Kerala News

‘പുതിയ നിര്‍ദേശങ്ങളില്ല’; ചര്‍ച്ച പരാജയം – ആശ വര്‍ക്കര്‍മാര്‍ നിരാഹാര സമരത്തിന്

തിരുവനന്തപുരം: ആശാ പ്രവര്‍ത്തകരുടെ സമരം അവസാനിപ്പിക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. 38 ദിവസം നീണ്ട സമരം നാളെ മുതല്‍ കൂടുതല്‍ ശക്തമാക്കുമെന്ന് സമര നേതാക്കള്‍ അറിയിച്ചു. ആശാ പ്രവര്‍ത്തകര്‍ മുന്നോട്ടു വച്ച ആവശ്യങ്ങള്‍ ഒന്നും ചര്‍ച്ചയായില്ല എന്നും ഓണറേറിയം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം വന്നില്ല എന്നും സമരക്കാര്‍ ആരോപിച്ചു. “വിഷയം യാഥാര്‍ത്ഥ്യബോധത്തോടെ കാണണം, സമരം അവസാനിപ്പിക്കണം” എന്നതാണ് മന്ത്രിയുടെ നിലപാട്. സർക്കാർ സാമ്പത്തിക പ്രതിസന്ധി ഉദ്ദേശിച്ച് ആശവർക്കർമാരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ തയ്യാറായിട്ടില്ല. Read More…

Kerala News

ആശാ പ്രവർത്തകരുടെ സമരം ഒരു മാസം പിന്നിടുന്നു; 17ന് സെക്രട്ടേറിയറ്റ് ഉപരോധം

തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരളത്തിലെ ആശാ പ്രവർത്തകർ നടത്തുന്ന രാപ്പകൽ സമരം ഇന്ന് ഒരു മാസം തികയും. കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് നടയിലാണ് സമരം തുടരുന്നത്. ഒരു മാസം പിന്നിട്ടിട്ടും സർക്കാർ ഇടപെടാത്ത സാഹചര്യത്തിൽ സമരം കടുപ്പിക്കാനാണ് പ്രവർത്തകരുടെ തീരുമാനം. ഈ മാസം 17ന് സെക്രട്ടേറിയറ്റ് ഉപരോധം നടത്തുമെന്ന് സമര നേതാവ് എസ്. മിനി അറിയിച്ചു. സമരത്തിൽ പങ്കെടുക്കുന്ന സ്ത്രീകളെ കടുത്ത സമ്മർദ്ദത്തിലാക്കുന്ന നടപടികളാണ് ഓരോ ദിവസവും ഉണ്ടാകുന്നത്. സമാധാനപരമായ Read More…

Kerala News

ആശാ വര്‍ക്കര്‍മാരുടെ വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ച് കോണ്‍ഗ്രസ്; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരസ്പരം പഴിചാരുകയാണെന്ന് കെ.സി. വേണുഗോപാല്‍

ന്യൂഡല്‍ഹി: സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാരുടെ അവകാശ പ്രശ്നം ലോക്‌സഭയില്‍ ഉന്നയിച്ച് കോണ്‍ഗ്രസ് എംപിമാര്‍. കെ.സി. വേണുഗോപാല്‍, ശശി തരൂര്‍, വി.കെ. ശ്രീകണ്ഠന്‍ എന്നിവരാണ് വിഷയം സഭയില്‍ ഉന്നയിച്ചത്. കഴിഞ്ഞ 30 ദിവസമായി പ്രതിഫല വ്യവസ്ഥയുമായി ബന്ധപ്പെട്ട് ആശാ വര്‍ക്കര്‍മാര്‍ സമരം തുടരുകയാണ്. കെ.സി. വേണുഗോപാല്‍ ആശാ വര്‍ക്കര്‍മാര്‍ രാജ്യത്തെ ആരോഗ്യരംഗത്തെ പോരാളികളാണെന്നും, അവര്‍ക്ക് കൃത്യമായ പ്രതിഫലവും തൊഴില്‍ സുരക്ഷയും നല്‍കണം എന്നും ആവശ്യപ്പെട്ടു. ദിവസവേതനം വെറും 232 രൂപ മാത്രമാണ്, അത് പോലും Read More…

Kerala News

ആശാവർക്കർമാരുടെ സമരത്തെ അവഗണിക്കരുതെന്ന് BJP സംസ്ഥാന വൈസ് പ്രസിഡൻ്റ്A N രാധാകൃഷ്ണൻ

ആശാവർക്കർമാരുടെ സമരത്തെ അവഗണിക്കരുതെന്ന് BJP സംസ്ഥാന വൈസ് പ്രസിഡൻ്റ് A N രാധാകൃഷ്ണൻ. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ വീടുകളുടെ വാതിൽപ്പടിയോളം എത്തുന്ന ആശാവർക്കർമാരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കണമെന്നും AN രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. വിഷയത്തിൽ സർക്കാർ ദുരഭിമാനം വെടിയാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പഴയ നടക്കാവ്ബിജെപി ഓഫീസിൽ നിന്നും ആരംഭിച്ച മഹിളാ റാലി തൃശ്ശൂർ നഗരം ചുറ്റി കോർപ്പറേഷൻ ഓഫീസിനുമുന്നിൽ സമാപിച്ചു. തുടർന്നു നടന്ന പൊതുസമ്മേളനത്തിൽബിജെപി തൃശ്ശൂർ സിറ്റി ജില്ലാ പ്രസിഡണ്ട്ജസ്റ്റിൻ ജേക്കബ് അദ്ധ്യക്ഷതവഹിച്ചു.യോഗത്തിൽ പൂർണിമ Read More…

Kerala News

ആശാ വർക്കർമാരുടെ സമരം നിയമസഭയിൽ ചർച്ചയായി; പ്രതിഫല വർധന ആവശ്യവുമായി പ്രതിപക്ഷം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ ആശാ വർക്കർമാർ നടത്തുന്ന സമരം നിയമസഭയിൽ ചർച്ചയായി. പ്രതിപക്ഷം ആരോഗ്യ മന്ത്രി വീണാ ജോർജിനെ കടുത്ത ഭാഷയിൽ വിമർശിച്ചു. ആശാ വർക്കർമാർക്ക് കേരളത്തിലാണ് ഏറ്റവും കൂടുതൽ പ്രതിഫലം ലഭിക്കുന്നതെന്ന് മന്ത്രി ആവർത്തിച്ചു. ജനുവരി മാസത്തിൽ 89.98% ആശാ വർക്കർമാർക്കും 10,000 രൂപയ്ക്കും 13,000 രൂപയ്ക്കും ഇടയിൽ പ്രതിഫലം ലഭിച്ചതായി മന്ത്രി വ്യക്തമാക്കി. സംസ്ഥാന സർക്കാർ 9,400 രൂപ നൽകി, കേന്ദ്രം ശേഷിക്കുന്ന തുക നൽകുന്നുവെന്നും മന്ത്രി വ്യക്തമാക്കി. പ്രതിഫലം 21,000 രൂപയാക്കണമെന്നതാണ് സമരക്കാരുടെ Read More…

Kerala News

ആശാ വർക്കർമാർ സമരത്തിൽ; പ്രതിരോധത്തിനായി ഹെൽത്ത് വോളന്റിയേഴ്സ് നിയമിക്കും

തിരുവനന്തപുരം: ആശാ വർക്കർമാർ സമരം തുടരുന്നതിനിടെ, ആരോഗ്യവകുപ്പ് ഹെൽത്ത് വോളന്റിയേഴ്സിനെ നിയമിക്കാൻ തീരുമാനിച്ചു. പുതിയ വോളന്റിയർമാർക്ക് പരിശീലനം നൽകാൻ മാർഗനിർദേശം പുറത്തിറക്കിയിട്ടുണ്ട്. 50 പേരുള്ള 30 ബാച്ചുകൾക്ക് പരിശീലനം നൽകാനാണ് പദ്ധതി, ഇതിനായി 11.70 ലക്ഷം രൂപ അനുവദിച്ചു. സംസ്ഥാനത്ത് 1500 ഹെൽത്ത് വോളന്റിയേഴ്സിനെ നിയമിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി, തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ 50 പേരടങ്ങുന്ന 5 ബാച്ചുകൾക്കും, കോട്ടയം, പാലക്കാട് ജില്ലകളിൽ 4 ബാച്ചുകൾക്കും പരിശീലനം നൽകും. ആശാ വർക്കർമാരുടെ സമരം ശക്തമായി മുന്നോട്ട് പോകുമ്പോഴാണ് Read More…

Kerala News

സർക്കാർ ഉത്തരവ് കത്തിച്ച് പ്രതിഷേധം

ആശ വർക്കർമാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മണ്ണുത്തി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശ വർക്കർമാർ ജോലിക്ക് ഹാജരായില്ലെങ്കിൽ നടപടി സ്വീകരിക്കുമെന്ന സർക്കാർ ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ചു. മണ്ണുത്തി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്എം. യൂ. മുത്തു വിന്റെ അധ്യക്ഷതയിൽ എംപി വിൻസെന്റ് എക്സ്എം ൽഎൽ എ ഉദ്ഘാടനം നിർവഹിച്ചു പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ. എൻ. വിജയകുമാർ മുഖ്യപ്രഭാഷണംഡി. സി. സി സെക്കറട്ടറി എം. എൽ. ബേബി, ഭാസ്കരൻ. കെ. മാധവൻ, എൻ. എസ്‌. നൗഷാദ്, Read More…

Kerala News

ആശാ വർക്കർമാരുടെ  കാര്യത്തിൽ  സർക്കാരിന് അനുഭാവപൂർവ നിലപാട്: മന്ത്രി വീണാ ജോർജ്

കേരളത്തിലുള്ള ബഹുഭൂരിപക്ഷം (89%) ആശാ വർക്കർമാർക്കും 10,000 മുതൽ 13,500 രൂപ വരെ ഇൻസെന്റീവും ഓണറേറിയവും ലഭിക്കുന്നുണ്ടെന്നും അതിൽ 9,500 രൂപ സംസ്ഥാനം മാത്രം നൽകുന്നതാണെന്നും മന്ത്രി വീണാ ജോർജ്. മറ്റ് സംസ്ഥാനങ്ങൾ നൽകുന്നതിനേക്കാൾ കൂടുതലാണിതെന്നും ആശാ വർക്കർമാരുടെ സമരത്തിന്റെ കാര്യത്തിൽ സർക്കാരിന് കടുംപിടിത്തമില്ലെന്നും വളരെ കുറച്ച് ആശാ പ്രവർത്തകർ മാത്രമാണ് സമരത്തിലുള്ളതെന്നും മന്ത്രി സെക്രട്ടേറിയറ്റിൽ നടന്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആശമാരുടെ കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കേണ്ടത് കേന്ദ്രസർക്കാരാണ്. ‘ആശ’ ഒരു കേന്ദ്ര പദ്ധതിയാണെങ്കിലും അനുഭാവപൂർവമായ സമീപനമാണ് സംസ്ഥാനത്തിന്റേത്. ഓണറേറിയം വർധിപ്പിക്കാൻ ധനവകുപ്പുമായി ചർച്ച നടത്തുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ആശാ Read More…

Kerala News

ആശാവർക്കർമാർക്ക് ഉപാധിരഹിത ഓണറേറിയം അനുവദിക്കും: മന്ത്രി വീണാ ജോർജ്

സംസ്ഥാനത്തെ ആശാവർക്കർമാർക്ക് ഉപാധിരഹിത ഓണറേറിയം അനുവദിക്കാൻ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആശമാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആശമാരുടെ സംഘടനാ പ്രതിനിധികളുമായി ഫെബ്രുവരി 6ന് നടത്തിയ ചർച്ചയിലെ പ്രധാന ആവശ്യമാണ് ഇതിലൂടെ നടപ്പിലാക്കിയത്. ചർച്ചയുടെ അടിസ്ഥാനത്തിൽ ആശമാരുടെ സർക്കുലർ പരിഷ്‌കരിക്കുന്നതിനായി ആരോഗ്യ വകുപ്പിലേയും എൻ.എച്ച്.എം.ലേയും ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിക്കാനും ഈ കമ്മിറ്റി പഠനം നടത്തി ഉപാധിരഹിത ഓണറേറിയം സംബന്ധിച്ച തീരുമാനത്തിനായി രണ്ടാഴ്ച്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകുവാനും മന്ത്രി നിർദേശം നൽകിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിൽ ഏഴാം തീയതി Read More…