Kerala News

സംസ്ഥാനത്ത് പെരുമഴ, നഗരങ്ങള്‍ വെള്ളക്കെട്ടില്‍; പേട്ടയില്‍ കാര്‍ കാനയില്‍ വീണു

സംസ്ഥാനത്ത് രാവിലെയുണ്ടായ അതിശക്തമായ മഴയില്‍ നിരവധി താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. തൃശൂര്‍ നഗരത്തില്‍ പെയ്ത തോരാമഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടിലായി. പ്രധാന നിരത്തുകളെല്ലാം മുങ്ങി. വീടുകളില്‍ വെള്ളം ഇരച്ചുകയറി. ഇതോടെ ജനം ദുരിതത്തിലായി. നഗരഹൃദയമായ പാട്ടുരായ്ക്കല്‍ അശ്വിനി ഹോസ്പിറ്റലിനു സമീപമുള്ള വീടുകളിലെ ആളുകളെ മുകള്‍ നിലയിലേയ്ക്ക് മാറ്റി. ഹോസ്പിറ്റലിനും വെള്ളക്കെട്ട് ഭീഷണിയുണ്ട്. വെള്ളക്കെട്ടും റോഡിലെ കുഴികളും വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്. മലയോര മേഖലയിലെ പല തോടുകളും കരകവിഞ്ഞു. മരോട്ടിച്ചാല്‍ എ യു പി എസ് സ്‌കൂളിലേക്കുള്ള വഴിയില്‍ വെള്ളം Read More…

Kerala News

തൃശ്ശൂർ നഗരത്തിലെ വെളളക്കെട്ട് ദുരന്ത നിവാരണം : വിദഗ്ദ്ധ സംഘം സന്ദർശനം നടത്തി

നഗരത്തിൽ വര്‍ഷക്കാലത്ത് ദുരിതം വിതയ്ക്കുന്ന വെള്ളക്കെട്ട് ദുരന്ത നിവാരണത്തിനുള്ള നിർദ്ദേശങ്ങൾ സമർപ്പിയ്ക്കാൻ, തൃശ്ശൂരിൽ നിന്നുള്ള ലോകസഭാംഗവും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി ചുമതലപ്പെടുത്തിയ ഡോ കെ ജി പത്മകുമാറിൻ്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘം തൃശ്ശൂരിൽ വെള്ളപൊക്കത്തിനു അടിസ്ഥാനമായ സ്ഥലങ്ങൾ സന്ദർശനം നടത്തി. ജൂൺ 17ന് പെരിങ്ങാവ് ഗാന്ധി നഗർ റെസിഡൻസ് അസ്സോസിയേഷൻ ഹാളിൽ ജനപ്രതിനിധികളും പ്രശ്ന ബാധിതരുമായി നടത്തിയ ചർച്ചകളുടെ തുടർച്ചയായാണ് സംഘത്തിൻ്റെ സ്ഥല സന്ദർശനം. താണിക്കുടം പുഴയും കുണ്ടുവാറ തോടും കോർപ്പറേഷൻ കനാലും (ഗിരിജ തോട്) Read More…

Kerala News

തൃശ്ശൂർ നഗരത്തിലെ വെള്ളക്കെട്ട്; ഡോ. കെ.ജി. പത്മകുമാർ വിവിധ റസിഡൻസസ് അസോസിയേഷനുകളുമായി ചർച്ച നടത്തി

തൃശ്ശൂർ നഗരത്തിലെ വെള്ളക്കെട്ട് ദുരിതത്തിന് പരിഹാരം കാണുന്നതിനായി, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ നിർദ്ദേശ പ്രകാരം എത്തിയ ഡോ. കെ ജി പത്മകുമാർ (IRTC BSF കുമരകം കാർഷിക ഗവേക്ഷണ കേന്ദ്രം മുൻ ഡയറ്കടർ കായൽ കൃഷി പരിശീലന കേന്ദ്രം ഡയറക്ടർ) വിവിധ റെസിഡൻസ് അസ്സോസിയേഷൻ പ്രതിനിധികളും കോർപ്പറേഷൻ കൗൺസിലർമാരുമായി വിശദമായ ചർച്ച നടത്തി. ഗാന്ധിനഗർ റെസിഡൻസ് അസോസിയേഷൻ ഹാളിൽ നടന്ന യോഗത്തിന് എംപി ഓഫീസ് പ്രതിനിധി രാജേഷ് നായർ അധ്യക്ഷത വഹിച്ചു. ശ്രീ ഗോപൻ ചെന്നിത്തല,ജയൻ Read More…

Kerala News

ഒന്‍പത് നദികളിൽ പ്രളയ സാധ്യത; തീരപ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണം: ദുരന്തനിവാരണ അതോറിറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്തമഴയെ തുടർന്ന് ഒന്‍പത് നദികളിൽ ജലനിരപ്പ് അപകടകരമായി ഉയരുന്നതിനാൽ പ്രളയ സാധ്യതയുള്ളതായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. വിവിധ ജില്ലകളിലെ പുഴകളിൽ ഓറഞ്ചും മഞ്ഞയും അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച നദികൾ: മഞ്ഞ അലർട്ട് ഉള്ള നദികൾ: ഇന്നലെയോടെ ഓരോ നദികളിലും വിവിധ സ്റേഷനുകളിൽ ജലനിരപ്പ് ഉയരുന്നതിന്റെ അടിസ്ഥാനത്തിലാണ് ജാഗ്രതാ നിർദേശം. പേരൂർ, കല്ലേലി, കോന്നി, തോണ്ട്ര, കൈതപ്രം, കൊള്ളിക്കൽ, മൈലമൂട്, കേളോത്തുകടവ്, പനമരം, മുതൻകര തുടങ്ങിയ സ്റേഷനുകളിൽ നിന്ന് Read More…