റെയില്‍പ്പാളങ്ങള്‍ക്കിടയില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് ആദ്യമായി വൈദ്യുതി ഉത്പാദിപ്പിച്ച് റെയില്‍വേ. വാരാണസിയിലെ ബനാറസ് ലോക്കോമോട്ടീവ് വര്‍ക്സ് വര്‍ക്‌ഷോപ്പ് ലൈനിലാണ് ഈ പരീക്ഷണം നടത്തി വിജയിച്ചത്. 70 മീറ്റര്‍ നീളത്തില്‍ 28 പാനലുകളാണ് സ്ഥാപിച്ചത്. ഈ പാനല്‍ വഴി 15 കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിച്ചു. ഹരിത ഊര്‍ജ്ജ നവീകരണത്തില്‍ റെയില്‍വേയുടെ നാഴികക്കല്ലാണിത്. ‘ഇന്ത്യന്‍ റെയില്‍വേ ചരിത്രത്തില്‍ ആദ്യം! വാരാണസിയിലെ ബനാറസ് ലോക്കോമോട്ടീവ് വര്‍ക്ക്‌സ്, റെയില്‍വേ ട്രാക്കുകള്‍ക്കിടയില്‍ ഇന്ത്യയിലെ ആദ്യത്തെ 70 മീറ്ററില്‍ റിമൂവബിള്‍ സോളാര്‍ പാനല്‍ സംവിധാനം (28 പാനലുകള്‍, Read More…
Tag: indian railway
റെയില്‍വെ സ്റ്റേഷനിലും ട്രാക്കിലും റീല്‍സ് വേണ്ട, 1000 രൂപ പിഴ
ചെന്നൈ: റെയില്‍വെ സ്റ്റേഷനിലും ട്രാക്കിലും ഇനി റീല്‍സ് വേണ്ട, പിടികൂടിയാല്‍ പിഴയടക്കേണ്ടിവരും. റെയില്‍വേ സ്റ്റേഷനുകള്‍, തീവണ്ടികള്‍, ട്രാക്കുകള്‍ തുടങ്ങിയ ഇടങ്ങളിലെ റീല്‍സ് ചിത്രീകരണം അപകടങ്ങള്‍ക്കുള്‍പ്പെടെ വഴിവയ്ക്കുന്ന സാഹചര്യത്തിലാണ് റെയില്‍വെ നടപടികള്‍ കര്‍ശനമാക്കുന്നത്. ഇത്തരം നടപടികൾ ശ്രദ്ധയില്‍പ്പെട്ടാല്‍ 1000 രൂപ പിഴ ഈടാക്കുമെന്നാണ് റെയില്‍വെയുടെ പുതിയ പ്രഖ്യാപനം. മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന നിലയില്‍ റീല്‍സ് ചിത്രീകരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ റെയില്‍വെ സുരക്ഷാ നിയമങ്ങള്‍ അനുസരിച്ച് അറസ്റ്റ് ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നാണ് ദക്ഷിണ റെയില്‍വേയുടെ മുന്നറിയിപ്പ്. റെയില്‍വെ സ്റ്റേഷനുകളില്‍ റീല്‍സെടുക്കുന്നത് നിരീക്ഷിക്കാനും നടപടിയെടുക്കാനും Read More…
എമര്‍ജന്‍സി ക്വാട്ട ടിക്കറ്റ്: അപേക്ഷ 24 മണിക്കൂര്‍ മുന്‍പ് നല്‍കേണ്ടതാണെന്ന് റെയില്‍വേ
ന്യൂഡല്‍ഹി: ട്രെയിന്‍ ടിക്കറ്റ് എമര്‍ജന്‍സി ക്വാട്ട (ഇക്യൂ) ബുക്കിങ്ങ് സമയക്രമങ്ങളില്‍ മാറ്റം വരുത്തി റെയില്‍വെ. എമര്‍ജന്‍സി ക്വാട്ടയില്‍ ടിക്കറ്റുകള്‍ അനുവദിക്കാന്‍ ഒരു ദിവസം മുന്‍പെങ്കിലും അപേക്ഷ നല്‍കണമെന്നാണ് പുതിയ നിര്‍ദേശം. ടിക്കറ്റ് റിസര്‍വേഷന്‍ ചാര്‍ട്ട് ട്രെയിന്‍ പുറപ്പെടുന്നതിന് എട്ട് മണിക്കൂര്‍ മുന്‍പ് തയ്യാറാക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് പുതിയ മാറ്റം. എമര്‍ജന്‍സി ക്വാട്ട അപേക്ഷകള്‍ ട്രെയിന്‍ പുറപ്പെടുന്ന സമയത്തിന് കൃത്യം 24 മണിക്കൂര്‍ മുന്‍പ് എങ്കിലും നല്‍കണം. ട്രെയിന്‍ യാത്ര പുറപ്പെടുന്ന ദിവസം ലഭിക്കുന്ന എമര്‍ജന്‍സി ക്വാട്ട അപേക്ഷകള്‍ ഒരു Read More…
ഭിന്നശേഷിയുള്ളവർക്കായി ട്രെയിൻ യാത്രയെ സൗഹൃദമാക്കാൻ ആപ്പ്: രാജ്യത്ത് ആദ്യം തിരുവനന്തപുരത്ത്
തിരുവനന്തപുരം: ഭിന്നശേഷി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി വീല്‍ചെയര്‍ ഉപയോഗിക്കുന്ന യാത്രക്കാരെ സഹായിക്കാനായി പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കാന്‍ തിരുവനന്തപുരം റെയില്‍വേ ഡിവിഷന്‍. ആദ്യമായാണ് റെയില്‍വേ ഇത്തരമൊരു പദ്ധതി കൊണ്ടുവരുന്നത്. നടക്കാന്‍ ബുദ്ധിമുട്ടുള്ള യാത്രക്കാര്‍ക്കും റെയില്‍വേ സ്‌റ്റേഷന്‍ ഉപയോഗിക്കാന്‍ തക്കവണ്ണം മാറ്റങ്ങള്‍ കൊണ്ടുവന്ന തിരുവനന്തപുരം ഡിവിഷന്‍, ഇത്തരക്കാരുടെ യാത്രാനുഭവം കൂടുതല്‍ എളുപ്പമാക്കുന്നതിനായാണ് ഡിജിറ്റല്‍ രംഗത്തും മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. 2017 ല്‍ ട്രെയിന്‍ കോച്ചുകളുമായി നേരിട്ട് ബന്ധിപ്പിക്കാന്‍ കഴിയുന്ന റാമ്പുകള്‍ അവതരിപ്പിച്ച രാജ്യത്തെ ആദ്യത്തെ ഡിവിഷനാണ് തിരുവനന്തപുരം ഡിവിഷനെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ Read More…
വന്ദേഭാരതില്‍ ഇനി തത്സമയ റിസര്‍വേഷന്‍; 15 മിനിറ്റ് മുമ്പു വരെ ടിക്കറ്റ് ബുക്ക് ചെയ്യാം
കൊച്ചി: ആലപ്പുഴ വഴി സര്‍വീസ് നടത്തുന്ന വന്ദേഭാരത് എക്‌സ്പ്രസില്‍ തത്സമയ റിസര്‍വേഷന്‍ ആരംഭിച്ച് റെയില്‍വേ. തിരുവനന്തപുരം- മംഗളൂരു, മംഗളൂരു- തിരുവനന്തപുരം ട്രെയിനുകളിലാണ് ഈ സൗകര്യമുള്ളത്. സ്റ്റേഷന്‍ കൗണ്ടറില്‍ നിന്നോ ഓണ്‍ലൈന്‍ ആയോ ടിക്കറ്റ് ബുക്ക് ചെയ്യാം. തെരഞ്ഞെടുത്ത വന്ദേഭാരത് ട്രെയിനുകളില്‍ തത്സമയ റിസര്‍വേഷന്‍ സൗകര്യം അനുവദിക്കുമെന്ന് ദക്ഷിണ റെയില്‍വേ നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് കേരളത്തില്‍ ആലപ്പുഴ വഴിയുള്ള വന്ദേഭാരതില്‍ തത്സമയ റിസര്‍വേഷന്‍ തുടങ്ങിയത്. സീറ്റ് ഒഴിവുണ്ടെങ്കിലും ട്രെയിന്‍ ആദ്യ സ്റ്റേഷന്‍ വിട്ടുകഴിഞ്ഞാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഇതുവരെ കഴിയുമായിരുന്നില്ല. സ്റ്റേഷനുകളില്‍ Read More…
ഒളിച്ചോട്ടം, തട്ടിക്കൊണ്ടു പോകല്‍; ഒരു വര്‍ഷത്തിനിടെ റെയില്‍വെ കണ്ടെത്തിയത് 16,000 കുട്ടികളെ
ന്യൂഡല്‍ഹി: വിവിധ കാരണങ്ങളാല്‍ വീടുവിട്ട് ഒളിച്ചോടിയും കുറ്റവാളികളാല്‍ കടത്തപ്പെട്ടും ഒറ്റപ്പെട്ട കുട്ടികളെ കണ്ടെത്തിയതിന്റെ കണക്കുകള്‍ പുറത്തുവിട്ട് റെയില്‍വെ. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പതിനാറായിരത്തില്‍ അധികം ഇത്തരത്തിലുള്ള കുട്ടികളെയാണ് റെയില്‍വെ കണ്ടെത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ മൂവായിരത്തില്‍ അധികം പെണ്‍കുട്ടികളുണ്ടെന്നും റെയില്‍വെ നടപ്പാക്കിയ ഓപ്പറേഷന്‍ ‘നാന്‍ഹെ ഫാരിസ്റ്റേ’ പ്രകാരമുള്ള കണക്കുകള്‍ പറയുന്നു. ടെയിനുകള്‍, റെയില്‍വെയുടെ പരിധിയില്‍പ്പെടുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും കഴിഞ്ഞ വര്‍ഷം കണ്ടെത്തിയ കൂട്ടികളുടെ കണക്കുകളാണ് റെയില്‍വെ പങ്കുവച്ചത്. കൗമാരക്കാരായ പതിനായിരത്തില്‍ അധികം ആണ്‍കുട്ടികളെയാണ് 2024 ല്‍ കണ്ടെത്തിയത്. Read More…
ജൂലൈ ഒന്നു മുതല്‍ ട്രെയിന്‍ ടിക്കറ്റ് നിരക്ക് വര്‍ധിക്കും
വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി ഇന്ത്യന്‍ റെയില്‍വേ ട്രെയിന്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ജൂലൈ ഒന്നുമുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരുമെന്നാണ് വിവരം. നോണ്‍ എസി മെയില്‍/എക്‌സ്പ്രസ് ട്രെയിനുകളുടെ യാത്രാ നിരക്ക് കിലോമീറ്ററിന് ഒരു പൈസ വീതം വര്‍ധിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എസി ക്ലാസുകളില്‍ കിലോമീറ്ററിന് രണ്ടു പൈസ വീതമാണ് വര്‍ധിപ്പിക്കുക. 500 കിലോമീറ്റര്‍ വരെ സബര്‍ബന്‍ യാത്രയ്ക്കും സെക്കന്‍ഡ് ക്ലാസ് യാത്രയ്ക്കും നിരക്ക് വര്‍ധന ഉണ്ടാവില്ല. 500 കിലോമീറ്ററില്‍ കൂടുതലുള്ള യാത്രകള്‍ക്ക് കിലോമീറ്ററിന് അര പൈസയായിരിക്കും വര്‍ധന Read More…
റിസര്‍വേഷന്‍ ഇല്ലാതെ യാത്ര വേണ്ട; വെയിറ്റിങ് ടിക്കറ്റുകള്‍ ഇനി ബെര്‍ത്തുകളുടെ 25% മാത്രം: റെയില്‍വെയുടെ കടുത്ത നിയന്ത്രണം
ട്രെയിനുകളിലെ വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റ് വെട്ടിക്കുറിച്ച് റെയില്‍വെ. വെയിറ്റിങ്ങ് ലിസ്റ്റ് ടിക്കറ്റുകളുടെ എണ്ണം ആകെ ബെര്‍ത്തുകളിടെ 25 ശതമാനമാക്കി ചുരുക്കി. ദീര്‍ഘ ദൂര ട്രെയിനുകളിലും പ്ലാറ്റ് ഫോമുകളിലെയും തിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് റെയില്‍വെയുടെ നീക്കം. നടപടി ഈ ആഴ്ച മുതല്‍ നടപ്പാക്കിതുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മൊത്തം സീറ്റിന്റെ 25 ശതമാനം ടിക്കറ്റായിരിക്കും ഇനിമുതല്‍ വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റായി നല്‍കുക. ഭിന്നശേഷിക്കാര്‍, പട്ടാളക്കാര്‍, പ്രത്യേക ഇളവുള്ള ക്വാട്ടകള്‍ക്ക് ഈ നിയന്ത്രണം ബാധകമാവില്ല. നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള വിഭാഗങ്ങളില്‍ നിശ്ചിത പരിധി കഴിഞ്ഞ് Read More…
തത്കാല്‍ ടിക്കറ്റ് ബുക്കിങ്ങില്‍ ആധാര്‍ ലിങ്ക് ചെയ്ത ഐആര്‍സിടിസി അക്കൗണ്ടുകള്‍ക്ക് മുന്‍ഗണന
ന്യൂഡല്‍ഹി: തത്കാല്‍ റെയില്‍വേ ടിക്കറ്റ് ബുക്കിങ്ങില്‍ പുതിയ മാറ്റവുമായി കേന്ദ്ര റെയില്‍വേ മന്ത്രാലയം. ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ച ഐആര്‍സിടിസി (IRCTC) അക്കൗണ്ടുകള്‍ക്ക് തത്കാല്‍ ടിക്കറ്റ് വില്‍പ്പനയുടെ ആദ്യ 10 മിനിറ്റുകളില്‍ മുന്‍ഗണന ലഭിക്കും എന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ഇതുവരെ തത്കാല്‍ ടിക്കറ്റ് വിന്‍ഡോ തുറക്കുന്ന സമയത്ത് അംഗീകൃത ഏജന്റുമാര്‍ക്കും പോലും ടിക്കറ്റ് ബുക്ക് ചെയ്യാനാകില്ല. ഇനി മുതല്‍ ആധാര്‍ ലിങ്ക് ചെയ്ത ഉപയോക്താക്കള്‍ക്ക് ഈ 10 മിനിറ്റിനുള്ളില്‍ നേരിട്ടുള്ള ബുക്കിങ്ങിന് മുന്‍ഗണന ലഭിക്കും. Read More…
കേരളത്തിലെ വന്ദേഭാരത്, ഇന്റര്‍സിറ്റി ട്രെയിനുകള്‍ക്ക് അധിക കോച്ചുകള്‍ അനുവദിച്ച് റെയില്‍വേ
ന്യൂഡല്‍ഹി: കേരളത്തിലെ രണ്ട് പ്രധാന ട്രെയിനുകള്‍ക്കായി കേന്ദ്ര റെയില്‍വേ മന്ത്രാലയം അധിക കോച്ചുകള്‍ അനുവദിച്ചു. മംഗലൂരു-തിരുവനന്തപുരം വന്ദേഭാരത് എക്‌സ്പ്രസിനും കോട്ടയം-നിലമ്പൂര്‍ റോഡ് ഇന്റര്‍സിറ്റി എക്‌സ്പ്രസിനുമാണ് പുതിയ കോച്ചുകള്‍ അനുവദിച്ചത്. വന്ദേഭാരത് എക്‌സ്പ്രസിന് എട്ടു കോച്ചുകള്‍ കൂടി അനുവദിച്ചതോടെ നിലവിലുള്ള എട്ട് കോച്ചുകള്‍ ഉള്‍പ്പെടെ ഇനി മുതൽ 16 കോച്ചുകള്‍ ഉണ്ടാകും. ഇതോടെ ട്രെയിനിന്റെ യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള ശേഷി ഇരട്ടിയാകും. കോട്ടയം-നിലമ്പൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസിന് രണ്ട് കോച്ചുകള്‍ അധികമായി അനുവദിച്ചതായും കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ അറിയിച്ചു. യാത്രക്കാരുടെ Read More…



