗത്തില്‍ അദ്ദേഹം പങ്കെടുക്കും.ബിജെപി സംസ്ഥാന ഓഫീസിന്റെ ഔദ്യേഗിക ഉദ്ഘാടനവും അമിത് ഷാ നിര്‍വഹിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് പറഞ്ഞു.വികസിത കേരളം എന്ന ആശയം താഴെതട്ടില്‍ എത്തിക്കാന്‍ പാര്‍ട്ടി രൂപം നല്‍കിയതായും രമേശ് പറഞ്ഞു.തൃശൂരില്‍ നടന്ന സംസ്ഥാന നേതൃയോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ Read More…

India News

പ്രകൃതിക്ഷോഭം: അഞ്ചു സംസ്ഥാനങ്ങള്‍ക്ക് 1554.99 കോടി കേന്ദ്ര സഹായം, പട്ടികയില്‍ കേരളമില്ല

ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം പ്രകൃതിക്ഷോഭം നേരിട്ട സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അധിക ധനസഹായം അനുവദിച്ചു. എന്നാല്‍ ഇതിലും കേരളത്തെ തഴഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള ഉന്നതതല കമ്മിറ്റി ആന്ധ്രപ്രദേശ്, നാഗാലാന്‍ഡ്, ഒഡീഷ, തെലങ്കാന, ത്രിപുര എന്നീ സംസ്ഥാനങ്ങള്‍ക്കായി 1554.99 കോടി രൂപ അനുവദിച്ചു. 2024-ല്‍ വെള്ളപ്പൊക്കം, മിന്നല്‍പ്രളയം, മണ്ണിടിച്ചില്‍, ചുഴലിക്കാറ്റ് എന്നിവ ബാധിച്ച ഈ സംസ്ഥാനങ്ങള്‍ക്കാണ് ദേശീയ ദുരന്ത പ്രതികരണ നിധി (NDRF) യില്‍ നിന്നു സഹായം ലഭിച്ചത്. അനുവദിച്ച ധനസഹായം: ആന്ധ്രപ്രദേശ് – Read More…