യൂത്ത് ഐക്കൺ, യുവ പ്രതിഭാ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു ഒന്നും പ്രശ്നമല്ല, ബാധകമല്ല എന്നിങ്ങനെയുള്ള സമീപനങ്ങളിൽ നിന്നു മാറി സമൂഹത്തെക്കുറിച്ച് ചിന്തിച്ച് ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നവരാകണം പുതിയ തലമുറയിലെ യുവജനങ്ങളെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. പ്രളയം, ഉരുൾപ്പൊട്ടൽ, കോവിഡ് തുടങ്ങിയ പ്രതിസന്ധി ഘട്ടങ്ങളിൽ അതിജീവനത്തിന് മുന്നിൽ നിന്ന യുവജനങ്ങൾ ലഹരി പോലെ സമൂഹത്തിലെ തെറ്റായ പ്രവണതകൾക്കെതിരെ ഒറ്റക്കെട്ടായി മുന്നേറണമെന്നും മന്ത്രി പറഞ്ഞു. കേരള സംസ്ഥാന യുവജന കമ്മീഷന്റെ 2024-25 വർഷത്തെ യൂത്ത് ഐക്കൺ, യുവ പ്രതിഭാ പുരസ്‌കാരങ്ങൾ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വിതരണം ചെയ്ത് Read More…
Tag: k n balagopal
ക്ഷേമനിധി ബോർഡുകളുടെ പ്രവർത്തനം നവീകരിക്കും: ധനമന്ത്രി കെ. എൻ. ബാലഗോപാൽ
തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമനിധി ബോർഡുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുമെന്ന് ധനമന്ത്രി കെ. എൻ. ബാലഗോപാൽ നിയമസഭയിൽ അറിയിച്ചു. ക്ഷേമനിധി ബോർഡുകളുടെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയായി, ബോർഡ് പെൻഷനുകൾ കുറയ്ക്കില്ല, പകരം വർധിപ്പിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി. പെൻഷനും ആനുകൂല്യങ്ങളും സമയബന്ധിതമായി വിതരണം ചെയ്യുന്നതിന് നടപടികൾ സ്വീകരിക്കുമെന്നും, ക്ഷേമനിധി ബോർഡുകളുടെ ഫണ്ട് മാനേജ്മെന്റിൽ മെച്ചപ്പെടുത്തലുകൾ വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പതിനായിരക്കണക്കിന് തൊഴിൽവിഭാഗങ്ങൾ ആശ്രയിക്കുന്ന ക്ഷേമനിധി പെൻഷനും മറ്റു ആനുകൂല്യങ്ങളും സംരക്ഷിക്കാൻ, പുതിയ നവീകരണ പ്രവർത്തനങ്ങൾ Read More…
ചൂരല്‍മലയില്‍ പുതിയ പാലം; 35 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം
തിരുവനന്തപുരം: വയനാട്ടിലെ ചൂരല്‍മലയില്‍ ഉരുള്‍പൊട്ടലില്‍ തകര്‍ന്ന പാലത്തിന് പകരം പുതിയ പാലം നിര്‍മിക്കാന്‍ തീരുമാനമായി. ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍ ഇത് സംബന്ധിച്ച 35 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നല്‍കിയതായി അറിയിച്ചു. പുതിയ പാലം ചൂരല്‍മല ടൗണില്‍നിന്ന് മുണ്ടക്കൈ റോഡിലേക്ക് എത്തുന്നതിനായി പണിയും. കഴിഞ്ഞ പ്രളയകാലത്ത് പുഴയില്‍ ഉയര്‍ന്ന വെള്ളത്തിന്റെ അളവ് കണക്കാക്കി അതിനേക്കാള്‍ ഉയരത്തിൽ പാലം നിർമിക്കുമെന്ന് മന്ത്രി അറിയിച്ചു. പാലം 267.95 മീറ്റര്‍ നീളവും 107 മീറ്റര്‍ പുഴയ്ക്കു മുകളിലുമാണ്. കൂടാതെ, ഇരു Read More…
കേരള ബജറ്റ് 2025: 15 വർഷം പഴക്കം ചെന്ന സ്വകാര്യ വാഹനങ്ങളുടെ നികുതി 50% വർധിപ്പിച്ചു
തിരുവനന്തപുരം: 15 വർഷം പഴക്കം ചെന്ന സ്വകാര്യ വാഹനങ്ങളുടെ നികുതി 50 ശതമാനം വർധിപ്പിക്കുമെന്ന് കേരള ബജറ്റിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചു. ഇത് ഇരുചക്രവാഹനങ്ങൾക്കും ബാധകമായിരിക്കും. പഴക്കം ചെന്ന വാഹനങ്ങളുടെ തുടർ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതിനും അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനുമായി ഈ മാറ്റം കൊണ്ടുവരുന്നതായി മന്ത്രി പറഞ്ഞു. മോട്ടോർ സൈക്കിളുകൾ, സ്വകാര്യ ആവശ്യത്തിനുള്ള മുച്ചക്ര വാഹനങ്ങൾ, കാർ എന്നീ വാഹനങ്ങൾക്ക് പുതിയ നികുതി വ്യവസ്ഥ ബാധകമായിരിക്കും. ഈ നീക്കത്താൽ 55 കോടി രൂപയുടെ അധിക വരുമാനം സർക്കാർ Read More…
വന്യജീവി ആക്രമണങ്ങള്‍ തടയാന്‍ 50 കോടി; പാമ്പുകടിയേറ്റുള്ള മരണങ്ങള്‍ ഒഴിവാക്കാന്‍ 25 കോടിയുടെ പദ്ധതി
തിരുവനന്തപുരം: വന്യജീവി ആക്രമണങ്ങള്‍ തടയുന്നതിനായി 50 കോടി രൂപയുടെ പ്രത്യേക പാക്കേജ് കേരള ബജറ്റില്‍ പ്രഖ്യാപിച്ചതായി ധനമന്ത്രി കെ. എൻ. ബാലഗോപാൽ അറിയിച്ചു. വനമേഖലകളില്‍ വന്യമൃഗശല്യം നിയന്ത്രിക്കാനും അവിടെയുള്ള ജനസംഖ്യയെ സംരക്ഷിക്കാനുമായി ഈ തുക വകയിരുത്തിയതോടൊപ്പം, ഇതിനകം അനുവദിച്ചിട്ടുള്ള പദ്ധതിയ്ക്ക് പുറമേ 50 കോടി രൂപ അധികമായി അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ബജറ്റില്‍ വന്യജീവി ആക്രമണത്തിന് നല്‍കുന്ന നഷ്ടപരിഹാരം വര്‍ധിപ്പിക്കുകയും, റാപിഡ് റെസ്‌പോണ്‍സ് ടീമുകളുടെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനായി അനുകൂല നടപടികള്‍ കൈക്കൊള്ളുമെന്നും ധനമന്ത്രി വ്യക്തമാക്കി. വന്യമൃഗങ്ങളുടെ പെരുപ്പ Read More…
കേരള ബജറ്റ് 2025: വിഴിഞ്ഞം- കൊല്ലം- പുനലൂര്‍ ഇടനാഴി; 1000 കോടി രൂപ കിഫ്ബി വഴി വിനിയോഗിക്കും
തിരുവനന്തപുരം: 2025-ലെ കേരള സംസ്ഥാന ബജറ്റിൽ വിഴിഞ്ഞം- കൊല്ലം- പുനലൂര്‍ ഇടനാഴി പ്രഖ്യാപിച്ചു. പദ്ധതി നടപ്പാക്കുന്നതിന് 1000 കോടി രൂപ കിഫ്ബി വഴി വിനിയോഗിക്കുമെന്ന് ധനമന്ത്രി കെ. എൻ. ബാലഗോപാൽ അറിയിച്ചു. വിഴിഞ്ഞത്തെ ഒരു പ്രധാന ട്രാന്‍സ്്ഷിപ്പ്‌മെന്റ് ഹബ്ബായി വികസിപ്പിക്കുകയും കയറ്റുമതി-ഇറക്കുമതി തുറമുഖമായി മാറ്റുന്നതിനാണ് ലക്ഷ്യം. ഗതാഗത ശൃംഖല മെച്ചപ്പെടുത്തുംപദ്ധതി എൻഎച്ച് 66, പുതിയ ഗ്രീൻഫീൽഡ് എൻഎച്ച് 744, എംസി റോഡ്, മലയോര-തീരദേശ ഹൈവേ, റെയിൽപാതകൾ എന്നിവയെ ശക്തിപ്പെടുത്തും. വ്യാവസായിക പാർക്കുകൾ, ഉൽപ്പാദന കേന്ദ്രങ്ങൾ, സംഭരണയൂണിറ്റുകൾ എന്നിവ Read More…
വിഴിഞ്ഞം തുറമുഖം രാജ്യത്തിന്റെ വ്യാപാര സാധ്യതകൾ വർധിപ്പിക്കും: ധനമന്ത്രി
വിഴിഞ്ഞം തുറമുഖം രാജ്യത്തിന്റെ വ്യാപാര സാധ്യതകൾ വർധിപ്പിക്കുമെന്ന് ധനമന്ത്രി കെ. എൻ. ബാലഗോപാൽ പറഞ്ഞു. തുറമുഖം പൂർണതോതിൽ പ്രവർത്തിക്കുന്നതോടെ നിർണായക വ്യാപാര കവാടമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്ത് നടന്ന വിഴിഞ്ഞം കോൺക്ളേവ് 2025 ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിഴിഞ്ഞത്തിലൂടെ കേരളത്തെ വ്യാപാരത്തിന്റേയും ഉത്പാദനത്തിന്റേയും ആഗോള ഹബ് ആക്കുകയാണ് ലക്ഷ്യം. ഭാവിയിൽ രാജ്യത്തെ തന്നെ ഏറ്റവും വലിയ തുറമുഖമായി വിഴിഞ്ഞം മാറും. ഇതിനായി സർക്കാരും ബന്ധപ്പെട്ട വകുപ്പുകളും വരും ദിനങ്ങളിൽ ചെയ്യുന്ന കാര്യങ്ങൾ നിർണായകമാണ്. തെക്കേ ഏഷ്യയിലെ സവിശേഷമായ തുറമുഖമാണ് വിഴിഞ്ഞം. Read More…
പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 211 കോടി, കെഎസ്‌ആർടിസിക്ക് 30 കോടി രൂപകൂടി സർക്കാർ സഹായം അനുവദിച്ചതായി ധനകാര്യ മന്ത്രി കെഎൻ ബാലഗോപാൽ
തിരുവനന്തപുരം: സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 211 കോടി രൂപ അധികസഹായമായി അനുവദിച്ചതായി ധനമന്ത്രി കെ. എൻ. ബാലഗോപാൽ അറിയിച്ചു. ഗ്രാമ പഞ്ചായത്തുകൾക്ക് 150 കോടി, ജില്ലാ പഞ്ചായത്തുകൾക്ക് 7 കോടി, ബ്ലോക്ക് പഞ്ചായത്തുകൾക്ക് 10 കോടി, മുനിസിപ്പാലിറ്റികൾക്ക് 26 കോടി, കോർപറേഷനുകൾക്ക് 18 കോടി എന്നിങ്ങനെ പൊതുആവശ്യ ഫണ്ടാണ് അനുവദിച്ചത്. ഈ സാമ്പത്തിക വർഷത്തിൽ മാത്രം 6250 കോടി രൂപ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സർക്കാർ കൈമാറിയിട്ടുണ്ടെന്ന് ധനമന്ത്രി പറഞ്ഞു. കെഎസ്‌ആർടിസിക്ക് 30 കോടി രൂപ Read More…




