India News

‘ലക്ഷ്മി ദേവി അനുഗ്രഹിക്കട്ടെ’, 2047ല് വികസിത ഇന്ത്യയ്ക്കായി ലക്ഷ്യമിട്ട ബജറ്റ്: മോദി

ന്യൂഡല്‍ഹി: 2047ല് ലോകത്തെ ശക്തമായ ഒരു വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിലേയ്ക്കുള്ളതാണ് ഇത്തവണത്തെ കേന്ദ്ര ബജറ്റ്. രാജ്യത്തിന്റെ സമൃദ്ധിയും ആധുനികതയും ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റ് സമ്മേളനത്തിനു മുന്നോടിയായി പറഞ്ഞു. ‘ലക്ഷ്മി ദേവി ദരിദ്രരെയും ഇടത്തരം ജനങ്ങളെയും അനുഗ്രഹിക്കട്ടെ’ എന്ന് പ്രാര്‍ത്ഥിക്കുന്നതായി മോദി വ്യക്തമാക്കി. ഈ ബജറ്റ് പുതിയ ആത്മവിശ്വാസം പകരും. വളര്‍ച്ചയും വികസിത ഭാരതവുമാണ് ലക്ഷ്യം. 2047ല് ഇന്ത്യ ഒരു വികസിത രാഷ്ട്രമായിരിക്കും, എന്ന് പ്രധാനമന്ത്രി ഉറപ്പുനൽകി. ജനാധിപത്യ രാജ്യമായി ഇന്ത്യ 75 വര്‍ഷം Read More…

India News

‘മൂന്നാം മോദി സര്ക്കാരിന് മൂന്നിരട്ടി വേഗം’; നേട്ടങ്ങള് എണ്ണിപ്പറഞ്ഞ് രാഷ്ട്രപതി; ബജറ്റ് സമ്മേളനത്തിന് തുടക്കം

ന്യൂഡൽഹി: പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മു മോദി സര്ക്കാരിന്റെ നേട്ടങ്ങള് വിശദീകരിച്ചത്. പ്രതിപക്ഷ ഭരണകൂടങ്ങളുടെ മൂന്നിരട്ടി വേഗത്തിൽ മൂന്നാം മോദി സര്ക്കാരിന്റെ പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു. “പ്രധാനമന്ത്രി അവാസ് യോജനയുടെ കീഴിൽ 3 കോടി കുടുംബങ്ങൾക്ക് പുതിയ വീടുകൾ നൽകുകയാണ്. 70 വയസ്സിന് മുകളിലുള്ള 6 കോടി പൗരന്മാർക്ക് ‘ആയുഷ്മാൻ ഭാരത്’ പദ്ധതിയിലൂടെ ആരോഗ്യ ഇൻഷുറൻസ് നൽകുന്നു.” രാഷ്ട്രപതി പറഞ്ഞു. “യുവാക്കളുടെ വിദ്യാഭ്യാസത്തിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സർക്കാരിന്റെ പ്രത്യേക Read More…

India News

പാര്‍ലമെന്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; കേന്ദ്ര ബജറ്റ് നാളെ

ന്യൂഡൽഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഇന്ന് രാവിലെ രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. രാഷ്ട്രപതിയുടെ പ്രസംഗത്തിനു ശേഷം, സാമ്പത്തിക സർവേ അവതരിപ്പിക്കും. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി, പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ മാധ്യമങ്ങളുമായി കൂടിക്കാഴ്ച നടത്തും. പൊതു ബജറ്റ് നാളെ ധനമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിക്കും. മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാമത്തെ ബജറ്റ് അവതരണമാണ് നാളെ നടക്കുക. തുടര്‍ച്ചയായ എട്ടാമത്തെ ബജറ്റാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്നത്. കുറഞ്ഞ Read More…

Kerala News

നിയമസഭയുടെ പതിമൂന്നാമത് സമ്മേളനം ജനുവരി 17ന് തുടങ്ങും; ബജറ്റ് അവതരണം ഫെബ്രുവരി 7ന്

പതിനഞ്ചാം കേരള നിയമസഭയുടെ പതിമൂന്നാമത് സമ്മേളനം ജനുവരി 17ന് ആരംഭിക്കുമെന്ന് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഗവർണറുടെ നയപ്രഖ്യാപനത്തോടെ ആരംഭിക്കുന്ന സമ്മേളനത്തിൽ 2025-26 സാമ്പത്തിക വർഷത്തെ ബജറ്റ് സഭയിൽ അവതരിപ്പിക്കുകയും ചർച്ച ചെയ്തു പാസ്സാക്കുകയും ചെയ്യും.  ജനുവരി 17 മുതൽ മാർച്ച് 28 വരെയുള്ള കാലയളവിൽ ആകെ 27 ദിവസം സഭ ചേരുന്നതിനാണ് സമ്മേളന കലണ്ടർ പ്രകാരം നിശ്ചയിച്ചിട്ടുള്ളത്. ജനുവരി 20, 21, 22 തീയതികൾ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചർച്ചയ്ക്കായി നീക്കി വച്ചിരിക്കുന്നു. ഫെബ്രുവരി 7 വെള്ളിയാഴ്ച 2025-26 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരണവും 10, 11, 12 തീയതികളിൽ ബജറ്റിന്മേലുള്ള Read More…